നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

  സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

  സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർ ഉടൻ ചെയ്യേണ്ട ചില കാര്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

  sex

  sex

  • Share this:
   ഒരു കോണ്ടമോ ഗർഭനിരോധന മാർഗങ്ങളോ ഇല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടു കഴിഞ്ഞാൽ പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. അത്തരത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ ചില അപകട വശങ്ങളുണ്ട്. എന്നാൽ അത്തരം അപകടസാധ്യതകൾ പരിഹരിക്കുന്നതിന് ധാരാളം വഴികളുണ്ട്, അതുവഴി സുരക്ഷിതരായും ലൈംഗിക ആരോഗ്യമുള്ളവരായും തുടർന്നും ജീവിക്കാനാകും. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർ ഉടൻ ചെയ്യേണ്ട ചില കാര്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

   ഉടനെ ചെയ്യേണ്ടത്

   ധരിച്ചിരിക്കുന്ന കോണ്ടം മുറിഞ്ഞതായി ശ്രദ്ധയിൽപ്പെട്ടാൽ, ഏതെങ്കിലും ലൈംഗിക പ്രവർത്തികൾ നിർത്തി പങ്കാളിയിൽ നിന്ന് മാറുക. ഒരു കോണ്ടം ഇല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെങ്കിൽ, ഉടൻ ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ടെന്ന് ഓർമ്മിക്കുക.

   ബാത്ത്റൂം ഉപയോഗിക്കുക

   ആദ്യം, യോനിയിൽ നിന്നും ലിംഗത്തിൽ നിന്നും മലദ്വാരത്തിൽ നിന്നുമുള്ള ദ്രാവകങ്ങൾ നീക്കംചെയ്യാൻ ബാത്ത്റൂമിലേക്ക് പോകുക. ഇത് നിങ്ങൾക്ക് കൂടുതൽ സുഖകരമാക്കുകയും മൂത്രനാളി അണുബാധയ്ക്ക് (യുടിഐ) കാരണമായേക്കാവുന്ന ബാക്ടീരിയകളെ നീക്കംചെയ്യാൻ സഹായിക്കുകയും ചെയ്യും. ടോയ്‌ലറ്റിൽ ഇരുന്ന് ജനനേന്ദ്രിയം ഉപയോഗിച്ച് താഴേക്ക് തള്ളി അവശേഷിക്കുന്ന ഏതെങ്കിലും ദ്രാവകം പുറന്തള്ളാം. മൂത്രമൊഴിക്കുന്നതും നല്ലതാണ്.

   കോണ്ടം ഉപയോഗിക്കാതെയോ, അത് മുറിഞ്ഞതിനു ശേഷവും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർക്ക് മൂത്രമൊഴിക്കുന്നതിലൂടെ ഗർഭധാരണ സാധ്യത ഇല്ലാതാക്കാൻ കഴിയില്ലെന്ന് അറിയുക. ശുക്ലത്തിലുള്ള ബീജം ഇതിനകം അണ്ഡാശയത്തിലേക്കു പോയിരിക്കാം.

   വിഷമിക്കേണ്ട, നന്നായി കഴുകുക

   ലൈംഗിക പ്രവർത്തനത്തിന് ശേഷം ജനനേന്ദ്രിയ പ്രദേശങ്ങൾക്ക് സമഗ്രമായ ശുദ്ധീകരണം ആവശ്യമാണ്. ജനനേന്ദ്രിയ ഭാഗങ്ങൾ കഴുകുന്നത് ആരോഗ്യപരമായി ഏറെ നല്ല ശീലമാണ്, യോനി അല്ലെങ്കിൽ മലദ്വാരം ഇത് യോനി അല്ലെങ്കിൽ മൂത്രനാളി വഴിയുള്ള അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കഴുകാനായി ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുന്നതും നല്ലതാണ്.

   പ്രത്യേക സാഹചര്യത്തിൽ കോണ്ടം ഉപയോഗിക്കാതെയോ, മറ്റു ഗർഭനിരോധന മുൻകരുതലുകൾ സ്വീകരിക്കാതെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ പരിഭ്രാന്തരാകാതിരിക്കണം. ഇതേക്കുറിച്ച് ആശങ്കകൾ ഉണ്ടെങ്കിൽ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സാഹചര്യത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിക്കുക. എന്നാൽ മറ്റൊരാളോടും സംസാരിക്കാൻ‌ താൽ‌പ്പര്യമില്ലെങ്കിൽ‌, ഔദ്യോഗിക ആരോഗ്യ കൌൺസിലിങ് സംവിധാനത്തെ ബന്ധപ്പെടുന്നതാണ് നല്ലത്.

   ഗർഭനിരോധന മുൻകരുതലുകൾ സ്വീകരിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവർക്ക് അടിയന്തിര ഗർഭനിരോധനം (ഇസി) ആവശ്യമുണ്ടെങ്കിൽ, അതിന് ആവശ്യമായ വൈദ്യ സഹായം തേടുക. ലൈംഗികമായി പകരുന്ന അണുബാധ (എസ്ടിഐ) അല്ലെങ്കിൽ എച്ച് ഐ വി ബാധിതരാണെന്ന് ആശങ്കയുണ്ടെങ്കിൽ, ഒരു ഡോക്ടറുമായോ ലൈംഗികാരോഗ്യ ക്ലിനിക്കുമായോ ബന്ധപ്പെടുക.

   ലക്ഷണങ്ങൾ ഇവ

   ചില സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഇൻഫെക്ഷൻ രോഗലക്ഷണങ്ങളില്ലാത്തവയാണെങ്കിലും മറ്റുള്ളവയിൽ വ്രണം, ചൊറിച്ചിൽ, മണമുള്ള ഡിസ്ചാർജ് അല്ലെങ്കിൽ മൂത്രമൊഴിക്കുമ്പോൾ വേദന എന്നിവ അനുഭവപ്പെടാം. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം പുലർത്തിയെങ്കിൽ ജനനേന്ദ്രിയം, മലദ്വാരം എന്നിവയിൽ ശ്രദ്ധ പുലർത്തുക, അസാധാരണമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ എസ്ടിഐ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

   ഗർഭനിരോധന മുൻകരുതലുകൾ സ്വീകരിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവർ 72 മണിക്കൂറിനുള്ളിൽ മുൻകരുതലുകൾ സ്വീകരിക്കണം. അതുപോലെ, ഒരേ സമയപരിധിക്കുള്ളിൽ എച്ച് ഐ വി പ്രതിരോധ മരുന്നുകൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.
   Published by:Anuraj GR
   First published:
   )}