തിരുവനന്തപുരം: ഗൂഗിളിന്റെ വരവോടെ പണ്ഡിതരുടെ ആവശ്യകതയില്ലാതാകുന്നുവെന്ന് പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. ഭാഷയില്ലെങ്കില്‍ വ്യക്തിയുടെ മനസ്സും അതിനോടൊപ്പം ഇല്ലാതാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നില്‍ ഡി സി കിഴക്കേമുറി ഫൗണ്ടേഷനും ഡിസി സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈനും ചേര്‍ന്ന് സംഘടിപ്പിച്ച സ്പേസസ് ഫെസ്റ്റിവലില്‍ ''സാഹിത്യത്തിലെ സ്ഥാനം, സാഹിത്യം സ്ഥാനമാകുമ്പോള്‍'' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യം അധികാര സ്ഥാനങ്ങള്‍ക്ക് മാത്രമല്ല അധികാരത്തെ ചോദ്യം ചെയ്യാനുംകൂടിയാണ്. വായനയിലൂടെ ഓരോ വായനക്കാരനും സാങ്കല്പ്പികമായ ലോകം സൃഷ്ടിച്ചെടുക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാഹിത്യം തന്നെ ഒരു അധികാര സ്ഥാപനമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എഴുത്തുകാരി അനിത തമ്പി പറഞ്ഞു. സാങ്കേതിക വിദ്യ അധികാരസ്ഥാപനത്തിലെ പരിമിതികളെ മാറ്റിനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. പ്രത്യക്ഷമായ കലക്കൊരു അധികാരവുമില്ല. അതിനെ വെല്ലാനായി കവികള്‍ സൃഷ്ടിക്കുന്ന തലമാണ് സാഹിത്യമെന്നും അനിത പറഞ്ഞു.
മുന്നിലിരുന്ന് ആസ്വദിച്ച് കണ്ടതിന് മറ്റുള്ളവർ അപമാനിച്ചവരാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോയത്
സാഹിത്യത്തിന്റെ സര്‍ഗ്ഗാത്മകതയിലും ഭാവനയിലുമാണ് നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന് ശ്രദ്ധ കേന്ദ്രീകരിച്ചത്. വായനയിലൂടെ ഭാവന, സ്വപ്നം എന്നിവ ഒരിക്കലും സങ്കല്പ്പിക്കാന് കഴിയാത്ത അവസ്ഥയിലെത്തുന്നു. എഴുത്തുകാരന് തന്റെ നോവലിനായി സ്വയം മാറേണ്ടി വരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ.കെ അബ്ദുള്‍ ഹക്കിം മോഡറേറ്ററായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dc books, DC Books Space Fest, Kalpatta narayanan, Literature festival, Spaces festival, T D Ramakrishnan