ഇന്ത്യയിലെ വിദ്യാർത്ഥികളുടെ കഥകൾ സാധാരണയായി രണ്ട് കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ്, ഒന്നുകിൽ ഗെയിമുകൾ കളിക്കുക അല്ലെങ്കിൽ പഠനത്തിൽ മികവ് പുലർത്തുക. BYJUS Young Genius സീസൺ 2-ൻ്റെ ഇന്നത്തെ എപ്പിസോഡ്, ഈ രണ്ട് കാര്യങ്ങളിലും തങ്ങളുടേതായ രീതിയിൽ മികവ് പുലർത്തിയ രണ്ട് യുവ പ്രതിഭകളെ ശ്രദ്ധയിൽപ്പെടുത്തുന്നു, അതും അവരുടെ സുഹൃത്തുക്കൾക്കും ഭാവി യുവതലമുറയ്ക്കും പ്രചോദനം ഉൾക്കൊള്ളാവുന്ന രീതിയിൽ. ഈ എപ്പിസോഡിലെ പ്രതിഭകളായ വീറിനെയും തനിഷ്‌കയെയും കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ.
ബോറഡി മാറ്റാൻ ബോർഡ് ഗെയിമുകൾ - കൊച്ചിയിൽ നിന്നുള്ള 11-കാരനായ വീർ കശ്യപും കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ മറ്റ് പലരെയും പോലെ, വീട്ടിൽ ഇരിക്കുകയായിരുന്നു. എന്നാൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി, യുണീക്കായ എന്തെങ്കിലും സൃഷ്ടിക്കാൻ വീർ ഈ അവസരം ഉപയോഗിച്ചു. ഇതിൻ്റെ ഫലമായിരുന്നു കൊറോണ യുഗ എന്ന ബോർഡ് ഗെയിം. മറ്റേതൊരു ബോർഡ് ഗെയിമിനെയും പോലെ ഇതും അഡിക്റ്റഡാകുന്ന ഒരു ഗെയിമാണ്. അതേസമയം വൈറസ് വ്യാപനം നിയന്ത്രിക്കാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളെയും നിയമങ്ങളെയും കുറിച്ച് കളിക്കാരെ പഠിപ്പിക്കുമെന്ന അധിക നേട്ടം ഇതിനുണ്ട്.
ഈ കണ്ടുപിടിത്തത്തോടെ ഇന്നൊവേഷൻ രംഗത്തെ മികവിന് 2021-ൽ പ്രധാൻ മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരവും, ഇന്ത്യൻ അച്ചീവേഴ്‌സ് ഫോറത്തിൻ്റെ 2021-ലെ യംഗ് അച്ചീവേഴ്‌സ് അവാർഡും അദ്ദേഹം നേടി. ആമസോണിൽ കൊറോണ യുഗ വിറ്റതിന് ശേഷം വീർ സംരംഭകനെന്ന നിലയിലേക്കുള്ള സാധ്യത കണ്ടെത്തി. കൂടാതെ ആപ്പുകൾ, ബോർഡുകൾ, കാർഡുകൾ, ഡൈസ് എന്നിവയ്‌ക്കായി എബിസിഡി എന്ന പേരിൽ സ്വന്തം കമ്പനി സ്ഥാപിക്കുകയും ചെയ്തു. തൻ്റെ അടുത്ത ഗെയിമുകളിലാണ് അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നത്. ടൂർ ഡെ ഗോവ; 16.12.1971, എന്ന
പേരിലുള്ള കാർഡ് ഗെയിമും 1971-ലെ യുദ്ധത്തിൻ്റെ 50-ാം വാർഷികത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഗെയിമും രണ്ടാം ലോകമഹായുദ്ധകാലത്തെ തന്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള നൗകബാര എന്ന മറ്റൊരു നേവൽ വാർ ഗെയിമും ഇതിൽ ഉൾപ്പെടുന്നു. .
ആതിഥേയരായ ആനന്ദ് നരസിംഹൻ, അതിഥി മൗനി റോയ് എന്നിവരോടൊപ്പം വീർ കൊറോണ യുഗം കളിക്കുന്നതാണ് കഴിഞ്ഞ എപ്പിസോഡിൽ കണ്ടത്. 11-ാം വയസ്സിൽ ഇതിനകം മൊത്തം ആറ് ഗെയിമുകൾ വികസിപ്പിച്ച വീറിൻ്റെ കഥ ഒരേ സമയം കൗതുകകരവും പ്രചോദനകരവുമാണ്.
13-ാം വയസ്സിൽ ബോർഡ് എക്സാമുകൾ ക്ലിയർ ചെയ്തു- ജീവിതത്തിൽ എന്തുചെയ്യണമെന്ന് മിക്ക യുവാക്കൾക്കും ഇതുവരെ കണ്ടെത്താനായില്ലെങ്കിലും ഇൻഡോറിൽ നിന്നുള്ള 14-കാരിയായ തനിഷ്‌ക സുജിത്തിന് തനിക്ക് എന്താണ് വേണ്ടതെന്ന് ഈ പ്രായത്തിൽ കൃത്യമായി അറിയാം. രാജ്യത്തെ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താൻ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ജസ്റ്റിസാകാനാണ് തനിഷ്‌കയുടെ ആഗ്രഹം. ചെറുപ്പത്തിൽ തന്നെ കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് തനിഷ്കയ്ക്കുണ്ട്. 12-ആം വയസ്സിൽ അവൾ പത്താം ക്ലാസ് പരീക്ഷയിൽ 65% വിജയം നേടി, 13-ആം വയസ്സിൽ 12-ാം ക്ലാസ് പരീക്ഷയിൽ ഒന്നാം ഡിവിഷനോടെ വിജയിക്കുകയും അതേ വർഷം തന്നെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദത്തിന് കോളേജിൽ ചേരുകയും ചെയ്‌തതിൽ അതിശയിക്കാനില്ല!
Also Read-
BYJUS Young Genius കാഴ്ചക്കാരെ കാത്തിരിക്കുന്നത് പോരാളികളുടെ എപ്പിസോഡ്മധ്യപ്രദേശ് ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ നടത്തിയ പരീക്ഷയ്ക്ക് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നിലയിൽ 2020-ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ തനിഷ്‌ക തന്റെ പേര് ചേർത്തു. അതിനായി യോഗ്യത നേടിയതിന് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് അവൾക്ക് 'ഗ്രാൻഡ് മാസ്റ്റർ' പദവിയും നൽകിയിട്ടുണ്ട്. അവളുടെ ചുറുചുറുക്കും ആത്മവിശ്വാസവും എപ്പിസോഡിൽ കാണാനുള്ള കാഴ്ച തന്നെയാണ്. കൂടാതെ ബോർഡ് പരീക്ഷയ്‌ക്കോ ഏതെങ്കിലും വലിയ പരീക്ഷയ്‌ക്കോ പഠിക്കുന്നത് സമ്മർദ്ദകരമായ കാര്യമല്ലെന്ന് ആരെയും വിശ്വസിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ പുസ്തകങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ, അവർ നിങ്ങളെ തിരികെ സ്നേഹിക്കുക മാത്രമല്ല, പകരം തനിഷ്‌കയ്‌ക്ക് നൽകിയ പോലെ അവസരങ്ങൾ നൽകുകയും ചെയ്യും.
ബോർഡ് ഗെയിമുകൾ മുതൽ ഏസിംഗ് ദ ബോർഡുകൾ വരെ, #BYJUSYoungGenius-ന്റെ ഈ എപ്പിസോഡ് കാണാനുള്ള ഒന്നിലധികം കാരണങ്ങളാണ്. വീറും തനിഷ്‌കയും പങ്കെടുത്ത എപ്പിസോഡ് ഇപ്പോൾ തന്നെ ആസ്വദിക്കൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.