നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Sight Day 2021 | 'നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക'; ലോകത്ത് കാഴ്ചയില്ലാത്തവരുടെ 20 ശതമാനവും ഇന്ത്യയിൽ

  World Sight Day 2021 | 'നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക'; ലോകത്ത് കാഴ്ചയില്ലാത്തവരുടെ 20 ശതമാനവും ഇന്ത്യയിൽ

  ലോക കാഴ്ച ദിനത്തിലെ ഈ വര്‍ഷത്തെ പ്രമേയം (Theme), ചരിത്രം, പ്രാധാന്യം എന്നിവയെക്കുറിച്ച് അറിയാം:

  (Representative image: Shutterstock)

  (Representative image: Shutterstock)

  • Share this:
   ലോകമെമ്പാടുമുള്ള ഏകദേശം ഒരു ബില്ല്യണ്‍ (നൂറ് കോടി) ആളുകളും (എല്ലാ പ്രായത്തിലുമുള്ള) ഒന്നുകില്‍ ദീര്‍ഘ ദൃഷ്ടി, ഹ്രസ്വ ദൃഷ്ടി അല്ലെങ്കില്‍ അന്ധത പോലുള്ള ഗുരുതരമായ കാഴ്ച പരിമിതികൾ അനുഭവിക്കുന്നവരാണ്. ലോകത്തിലെ കാഴ്ച്ചയില്ലാത്ത ജനസംഖ്യയുടെ 20 ശതമാനത്തിലധികവും ഇന്ത്യയിലാണെന്നാണ് റിപ്പോര്‍ട്ടുകൾ. കാഴ്ച്ചയില്ലായ്മയെയും കാഴ്ച പരിമിതികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് അന്താരാഷ്ട്ര തലത്തില്‍ ഒക്ടോബര്‍ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച, 'ലോക കാഴ്ച ദിനം' (World Sight Day) ആയി ആചരിക്കുന്നത്. ഈ വര്‍ഷത്തെ കാഴ്ചാ ദിനം ഒക്ടോബര്‍ 14 നാണ് . ലോക കാഴ്ച ദിനത്തിലെ ഈ വര്‍ഷത്തെ പ്രമേയം (Theme), ചരിത്രം, പ്രാധാന്യം എന്നിവയെക്കുറിച്ച് അറിയാം:

   ലോക കാഴ്ച ദിനം 2021: പ്രമേയം

   ഈ വര്‍ഷത്തെ ലോക കാഴ്ച ദിനാചരണത്തിന്റെ വിഷയം 'നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക' എന്നതാണ്. ഈ വര്‍ഷത്തെ തീമിലൂടെ, നമ്മുടെ കണ്ണിന്റെ ആരോഗ്യത്തെക്കുറിച്ചും നമ്മുടെ കാഴ്ചശക്തി പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള അവബോധത്തിന്റെ ആവശ്യകത ഊന്നിപ്പറയകയാണ്. ഈ ആവശ്യത്തിനായി, നമ്മുടെ കണ്ണുകള്‍ പരിശോധിക്കുകയും നമുക്ക് ചുറ്റുമുള്ളവരെ അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും ഈ പ്രമേയം കൊണ്ട് ഉദ്ദേശിക്കുന്നു.

   ലോക കാഴ്ച ദിനം 2021: ചരിത്രം

   2000ല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്റെ സൈറ്റ്ഫസ്റ്റ് കാമ്പെയ്ന്‍ മുന്‍കൈയെടുത്താണ് 'ലോക കാഴ്ച ദിനം' എന്ന ആശയം ആരംഭിച്ചത്. ഈ സംരംഭം ദി ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്‌സിന്റെ (IAPB), വിഷന്‍ 2020: ദ റൈറ്റ് ടു സൈറ്റ് (V2020) പദ്ധതിയുടെ ഭാഗമാണ്. 1999 ഫെബ്രുവരി 18 ന് ജനീവയില്‍ ഐപിഎബിയും ലോകാരോഗ്യ സംഘടനയും (WHO) ചേര്‍ന്നാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്.
   Also Read-Indian Car Makers | വാഹന വിപണി: ഉത്സവ സീസൺ വിൽപ്പനയിൽ വൻ ഇടിവ്; ബുക്കിംഗിന് ശേഷമുള്ള കാത്തിരിപ്പ് കാലാവധി കൂടുന്നു

   ലോക കാഴ്ച ദിനത്തിന്റെ ആദ്യ ആചരണം നടന്നത് 2000ലാണ്. 'റൈറ്റ് ടു സൈറ്റ്' എന്നത് 2005ലെ ആറാം വാര്‍ഷിക പതിപ്പിന്റെ പ്രമേയമായിരുന്നു. ലിംഗഭേദമനുസരിച്ച് കുട്ടികളുടെ കാഴ്ച, കണ്ണിന്റെ ആരോഗ്യം, പ്രായമായവരിലെ കാഴ്ച പ്രശ്‌നങ്ങള്‍, മറ്റ് പ്രശ്‌നങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ഓരോ വര്‍ഷവും പ്രമേയങ്ങളിലെ വിഷയങ്ങളില്‍ മാറ്റം ഉണ്ടാകും. കഴിഞ്ഞ വര്‍ഷത്തെ പ്രമേയം (2020) 'കാഴ്ചയില്‍ പ്രതീക്ഷ' എന്നതായിരുന്നു.

   ലോക കാഴ്ച ദിനം 2021: പ്രാധാന്യം

   നമ്മുടെ ചുറ്റുപാടുകളിലൂടെ സഞ്ചരിക്കാനും നമ്മുടെ ദൈനംദിന ജീവിതത്തിലെ എല്ലാ പ്രധാന ജോലികളും നിര്‍വഹിക്കാനും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് നമ്മുടെ കണ്ണുകള്‍. കാഴ്ച്ച നമ്മുടെ നിലനില്‍പ്പിലും ജീവിത നിലവാരത്തിലും നേരിട്ട് സ്വാധീനം ചെലുത്തുന്നു.
   Published by:Naseeba TC
   First published:
   )}