• HOME
  • »
  • NEWS
  • »
  • life
  • »
  • Solar Eclipse 2023 | നാളെ ഹൈബ്രിഡ് സൂര്യഗ്രഹണം; ദൃശ്യമാകുന്ന സ്ഥലങ്ങള്‍ ഏതൊക്കെ?

Solar Eclipse 2023 | നാളെ ഹൈബ്രിഡ് സൂര്യഗ്രഹണം; ദൃശ്യമാകുന്ന സ്ഥലങ്ങള്‍ ഏതൊക്കെ?

ഗ്രഹണം രണ്ട് മണിക്കൂറിലധികം നീണ്ടുനിൽക്കുമെങ്കിലും, സൂര്യൻ പൂർണമായി മൂടുന്നതിനാൽ, ഒരു മിനിറ്റിൽ താഴെ മാത്രമേ ഗ്രഹണം പൂർണ്ണമായി കാണാനാവൂ.

  • Share this:

    ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ ചന്ദ്രൻ എത്തുകയും ഭൂമിയുടെ ചില ഭാഗങ്ങളിൽ നിഴൽ വീഴ്ത്തി സൂര്യന്റെ പ്രകാശത്തെ തടയുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ അവസരത്തിൽ ചന്ദ്രനോ സൂര്യനോ ഭാഗികമായോ പൂർണമായോ മറയുകയും ചെയ്യുന്നു. ഇത്തരത്തിൽ ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ (2022 ഏപ്രിൽ 20ന്) സംഭവിക്കും.

    വ്യാഴാഴ്ചത്തെ സൂര്യഗ്രഹണം ഹൈബ്രിഡ് ആയിരിക്കും. അതായത് ഇത് ഭാഗിക സൂര്യഗ്രഹണമോ പൂർണ്ണ സൂര്യഗ്രഹണമോ ആയിരിക്കില്ല, പകരം, ഇത് രണ്ടും കൂടിച്ചേർന്നതായിരിക്കും. 18 മാസത്തിലൊരിക്കൽ ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് സൂര്യഗ്രഹണം സംഭവിക്കാറുണ്ട്.

    നാളത്തെ ഹൈബ്രിഡ് സൂര്യഗ്രഹണം രാവിലെ 10:04 ന് ആരംഭിച്ച് 11:30 ന് അവസാനിക്കും. ഗ്രഹണം രണ്ട് മണിക്കൂറിലധികം നീണ്ടുനിൽക്കുമെങ്കിലും, സൂര്യൻ പൂർണമായി മൂടുന്നതിനാൽ, ഒരു മിനിറ്റിൽ താഴെ മാത്രമേ ഗ്രഹണം പൂർണ്ണമായി കാണാനാവൂ. സമയവും തീയതിയും അനുസരിച്ച്, വ്യാഴാഴ്ച ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും ഹൈബ്രിഡ് ഗ്രഹണം ദൃശ്യമാകും.

    എന്നാൽ ഈ സൂര്യഗ്രഹണം ഇന്ത്യയിൽ നിന്ന് കാണാൻ കഴിയില്ല. തെക്ക്/കിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ, പസഫിക്, ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക്ക എന്നിവയുടെ ചില ഭാഗങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ എക്സ്മൗത്തിൽ ഗ്രഹണം മൊത്തത്തിൽ ദൃശ്യമാകും.

    ഹൈബ്രിഡ് സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുന്ന നഗരങ്ങൾ ഏതൊക്കെയെന്ന് നോക്കാം:

    * ആംസ്റ്റർഡാം ദ്വീപ് – ഫ്രഞ്ച് സതേൺ ടെറിട്ടറികൾ
    * പോർട്ട്-ഓക്‌സ്-ഫ്രാകിയാസ്- ഫ്രഞ്ച് സതേൺ ടെറിട്ടറികൾ, ഫ്രാൻസ്
    * പെർത്ത് – വെസ്റ്റേൺ ഓസ്ട്രേലിയ
    * ജക്കാർത്ത – ജക്കാർത്ത സ്‌പെഷ്യൽ കാപിറ്റിയൽ റീജിയൺ, ഇന്തോനേഷ്യ
    * മകാസർ – സൗത്ത് സുലവേസി, ഇന്തോനേഷ്യ
    * ദിലി – തിമോർ- ലെസ്റ്റെ

    * ഡാർവിൻ – നോർത്തേൺ ടെറിട്ടറി, ഓസ്ട്രേലിയ
    * ജനറൽ സാന്റോസ് – ഫിലിപ്പീൻസ്
    * മനോക്വാരി – വെസ്റ്റ് പപ്പുവ, ഇന്തോനേഷ്യ
    * പോർട്ട് മോർസ്ബി – പപ്പുവ ന്യൂ ഗിനിയ
    * നെഗെറുൽമുദ് -പലാവു
    * ഹോനിയാര – സോളമൻ ദ്വീപുകൾ
    * ഹഗത്‌ന – ഗുവാം
    * സായിപാൻ, വടക്കൻ മരിയാന ദ്വീപുകൾ
    * ബേക്കർ ദ്വീപ് – യുഎസ് മൈനർ ഔട്ട്‌ലൈയിംഗ് ദ്വീപുകൾ
    * പലകിർ – പോൺപേയ്, മൈക്രോനേഷ്യ
    * ഫുനാഫുട്ടി – തുവാലു
    * യാരെൻ – നൗറു
    * തരാവ – കിരിബതി
    * മജുറോ – മാർഷൽ ദ്വീപുകൾ

    കണ്ണുകൾക്ക് മതിയായ സംരക്ഷണം നൽകാതെ സൂര്യഗ്രഹണം കാണുന്നത് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുകയും അന്ധതയ്ക്കു വരെ കാരണമാകുകയും ചെയ്യാം.

    Published by:Jayesh Krishnan
    First published: