നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ലൈംഗിക തൊഴിലാളികളോട് കസ്റ്റമേഴ്സ് ആവശ്യപ്പെടുന്ന ഏറ്റവും വിചിത്രമായ കാര്യങ്ങൾ ഇവയാണ്!

  ലൈംഗിക തൊഴിലാളികളോട് കസ്റ്റമേഴ്സ് ആവശ്യപ്പെടുന്ന ഏറ്റവും വിചിത്രമായ കാര്യങ്ങൾ ഇവയാണ്!

  'എന്റെ കാമുകൻ ഒരു ലൈംഗികത്തൊഴിലാളിയായിരുന്നു, ഒരിക്കൽ അയാൾക്ക് കസ്റ്റമറായി ഒരു സ്ത്രീയെ കിട്ടി'

  sex rep image

  sex rep image

  • Share this:
   ലൈംഗിക തൊഴിലാളികളോട് ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഏറ്റവും വിചിത്രമായ കാര്യങ്ങൾ എന്തൊക്കെയായിരിക്കും. പ്രമുഖ പോർട്ടലായ സ്കൂപ്പ് വൂപ്പിനോട് ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചില ലൈംഗിക തൊഴിലാളികൾ. ഉപഭോക്താക്കളുടെ വിചിത്രമായ ആവശ്യങ്ങൾ എന്തൊക്കെയാണ് നോക്കാം.

   ഇതേക്കുറിച്ച് ഒരു ലൈംഗിക തൊഴിലാളി പറയുന്നത് ഇങ്ങനെ, 'വെഗാസിലെ റൂമെറ്റിന് ഒരു ക്ലയന്റ് ഉണ്ടായിരുന്നു. അവൾ അവിടെ കിടന്നു, അയാൾ അവളുടെ കാൽ മസാജു ചെയ്തു നൽകി. മണിക്കൂറിൽ 400 രൂപ നൽകിയാണ് അയാൾ അവളെ സമീപിച്ചത്. എന്നാൽ, അയാൾക്ക് അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആയിരുന്നില്ല താൽപര്യം. അവളുടെ കാൽ മസാജ് ചെയ്യുന്നതായിരുന്നു ഇഷ്ടം. ആഴ്ചയിൽ 1-2 തവണ അദ്ദേഹം അവളെ സന്ദർശിക്കുകയും ഇങ്ങനെ കാൽ മസാജ് ചെയ്യുകയും ചെയ്തു'.

   ഇനി മറ്റൊരു ലൈംഗിക തൊഴിലാളിയായ സ്ത്രീ രസകരമായ അനുഭവം പങ്കുവെക്കുന്നു, 'എന്റെ കാമുകൻ ഒരു ലൈംഗികത്തൊഴിലാളിയായിരുന്നു, ഒരിക്കൽ അയാൾക്ക് കസ്റ്റമറായി ഒരു സ്ത്രീയെ കിട്ടി, അവളുടെ മടിക്ക് കുറുകെ തല വെച്ചു കിടക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. അങ്ങനെ കിടക്കുന്നതിന് എത്ര പണം വേണമെങ്കിലും നൽകാമെന്ന് അവർ പറഞ്ഞു. കൂടാതെ തലമുടി തഴുകണമെന്നും അവർ ആവശ്യപ്പെട്ടു. അവൻ അങ്ങനെ ചെയ്തു, എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് തന്റെ ഭർത്താവ് അടുത്തിടെ ആശുപത്രിയിൽ വച്ച് മരിച്ചുവെന്നും അദ്ദേഹം അങ്ങനെ ചെയ്യാറുണ്ടെന്നും അതിന്‍റെ ഓർമ്മയ്ക്കായാണ് ഇതെന്നും അവർ പറഞ്ഞു'.

   മറ്റൊരു ലൈംഗിക തൊഴിലാളി അവരുടെ കൌമാരക്കാരനായ ഒരു ഉപഭോക്താവിന്‍റെ വിചിത്രമായ ചെയ്തികളെകകുറിച്ച് പറയുന്നത് ഇതാണ്, 'എന്നെ സന്ദർശിച്ചിട്ടുള്ള ആളുകൾ‌ക്ക് ആവശ്യമുള്ള വിചിത്രമായ പല താൽപര്യങ്ങളുമുണ്ട്, പക്ഷേ ഞാൻ‌ ഒരിക്കലും മറക്കാത്ത ഒരാൾ രണ്ടു മാസം മുമ്പ് വന്ന ഒരു കൌമാരക്കാരനാണ്. കൈയ്യിൽ ഒരു ചെറിയ മുറിവുണ്ടാക്കി, ലിംഗത്തിലേക്ക് രക്തം ഒഴുക്കുകയാണ് അവൻ ചെയ്യുന്നത്. അതിനുശേഷമാണ് അവൻ ലൈംഗികമായി ബന്ധപ്പെട്ടത്. എനിക്ക് ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് അതൊരു പ്രശ്നമല്ലായിരുന്നു'.

   Also Read- സ്ത്രീകളുടെ ഇടുപ്പിന് പുരുഷന്മാരേക്കാൾ വീതി കൂടാൻ കാരണമെന്ത്? പൂർവ്വികർ മുട്ടയിട്ടിരുന്നതുകൊണ്ടെന്ന് പഠനം

   ലൈംഗിക തൊഴിലാളിയായ മറ്റൊരു യുവതിയെ ഒരിക്കൽ തേടിയെത്തിയത് 70 വയസുള്ള പുരുഷനായിരുന്നു. 'പ്രായത്തിന്‍റെ അവശതകൾ വകവെക്കാതെ എത്തിയ അയാളുടെ പ്രധാന ആവശ്യം, അയാൾക്കൊപ്പം ഒരു ട്രക്കിൽ ഒരു രാത്രി കഴിയണമെന്നതായിരുന്നു. കർഷകനായ അയാളുടെ കാർഷിക ഉൽപന്നങ്ങളും കഴിച്ചുകൊണ്ട് അയാൾക്കൊപ്പം ഇരിക്കണം, കാര്യങ്ങൾ പറയണം, അല്ലാതെ ലൈംഗിക ബന്ധത്തിലൊന്നും അയാൾക്ക് താൽപര്യമില്ലായിരുന്നു. എന്നെ യാത്രയാക്കുമ്പോൾ കൈനിറയെ പണം നൽകി'.

   ഇതിലും വിചിത്രമായ നിരവധി ആവശ്യങ്ങൾ ഉപഭോക്താക്കൾ മുന്നോട്ടുവെക്കാറുണ്ട്. എല്ലാം തുറന്നു പറയാനാകാത്തവയാണെന്നും മുംബൈയിൽ ലൈംഗിക തൊഴിലാളിയായ യുവതി പറയുന്നു. 'ഒരിക്കൽ കഥാകാരനായ ഒരു ഉപഭോക്താവ് തന്നെ തേടിയെത്തി. അയാളുടെ കഥകൾ വായിക്കുന്നത് കേട്ടിരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. അന്നു മുതൽ താൻ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. അദ്ദേഹവുമൊത്തുള്ള അന്നത്തെ രാത്രി ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ല. അതിനുശേഷം വായന ശീലമാക്കിയ ഞാൻ ഇപ്പോൾ ഒരു പുസ്തകം എഴുതി കൊണ്ടിരിക്കുന്നു. ഉടൻ തന്നെ അത് പ്രസിദ്ധീകരിക്കും'- യുവതി പറഞ്ഞു.
   Published by:Anuraj GR
   First published:
   )}