• HOME
  • »
  • NEWS
  • »
  • life
  • »
  • Pet Dog | നായയെ വളർത്താൻ ആഗ്രഹമുണ്ടോ? വളർത്തുനായയെ വാങ്ങുന്നതിന് മുന്നോടിയായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Pet Dog | നായയെ വളർത്താൻ ആഗ്രഹമുണ്ടോ? വളർത്തുനായയെ വാങ്ങുന്നതിന് മുന്നോടിയായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കൂടുതല്‍ കാലം വീടുകളില്‍ തന്നെ കഴിയേണ്ടി വന്ന സാഹചര്യത്തിൽ മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള മിച്ച വഴി കൂടിയായിരുന്നു അത്.

  • Share this:
    നായകളും (Dogs) മറ്റു വളര്‍ത്തുമൃഗങ്ങളും നമുക്ക് എന്നും നല്ല കൂട്ടാളികളാണ്. ജോലിസ്ഥലത്തെ തിരക്കുകൾക്ക്‌ ശേഷം വീട്ടിലേക്ക് വരുമ്പോള്‍ അവിടെ ഒരു വളര്‍ത്തുനായ ഉണ്ടെങ്കില്‍ നമ്മുടെ മാനസിക സമ്മർദ്ദം വലിയ തോതിൽ കുറയും. വളര്‍ത്തുമൃഗങ്ങള്‍ നമ്മുടെ പിരിമുറുക്കം (Stress) കുറയ്ക്കാന്‍ സഹായിക്കും. കോവിഡ് മഹാമാരിയുടെ (Covid Pandemic) സമയത്ത് നിരവധി പേരുടെ ഒരു പ്രധാന ഹോബിയായിരുന്നു മൃഗങ്ങളെ വളർത്തൽ. കൂടുതല്‍ കാലം വീടുകളില്‍ തന്നെ കഴിയേണ്ടി വന്ന സാഹചര്യത്തിൽ മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള മിച്ച വഴി കൂടിയായിരുന്നു അത്.

    നിങ്ങള്‍ ഒരു നായയെ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പല കാര്യങ്ങളും മനസ്സില്‍ കരുതേണ്ടതുണ്ട്. നായ്ക്കളെ പരിപാലിക്കുന്നത് അത്ര എളുപ്പമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. നായയെ വാങ്ങിക്കാനുള്ള അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പ് നിങ്ങള്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ കൂടി മനസ്സില്‍ കരുതണം.

    നായകൾക്ക് ഒരു കൂട്ട് വേണം

    നിങ്ങൾ നായയുമായി ഒന്നിച്ച് നടക്കുകയും കളിക്കുകയും ചെയ്യണം. ദിവസത്തില്‍ രണ്ട് മണിക്കൂറെങ്കിലും അവരുമായി വ്യത്യസ്ത പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടേണ്ടത് പ്രധാനമാണ്. ദിവസത്തില്‍ കൂടുതല്‍ നേരവും തനിച്ച് കഴിയേണ്ടി വന്നാൽ നായ്ക്കള്‍ക്ക് നമ്മളോടുള്ള ബന്ധം കുറയും. താമസസ്ഥലത്ത് കുറച്ചുനേരം തനിച്ചിരിക്കേണ്ട അവസ്ഥ വന്നാൽ നായയെ അതിനായി പരിശീലിപ്പിക്കേണ്ടതുണ്ട്. ചില നായകൾ മറ്റുള്ളവയെ അപേക്ഷിച്ച് പെട്ടെന്ന് പരിശീലനം നേടും.

    ദീര്‍ഘകാലമുള്ള ഉത്തരവാദിത്തം

    ഒരു നായയെ വളര്‍ത്തുന്നത് ഏറെ നാളത്തെ ചുമതലയാണ്. ഒരു നായയുടെ ശരാശരി ആയുസ്സ് 10-15 വര്‍ഷമാണ്. ആ സമയത്ത് അവരുടെ ഉത്തരവാദിത്വം പൂർണമായും നിങ്ങള്‍ക്കാണ്. ഒരു നായ കൂടെയുള്ളപ്പോള്‍ ചിലപ്പോള്‍ നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം, അത് അംഗീകരിക്കാന്‍ തയ്യാറാകണം. നിങ്ങള്‍ യാത്ര പോകുകയാണെങ്കില്‍ ഒന്നുകില്‍ നായയെ കൂടെ കൊണ്ടുപോകണം അല്ലെങ്കില്‍ നായയ്ക്ക് കൂട്ടിരിപ്പിനായി ഒരാളെ കരുതണം. മാത്രമല്ല, നായയെ പരിപാലിക്കുന്നതിന് ആവശ്യമായ പണം ചെലവഴിക്കാന്‍ തയ്യാറാകണം.

    വ്യക്തിത്വം

    ആളുകള്‍ സാധാരണയായി പുറമെയുള്ള ഭംഗി കണ്ടാണ് നായ്ക്കളെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ തങ്ങളുടെ വ്യക്തിത്വവുമായി വളര്‍ത്തുമൃഗങ്ങളുടെ പെരുമാറ്റം പൊരുത്തപ്പെടുമ്പോഴാണ് ഉടമകള്‍ സംതൃപ്തരാകുക.

    read also- Daily Workout | ദിവസവും വെറും പത്ത് മിനിട്ട് വ്യായാമം ശീലമാക്കൂ; ആരോഗ്യഗുണങ്ങൾ നിരവധി

    പരിശീലനം

    മറ്റ് മൃഗങ്ങളുടെയോ ആളുകളുടെയോ ഭയം, ഭീഷണി, വെല്ലുവിളികള്‍ എന്നിവ നേരിടാൻ അവരെ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ചെറുപ്പത്തില്‍ തന്നെ അവരെ മറ്റ് ആളുകള്‍ക്കോ വളര്‍ത്തുമൃഗങ്ങള്‍ക്കോ പരിചയപ്പെടുത്തുന്നതിലൂടെ അവര്‍ അപരിചിതരോട് സാധാരണ നിലയിലുള്ള ബന്ധങ്ങൾ രൂപീകരിക്കും. കൂടാതെ അവരെ നിർദ്ദേശങ്ങൾ അനുസരിക്കാന്‍ പഠിപ്പിക്കുകയും വേണം.

    read also- Exercise | ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഓരോ മണിക്കൂറിലും 3 മിനിറ്റ് വ്യായാമം ചെയ്താൽ അകാലമരണ സാധ്യത കുറയ്ക്കാം

    ബ്രീഡ്

    ചില ബ്രീഡുകളിൽപ്പെട്ട നായകൾക്ക് ദിവസവും മൂന്നോ നാലോ മണിക്കൂര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടി വരും. അതിനാല്‍ നിങ്ങള്‍ ഒരു മടിയനാണെങ്കില്‍ ഇക്കാര്യം കൂടി പരിഗണിച്ചുവേണം വളര്‍ത്തുമൃഗത്തെ തെരഞ്ഞെടുക്കാന്‍. നിങ്ങള്‍ ധാരാളം പൂച്ചകള്‍ ഉള്ള ഒരു പ്രദേശത്താണ് താമസിക്കുന്നതെങ്കില്‍ നായയെ കര്‍ശന നിയന്ത്രണത്തില്‍ വളര്‍ത്തേണ്ടതുണ്ട്. വ്യത്യസ്ത ബ്രീഡുകളെക്കുറിച്ച് ഗവേഷണം നടത്തുകയും നിങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായ ഒരു നായയെ തെരഞ്ഞെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
    Published by:Jayashankar Av
    First published: