• HOME
  • »
  • NEWS
  • »
  • life
  • »
  • Skincare Tips | ചർമസംരക്ഷണത്തിന് ഇവ ഉപയോഗിക്കേണ്ട; ഗുണത്തേക്കാൾ ഏറെ ദോഷങ്ങൾ

Skincare Tips | ചർമസംരക്ഷണത്തിന് ഇവ ഉപയോഗിക്കേണ്ട; ഗുണത്തേക്കാൾ ഏറെ ദോഷങ്ങൾ

പ്രകൃതിദത്തമാണ് എന്നത് കൊണ്ട് മാത്രം എല്ലാം നിങ്ങൾക്ക് ഗുണകരമാവുമെന്ന് കരുതരുത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    അടുക്കളയിലും വീട്ടിലും ഇപ്പോൾ ആളുകൾ പരമാവധി പ്രകൃതിയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നുണ്ട്. രാസ പദാർഥങ്ങൾ അടങ്ങിയ ചേരുവകൾ നമ്മുടെ അടുക്കളയിൽ കുറഞ്ഞ് വരികയാണ്. വീട്ടിലുണ്ടാവുന്ന പച്ചക്കറികളും ചില പൊടികളുമൊക്കെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതോടൊപ്പം നിങ്ങളുടെ ചർമസംരക്ഷണത്തിനും സഹായിക്കുമെന്ന് അറിയാമോ? ചർമസംരക്ഷണത്തിനായി വീട്ടിലുണ്ടാക്കുന്ന DIY ഫെയ്സ് മാസ്കുകൾ ഇപ്പോൾ തരംഗമാണ്.

    ആളുകൾ ചർമസംരക്ഷണത്തിനായി വലിയ ബ്രാൻഡുകളുടെ ഫെയ്സ് മാസ്കുകളേക്കാൾ (Face Mask) പ്രകൃതിദത്തമായ ചേരുവകൾ അടങ്ങിയ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഫെയ്സ് മാസ്കുകളാണ് ഉപയോഗിക്കുന്നത്. ചെലവ് കുറവാണെന്നതിനപ്പുറം ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാക്കുന്നില്ലെന്നതാണ് ഇതിൻെറ വലിയ ഗുണം. എന്നാൽ പ്രകൃതിദത്തമാണ് എന്നത് കൊണ്ട് മാത്രം എല്ലാം നിങ്ങൾക്ക് ഗുണകരമാവുമെന്ന് കരുതരുത്.

    നിങ്ങൾ വീട്ടിൽ ഫെയ്സ് മാസ്ക് തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളെക്കുറിച്ച് വ്യക്തമായി ധാരണയുണ്ടാകേണ്ടത് അത്യാവശ്യമാണ്. അടുക്കളയിൽ ഉപയോഗിക്കുന്ന പല ചേരുവകളും ച‍ർമസംരക്ഷണത്തിന് ഗുണം ചെയ്യുമെന്ന് സോഷ്യൽ മീഡിയയിൽ പലരും പറയുന്നത് നിങ്ങൾ കേട്ടിരിക്കും. എന്നാൽ അവയെല്ലാം വിശ്വസിക്കാൻ വരട്ടെ. മറ്റുള്ളവർക്ക് ഗുണമായെന്ന് കരുതി അവയെല്ലാം നിങ്ങൾക്കും ഗുണകരമാവുമെന്ന് ഉറപ്പിക്കരുത്.

    സോഷ്യൽ മീഡിയയിൽ അത്ഭുതകരമെന്ന് അവകാശപ്പെടുന്ന കുറച്ച് ചേരുവകളുണ്ട്. എന്നാൽ അവ നിങ്ങളുടെ ചർമ്മസംരക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക. അത്തരത്തിൽ ചില അടുക്കള ചേരുവകളെ പരിചയപ്പെടാം.

    വെജിറ്റബിൾ ഓയിൽ

    സസ്യ എണ്ണ (Vegetable Oil) ഉപയോഗിക്കുന്നത് മൂലം ചർമ്മത്തിൽ അത്ഭുതകരമായ മാറ്റങ്ങളുണ്ടായെന്ന് പലരും പറഞ്ഞ് കേട്ടിരിക്കും. ഈർപ്പം കൂട്ടി ചർമം ഡ്രൈ ആവുന്നതിൽ നിന്ന് സംരക്ഷിക്കുമെന്നാണ് പ്രധാന അവകാശവാദം. എന്നാൽ വെജിറ്റബിൾ ഓയിൽ നിങ്ങളുടെ ചർമ്മത്തിന് ഗുരുതരമായ ദോഷഫലങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ചർമ്മത്തിന്റെ ഉപരിതലം ചിലപ്പോൾ ഈർപ്പമുള്ളതായി തോന്നിയേക്കാം. എന്നാൽ ആഴത്തിൽ നിങ്ങളുടെ ചർമ്മത്തിലെ സുഷിരങ്ങൾ അടയാൻ സാധ്യതയുണ്ട്. ഇത് മുഖക്കുരുവും പാടുകളും ഉണ്ടാകാനിടയാക്കും. അതുകൊണ്ട് സസ്യ എണ്ണ ചർമത്തിന് ഗുണം ചെയ്യുമെന്ന വാദത്തെ അപ്പാടെ വിഴുങ്ങരുത്.

    ആപ്പിൾ സിഡെർ വിനെഗർ

    മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ ആപ്പിൾ സിഡെർ വിനെഗർ സഹായിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത് പൂർണ്ണമായും തെറ്റാണ്. ഉയർന്ന അസിഡിറ്റി ഉള്ളതിനാൽ ആപ്പിൾ സിഡെർ വിനെഗർ നിങ്ങളുടെ സ്വാഭാവിക ചർമ്മത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് സാധ്യത. നിങ്ങൾ ഇത് അമിതമായി ഉപയോഗിച്ചാൽ ചർമ്മത്തിൽ പൊള്ളലുണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ ഗുരുതരമായ ചർമ്മ പ്രശ്നങ്ങളാണ് ആപ്പിൾ സിഡെർ വിനെഗർ വഴി ഉണ്ടാവുക.

    ഗരം മസാല

    വ്യത്യസ്തമായ മസാലകൾ ചേർത്താണ് ഗരം മസാല ഉണ്ടാക്കുന്നത്. ഭക്ഷണത്തിന് രുചിയും മണവും കൂട്ടുന്നതിൽ ഗരം മസാലയ്ക്കുള്ള കഴിവ് അപാരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് പോലെയല്ല ഗരം മസാല ചർമ്മസംരക്ഷണത്തിന് ഉപയോഗിച്ചാൽ. ചർമ്മത്തിന് വളരെയേറെ ദോഷമാണ് ഗരം മസാല. ഈ സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ട് പൊതുവിൽ ചൂട് കൂട്ടുന്നതാണ്. ഇവ ചർമ്മസംരക്ഷണത്തിന് ഉപയോഗിച്ചാൽ ശരീരത്തിലും ചൂട് കൂടാനാണ് സാധ്യത. ഗരം മസാല ഉപയോഗിച്ചാൽ ചർമ്മത്തിൽ ചൊറിച്ചിലുണ്ടാകാനും തിണർത്ത് പൊന്താനുമുള്ള സാധ്യതകളുണ്ട്.

    (Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു)
    Published by:user_57
    First published: