• HOME
  • »
  • NEWS
  • »
  • life
  • »
  • കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ ചില മാർഗങ്ങൾ

കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ ചില മാർഗങ്ങൾ

രാവിലെ 11 am മുതല്‍ 3 pm വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

  • Last Updated :
  • Share this:
    നാടും നഗരവും ചുട്ടു പൊള്ളുന്ന വെയിലിൽ ഉരുകിയൊലിക്കുകയാണ്. രാവിലെ 11 am മുതല്‍ 3 pm വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കൈയില്‍ കരുതാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

    കത്തുന്ന വെയിലിനെ മറികടക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം,

    • രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെയെങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക

    • പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍സമയത്ത് ഒഴിവാക്കുക

    • അയഞ്ഞ, കൂടുതല്‍ നിറമില്ലാത്ത പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

    • ദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ ഉപ്പിട്ട് കുടിക്കാം. കൃത്രിമ ശീതളപാനീയങ്ങള്‍ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

    • പഴങ്ങള്‍, പച്ചക്കറി, ഇലക്കറി എന്നിവ ധാരാളമായി കഴിക്കുക. ഒപ്പം മാംസാഹാരം കുറയ്ക്കാനും ജാഗ്രത പാലിക്കണം.

    • വെയിലത്ത് ഇറങ്ങുമ്പോള്‍ കുട ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോള്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക. നൈലോണും പോളിസ്റ്ററും ഒഴിവാക്കി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

    • ചൂടുകാലത്ത് വിട്ടുമാറാത്ത തളര്‍ച്ചയോ ക്ഷീണമോ ഉണ്ടായാല്‍ വൈദ്യോപദേശം തേടുക.


    കനത്ത വെയിലത്ത് കുഴഞ്ഞുവീണാൽ എന്തു ചെയ്യണം ?

    • വെയിലത്ത് കുഴഞ്ഞുവീണാൽ എത്രയും പെട്ടെന്ന് ശരീരം തണുപ്പിക്കണം. തണലത്തേക്ക് മാറ്റി കിടക്കുകയും ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ചെയ്യണം.

    • ശരീരം തുടർച്ചയായി തണുത്ത വെള്ളം കൊണ്ട് തുടയ്ക്കണം. തുണി നനച്ച് ശരീരം പൊതിയുന്നതും നല്ലതാണ്. വെയിലേറ്റ് തളർന്ന് വീണാൽ കക്ഷത്തിലും തുടയിടുക്കിലും ഐസ് കട്ടകൾ വെക്കുന്നതും നല്ലതാണ്.

    • കുഴഞ്ഞുവീണയാളുടെ കൈകാലുകള്‍ തിരുമ്മി കൊടുക്കുക. രക്തക്കുഴലുകള്‍ വികസിക്കാനും ശരീരതാപം കുറക്കാനും ഇത് നല്ലതാണ്.

    First published: