പേടി വേണ്ട; ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരീക്ഷകളെ ലളിതമായി നേരിടാം ‌‌‌

പരീക്ഷകൾ വന്ന് തലയിൽ കയറിയ കാലം. കുട്ടികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും ആധി പിടിപ്പിക്കുന്ന പ്രക്രിയ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരീക്ഷ മുറിയിലെ പരീക്ഷ പേടി കുറക്കാം.

News18 Malayalam | news18-malayalam
Updated: February 21, 2020, 7:14 PM IST
പേടി വേണ്ട; ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരീക്ഷകളെ ലളിതമായി നേരിടാം ‌‌‌
News18 Malayalam
  • Share this:
ഇതു പരീക്ഷാ കാലം. പല കുട്ടികളും പരീക്ഷാപേടിയിലാണ്. അവരെക്കാൾ ടെൻഷനിലാണ് രക്ഷിതാക്കളും. പരീക്ഷാ പേടിയെ തുടർന്ന് കുട്ടി ജീവനൊടുക്കിയെന്ന വാർത്തകളും വന്നു.  എന്നാൽ പരീക്ഷയെ ഓർത്തുള്ള ആധി വേണ്ടെന്നും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരീക്ഷാ പേടി കുറയ്ക്കാമെന്നും സൈക്കോളജിസ്റ്റായ വാണിദേവി പി ടി വ്യക്തമാക്കുന്നു. പരീക്ഷകള്‍ക്കെല്ലാം വീണ്ടും ഒരു അവസരം ഉണ്ടെന്നും മാർക്ക് മാത്രമല്ല ഒരു വ്യക്തിക്ക് പ്രധാനമെന്ന് മനസ്സിലാക്കണമെന്നും വാണിദേവി പറയുന്നു.

വാണിദേവിയുടെ കുറിപ്പ് ഇങ്ങനെ-

പരീക്ഷകൾ വന്ന് തലയിൽ കയറിയ കാലം കുട്ടികളെയും, രക്ഷിതാക്കളെയും, അദ്ധ്യാപകരെയും ആധി പിടിപ്പിക്കുന്ന പ്രക്രിയ:

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരീക്ഷ മുറിയിലെ പരീക്ഷ പേടി കുറക്കാം

1. പരീക്ഷക്കാവശ്യമായ സാധനങ്ങൾ തലേ ദിവസം തന്നെ എടുത്ത് വയ്ക്കുക ( ഹാൾ ടിക്കറ്റ്, പേന, പെൻസിൽ, ജ്യോമട്രി ബോക്സ് തുടങ്ങിയവ)
2. രാത്രി നന്നായി ഉറങ്ങുക. പരീക്ഷയുടെ തലേന്ന് രാത്രി ഉറക്കം ഇല്ലാതെ പഠിക്കരുത്,
3. രാവിലെ ഉണരുക. മനസ്സിന് സന്തോഷം തരുന്ന ഒരു പാട്ട് കേൾക്കുകയോ; കുറച്ച് നേരം വളർത്തുമൃഗങ്ങളുടെ കൂടെയോ ചില വഴിക്കുക
4. പോഷക സമ്യദ്ധമായ പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കുക: അമിതമാകരുത്.
5. അവസാന നിമിഷം പുതിയതായി ഒന്നും പഠിക്കാൻ ശ്രമിക്കാതിരിക്കുക
6. പരീക്ഷാ സെന്ററിൽ കുറച്ച് നേരത്തെ എത്തുക. സമയനിഷ്ട പാലിക്കുക വീട്ടിൽ നിന്ന് പുറപ്പെടുന്നത് യാത്രയ്ക്ക് ആവശ്യമായതിനെക്കാൾ 15 മിനിട്ടെങ്കിലും നേരത്തെ പുറപ്പെടുക.
7. കൂട്ടുകാരുമായി സംസാരിക്കുമ്പോൾ" ഇത് പഠിച്ചോ അതെന്തായാലും വരും.' ഇത് പഠിച്ചിട്ട് കാര്യമില്ല അത് വരില്ല : എന്നുള്ള സംഭാഷണങ്ങൾ നടത്താനും, കേൾക്കാനും ഉള്ള സാധ്യത ഒഴിവാക്കുക.
8. പരീക്ഷാമുറിയിൽ കയറുന്നതിന് മുൻപ് ടോയിലറ്റിൽ പോകുക
9. ആവശ്യത്തിന് വെള്ളം കുടിക്കുക. കൈയ്യിൽ വെള്ളം കരുതാൻ പറ്റുമെങ്കിൽ കരുതുക
10. പരീക്ഷാമുറിയിലെ സ്വന്തം സ്ഥലം കണ്ടെത്തി ഇരുന്ന് കഴിഞ്ഞാൽ കുറച്ച് നേരം സ്വന്തം ശ്വാസഗതി നിരീക്ഷിക്കുക. വെപ്രാളമോ പേടിയോ തോന്നിയാൽ വളരെ സാവധാനം ശ്വാസം ഉള്ളിലേക്കെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുക (Deep breathing]
11. ചോദ്യ പേപ്പർ കിട്ടിയാൽ സമാധാനമായി ഓരോ ചോദ്യവും വായിക്കുക. പ്രധാന നിർദേശങ്ങളും ഏറ്റവും നന്നായി അറിയുന്ന ചോദ്യങ്ങളും അടയാളപ്പെടുത്തുക
12. ഓരോ ചോദ്യത്തിനും എത്ര സമയം അനുവദിക്കാം എന്ന് കണക്ക് കൂട്ടുക . സമയം ക്രമീകരിച്ച്, മാർക്കിന് ആനുപാതികമായി ഉത്തരങ്ങൾ എഴുതുക
13. ഏറ്റവും നന്നായി അറിയാം എന്ന് ഉറപ്പുള്ള ചോദ്യങ്ങൾ ആദ്യം എഴുതുക
14. എഴുതിയ ഉത്തരങ്ങൾ വായിച്ച് നോക്കാൻ സമയം ക്രമീകരിക്കേണ്ടതും അത്യാവശ്യമാണ്.
15. പരീക്ഷകൾക്കെല്ലാം വീണ്ടും ഒരു അവസരം ഉണ്ട് എന്നും മാർക് മാത്രമല്ല ഒരു വ്യക്തിക്ക് പ്രധാനം എന്നും മനസ്സിലാക്കുക

Also Read- കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) പരീക്ഷ നാളെ; മറക്കരുത് ഈ 12 കാര്യങ്ങൾ

 
First published: February 21, 2020, 7:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading