• HOME
  • »
  • NEWS
  • »
  • life
  • »
  • ദീപാവലി ആഘോഷം: വളർത്തു മൃഗങ്ങളുടെ സുരക്ഷയ്ക്കായി ഒഴിവാക്കേണ്ട കാര്യങ്ങൾ

ദീപാവലി ആഘോഷം: വളർത്തു മൃഗങ്ങളുടെ സുരക്ഷയ്ക്കായി ഒഴിവാക്കേണ്ട കാര്യങ്ങൾ

പടക്കങ്ങളിലെ രാസവസ്തുക്കളില്‍ നിന്ന് വിഷബാധ ഉണ്ടാകാനും സാധ്യതയുണ്ട്.

  • Share this:
ദീപാവലി അടുത്തിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുചേരുന്ന ആഘോഷ സമയമാണിത്. രാജ്യത്തുടനീളമുള്ള ആളുകള്‍ ദീപാവലി ആഘോഷത്തിന്റെ തിരക്കുകളില്‍ മുഴുകുമ്പോള്‍ വീടുകളിലെ വളര്‍ത്തുമൃഗങ്ങളുടെ സുരക്ഷിതത്വവും (safety) ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിനായി, petkonnect സ്ഥാപകനും സിഇഒയുമായ ദേവാന്‍ഷി ഷാ പങ്കുവെച്ചിരിക്കുന്ന കാര്യങ്ങള്‍ അറിയാം.

1. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പടക്കങ്ങള്‍ നിരോധിച്ചിരിക്കുകയാണെങ്കിലും, ഉത്സവ വേളയില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്ന നിരവധി പേര്‍ ഇപ്പോഴും ഉണ്ട്. ഇത്തരക്കാര്‍, പടക്കങ്ങള്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. മൃഗങ്ങള്‍ക്ക് അടുത്ത് വെച്ച് പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പൊള്ളല്‍, ഉയര്‍ന്ന സമ്മര്‍ദ്ദം, ആഘാതം എന്നിവ ഒഴിവാക്കാന്‍ ഇത് സഹായിക്കും. മാത്രമല്ല, പടക്കങ്ങളിലെ രാസവസ്തുക്കളില്‍ നിന്ന് വിഷബാധ ഉണ്ടാകാനും സാധ്യതയുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, പടക്കങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

2. പടക്കങ്ങള്‍ പൊട്ടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം വളര്‍ത്തുമൃഗങ്ങളില്‍ ഉയര്‍ന്ന സമ്മര്‍ദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകും. ഈ ഉത്കണ്ഠ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വാതിലുകളും ജനലുകളും അടച്ചിടുക എന്നതാണ്. ഇത് പടക്കങ്ങള്‍ പൊട്ടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം കുറയ്ക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണം തടയാനും ഇത് സഹായിക്കും. ടിവിയുടെ ശബ്ദം കൂട്ടുകയോ നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ ഇഷ്ടപ്പെടുന്ന ചില പാട്ടുകള്‍ വെയ്ക്കുന്നതോ പെട്ടെന്നുള്ളതും ഭയപ്പെടുത്തുന്നതുമായ ഈ ശബ്ദങ്ങൾ അവ കേൾക്കാതിരിക്കാൻ സഹായിക്കും.

Also Read-Green Crackers | എന്താണ് ഹരിത പടക്കങ്ങൾ? അവ എങ്ങനെ തിരിച്ചറിയാം? പരിസ്ഥിതിക്ക് ഇണങ്ങുന്നതാണോ?

3. ഈ ദിവസങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ നടത്താന്‍ കൊണ്ടുപോകുന്നതും ഔട്ടിങുകളും പകല്‍ തന്നെ ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ രാത്രി സമയത്ത് അവയെ വീടിനുള്ളില്‍ തന്നെ നിര്‍ത്താനാകും. കൂടാതെ, ഈ ദിവസങ്ങളില്‍ നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളെക്കൊണ്ട് കൂടുതല്‍ വ്യായാമം ചെയ്യിപ്പിക്കുന്നത് നല്ലതാണ്. ഇത് അവരെ ക്ഷീണിപ്പിക്കുകയും ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും.

4. ദീപാവലി പാര്‍ട്ടികള്‍ നടത്തുന്നവര്‍ അവരുടെ വളര്‍ത്തുമൃഗങ്ങളെ പൂട്ടിയിടാതിരിക്കുകയോ ചങ്ങലക്കിടാതിരിക്കുകയോ ചെയ്യുക. മൃഗങ്ങളില്‍ ഉത്കണ്ഠ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. പകരം, അവയുടെ താല്‍പ്പര്യത്തിനനുസരിച്ച് അവയെ പാര്‍ട്ടിയില്‍ പങ്കുചേരാന്‍ അനുവദിക്കുക. ഇത് കൂടാതെ, നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ രംഗോലികളില്‍ കളിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ദീപാവലി പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ അവരുടെ വളര്‍ത്തുമൃഗങ്ങളെ തനിച്ചാക്കാതിരിക്കുക. ആ സമയത്ത് നിങ്ങളുടെ വീട്ടില്‍ ഒരു കെയര്‍ടേക്കര്‍ ഇല്ലെങ്കില്‍, അടുപ്പമുള്ള ഒരു കുടുംബാഗത്തിനെയോ സുഹൃത്തിനെയോ ഏല്‍പ്പിക്കുക.

Also Read-ദീപാവലിത്തലേന്ന് പ്രധാനമന്ത്രി അയോധ്യയിലേക്ക്; ദീപോത്സവ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും

ഹിന്ദു വിശ്വാസപ്രകാരം ചാന്ദ്രമാസമായ കാര്‍ത്തികയിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷങ്ങള്‍ ആരംഭിക്കുക. രാവണനെതിരായ ശ്രീരാമന്റെ വിജയവും നീണ്ട 14 വര്‍ഷ കാലത്തെ വനവാസത്തിന് ശേഷം ശ്രീരാമന്‍ പത്‌നിയായ സീതാ ദേവിയ്‌ക്കൊപ്പം അയോധ്യയിലേക്ക് മടങ്ങുന്നതുമായ പുരാണകഥകളുമായി ബന്ധപ്പെട്ടതാണ് ദീപാവലി ആഘോഷം. തിന്മയുടെ മേല്‍ നന്മയുടെയും ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെയും വിജയത്തിന്റെ പ്രതീകാത്മക ആഘോഷമാണ് ദീപാവലി കൊണ്ട് ഉദ്ദേശിക്കുന്നത്.
Published by:Jayesh Krishnan
First published: