നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • വന്ധ്യതയെ അതിജീവിക്കാന്‍ ഈ 5 സൂപ്പര്‍ഫുഡുകള്‍ ശീലമാക്കൂ!

  വന്ധ്യതയെ അതിജീവിക്കാന്‍ ഈ 5 സൂപ്പര്‍ഫുഡുകള്‍ ശീലമാക്കൂ!

  പഴങ്ങൾ, പച്ചക്കറികൾ, ചുവന്ന മാംസങ്ങൾ, ധാന്യങ്ങൾ തുടങ്ങി പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുന്ന 5 സൂപ്പർഫുഡുകൾ ഇതാ,

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   എന്താണ് സൂപ്പര്‍ഫുഡുകള്‍? ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, അല്ലെങ്കിൽ ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണ് സൂപ്പർഫുഡുകൾ എന്നറിയപ്പെടുന്നത്. സാൽമൺ, ബ്രൊക്കോളി, ബ്ലൂബെറി തുടങ്ങിയ ഭക്ഷണങ്ങൾ സൂപ്പർഫുഡുകൾക്ക് ഉദാഹരണങ്ങളാണ്. ഈ ഭക്ഷണങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആന്റിഓക്‌സിഡന്റുകൾക്ക് അർബുദത്തിനെതിരായി പ്രവർത്തിക്കാൻ കഴിയും. കൂടാതെ, ആന്റിഓക്സിഡന്റുകളിൽ ഹൃദ്രോഗങ്ങൾ തടയുന്ന ആരോഗ്യകരമായ കൊഴുപ്പ് ഉണ്ടെന്നും പറയപ്പെടുന്നു. എന്നാൽ, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ സൂപ്പർഫുഡുകൾ വന്ധ്യത തടയാൻ ഫലപ്രദമാണന്ന വസ്തുത നമ്മളിൽ പലർക്കും അറിയില്ല.

   സൂപ്പർഫുഡ് എന്താണെന്നതിന് ശാസ്ത്രീയമായ ഒരു നിർവചനം ഇല്ല. എന്നാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഉയർന്ന അളവിൽ അടങ്ങിയതും വ്യക്തിപരമായ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതും രോഗങ്ങളെ തടയാൻ സഹായിക്കുന്നതുമായ ഭക്ഷണങ്ങളാണ് പൊതുവെ സൂപ്പർഫുഡുകൾ എന്നറിയപ്പെടുന്നത്.

   സമീകൃതമായതും വിറ്റാമിനുകളാലും പോഷകങ്ങളാലും സമ്പുഷ്ടമായതുമായ ഭക്ഷണത്തിന് അണ്ഡാണുവിന്റെയും അണ്ഡത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്താനും ബീജത്തിന്റെ സമഗ്രത വർദ്ധിപ്പിക്കാനും കഴിയുമെന്ന് ഫെർട്ടിലിറ്റി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളും വർദ്ധിച്ച മാനസിക സമ്മർദ്ദവും അണ്ഡത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമ്പോൾ ഒമേഗ -3 പോലുള്ള പോഷകങ്ങളും വിറ്റാമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകളും അവയുടെ രക്ഷയ്ക്കെത്തുന്നു. ഫോളിക് ആസിഡ് മനുഷ്യ ശരീരത്തിന് വളരെ അത്യാവശ്യമായ ഒരു വിറ്റാമിൻ ആണ്. രക്തത്തിൽ ആവശ്യമായ അളവിൽ ഫോളിക് ആസിഡ് ഉണ്ടെങ്കിൽ ഭ്രൂണത്തിലെ അസ്വാഭാവികതകൾ ഇല്ലാതാകും.

   പഴങ്ങൾ, പച്ചക്കറികൾ, ചുവന്ന മാംസങ്ങൾ, ധാന്യങ്ങൾ തുടങ്ങി പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുന്ന 5 സൂപ്പർഫുഡുകൾ ഇതാ:

   ഇലക്കറികൾ

   ഫോളിക് ആസിഡ്, വിറ്റാമിൻ സി എന്നീ രണ്ട് പ്രധാന പോഷകങ്ങളാൽ സമ്പന്നമാണ് പച്ച ഇലക്കറികൾ. ഇത് അണ്ഡോത്പാദന പ്രക്രിയയെ സഹായിക്കുന്നു. പച്ചയിലകൾ അടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ഗർഭകാലത്ത് ഗർഭം അലസാനുള്ള സാധ്യതയും ക്രോമസോം തകരാറുകളും കുറയ്ക്കുന്നു. കെയ്ൽ, ചീര, ബ്രൊക്കോളി, ഉലുവയില തുടങ്ങിയവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പച്ച ഇലക്കറികൾ പുരുഷന്മാരിൽ ഉയർന്ന ഗുണമേന്മയുള്ള ബീജത്തിന്റെ ഉത്പാദനത്തിന് സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

   പരിപ്പുകളും ഉണങ്ങിയ പഴങ്ങളും

   ഒരുപിടി പരിപ്പും ഉണങ്ങിയ പഴങ്ങളും നിങ്ങളുടെ ശരീരത്തിന് ഉയർന്ന അളവിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കളും നൽകാൻ സഹായകമാണ്. വാൽനട്ടിന് അണ്ഡത്തിൽ ഉണ്ടാകാൻ സാധ്യയുള്ള ക്രോമസോം തകരാറുകൾ കുറയ്ക്കാനും ഫെർട്ടിലിറ്റി വർദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്. ഇതിന് കാരണം ഇവയിൽ സെലിനിയം എന്ന ധാതു ധാരാളമായി അടങ്ങിയിരിക്കുന്നു എന്നതാണ്.

   ക്വിന്വ (Quinoa)

   ഫൈബർ അടങ്ങിയ, ക്വിന്വ പോലുള്ള സസ്യ അധിഷ്ഠിത പ്രോട്ടീനുകൾ ഗർഭധാരണ സാധ്യത മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇത് ആർത്തവചക്രം നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കും. അമ്മയാകാൻ തയ്യാറെടുക്കുന്ന വ്യക്തി തന്റെ ഭക്ഷണക്രമത്തിൽ തവിട് കളയാത്ത ധാന്യം മറ്റ് ധാന്യങ്ങളുടെ പകുതി അളവിലെങ്കിലും ഉൾപ്പെടുത്തേണ്ടതാണ്.

   മത്തൻ വിത്തുകൾ

   മത്തൻ വിത്തുകൾ സിങ്കിന്റെ സമ്പന്നമായ ഒരു സ്രോതസ്സാണ്, ഇത് പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെയും ബീജത്തിന്റെയും അളവ് വർദ്ധിപ്പിക്കാനും, ആരോഗ്യമുള്ള കോശങ്ങൾ ഉത്പാദിപ്പിക്കാനും സഹായിക്കുന്നു. ഈ വിത്തുകൾക്ക് എല്ലാ പ്രത്യുത്പാദന അവയവങ്ങളിലേക്കും ആവശ്യമായ രക്തം എത്തിക്കാൻ സാധിക്കും. മത്തൻ വിത്തുകൾ ഊർജ്ജം നിറഞ്ഞതും പോഷകങ്ങളാൽ സമ്പന്നവുമാണ്.

   വാഴപ്പഴം

   വാഴപ്പഴത്തിൽ വിറ്റാമിൻ ബി 6, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 6, അണ്ഡോത്പാദന പ്രക്രിയയിൽ ഉൾപ്പെടുന്ന ഹോർമോണുകളെ ക്രമപ്പെടുത്തിക്കൊണ്ട് സിക്താണ്ഡത്തിന്റെ രൂപീകരണത്തിന് സഹായിക്കുന്നു. പൊട്ടാസ്യം, വിറ്റാമിൻ ബി 6 എന്നിവയുടെ അഭാവം അണ്ഡത്തിന്റെയും ബീജത്തിന്റെയും ഗുണനിലവാരം ഉയർത്തുന്നതിന് സഹായകമാകുന്നു. അതിനാൽ, ഗർഭധാരണത്തിന് ശ്രമിക്കുന്നവർ പ്രഭാതഭക്ഷണത്തിൽ വാഴപ്പഴം ഉൾപ്പെടുത്തുന്നത് വളരെ നന്നായിരിക്കും.
   Published by:Sarath Mohanan
   First published:
   )}