• HOME
  • »
  • NEWS
  • »
  • life
  • »
  • Cardiovascular Disease | ഈ ഭക്ഷണങ്ങൾ ഹൃദ്രോഗത്തിന് വഴിവെക്കും, അറിഞ്ഞിരിക്കുക

Cardiovascular Disease | ഈ ഭക്ഷണങ്ങൾ ഹൃദ്രോഗത്തിന് വഴിവെക്കും, അറിഞ്ഞിരിക്കുക

ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ പട്ടിക ഇതാ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ആരോഗ്യപരമായ സങ്കീർണതകൾ (health risks) ഒഴിവാക്കാൻ മാർഗങ്ങൾ തിരഞ്ഞെടുക്കുന്നത് ഇന്നത്തെ ഒരു പ്രവണതയാണ്. പഠനങ്ങൾ അനുസരിച്ച്, ഉയർന്ന അളവിൽ ഉപ്പ് (salt), പഞ്ചസാര (sugar), കാർബോഹൈഡ്രേറ്റ് (Carbohydrate) എന്നിവയുടെ ഉപയോഗം ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള (cardio vascular disease) സാധ്യത വർദ്ധിപ്പിക്കും.

    ഈ ദൈനംദിന ഭക്ഷണശീലങ്ങൾ നിങ്ങളെ ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ച് ബോധവാന്മാരാകാൻ ചുവടെ കാണുന്ന പട്ടിക നിങ്ങളെ സഹായിച്ചേക്കാം.

    1. ധാന്യങ്ങൾ: നിങ്ങളുടെ സമീകൃതാഹാരത്തിന് അനുയോജ്യമെന്ന് തോന്നുന്ന പതിവ് പ്രഭാതഭക്ഷണം പോലും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കിയേക്കാം. റിപ്പോർട്ടുകൾ പ്രകാരം, രാവിലെ കാർബോഹൈഡ്രേറ്റും പഞ്ചസാരയും കഴിക്കുന്നത് വീക്കം ഉണ്ടാക്കും. ഇത് ദിവസം മുഴുവൻ നിങ്ങൾ കൂടുതൽ പഞ്ചസാര ആഗ്രഹിക്കാൻ ഇടവരുത്തും.

    2. ഫ്രഷ് ജ്യൂസുകൾ: വേനൽക്കാലത്ത് നിങ്ങൾ ഫ്രഷ് ജ്യൂസുകൾ കുടിക്കാൻ കൊതിക്കും. ഭൂരിഭാഗവും അവ പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്നു. എന്നാൽ മിക്ക ജ്യൂസ് കേന്ദ്രങ്ങളും ഭക്ഷണശാലകളും ഇതിൽ ശുദ്ധീകരിച്ച പഞ്ചസാര ചേർക്കുന്നു. നിങ്ങൾ വീട്ടിൽ തന്നെ ജ്യൂസ് ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ല മാർഗം.

    3. ചൈനീസ് ടേക്ക്ഔട്ട്: ജോലിസ്ഥലത്ത് അധ്വാനമേറിയ ഒരു ദിവസത്തിന് ശേഷം, ചൈനീസ് ടേക്ക്ഔട്ട് ആണോ നിങ്ങളുടെ അത്താഴം? ഫ്രൈഡ് റൈസും രുചിയുള്ള മഞ്ചൂരിയൻ ഉരുളകളും പ്രലോഭിപ്പിക്കുന്നതാണ്. പക്ഷേ ഈ ഭക്ഷണത്തിൽ ധാരാളം ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദവും ഹൃദയാഘാത സാധ്യതയും വർദ്ധിപ്പിക്കും.

    4. ഉരുളക്കിഴങ്ങ് ചിപ്സ്: നിങ്ങൾ തുടർച്ചയായി സിനിമ കാണുമ്പോഴോ മറ്റോ കഴിക്കാൻ ചിപ്‌സ് എടുക്കാറുണ്ടോ? എന്നാൽ സംസ്‌കരിച്ച ഉരുളക്കിഴങ്ങ് ചിപ്‌സ് നിങ്ങളുടെ ആരോഗ്യകരമായ ഭക്ഷണ പ്ലാനിന് ചേരുന്നതല്ല. അവയിൽ ഉയർന്ന കലോറി, സോഡിയം, കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. അവ രുചികരമായിരിക്കാം, പക്ഷേ നിങ്ങളുടെ ഹൃദയത്തിന് നല്ലതല്ല

    5. കെച്ചപ്പ്: കെച്ചപ്പ് അല്ലെങ്കിൽ തക്കാളി സോസ് സമോസ, ഫ്രഞ്ച് ഫ്രൈ എന്നിവയ്‌ക്കൊപ്പമുള്ള ഒരു സൈഡാണ്. എന്നാൽ അതിൽ സോഡിയം നിറയ്ക്കാൻ സാധ്യതയുണ്ട്.

    6. വൈറ്റ് ബ്രെഡ്: പരമ്പരാഗത വൈറ്റ് ബ്രെഡിന്റെ ഉപയോഗം അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്ക് കാരണമാകും. ഇതിൽ അന്നജം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ വയറുവേദന, മലബന്ധം, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകും. റിപ്പോർട്ടുകൾ പ്രകാരം, വൈറ്റ് ബ്രെഡ് വേഗത്തിൽ ആഗിരണം ചെയ്യുകയും ദഹിക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാര വേഗത്തിൽ വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നു.
    നിങ്ങൾ ദിവസേന കഴിച്ചാൽ ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് വരെ ഉണ്ടായേക്കാവുന്ന ചില ദൈനംദിന ഭക്ഷണങ്ങൾ ഇവയാണ്

    Summary: Note down these food items from your daily diet which inturn may increase the risk for cardiovascular disease.
    Published by:user_57
    First published: