• HOME
  • »
  • NEWS
  • »
  • life
  • »
  • 'ഒരു വീട്ടിൽ ഇനി രണ്ടു നായ്ക്കൾ മാത്രം';നിയന്ത്രണവുമായി തിരുവനന്തപുരം നഗരസഭ

'ഒരു വീട്ടിൽ ഇനി രണ്ടു നായ്ക്കൾ മാത്രം';നിയന്ത്രണവുമായി തിരുവനന്തപുരം നഗരസഭ

കച്ചവട ആവശ്യങ്ങള്‍ക്ക് ഒഴികെ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

  • Share this:

    തിരുവനന്തപുരം നഗരത്തിലെ വീടുകളില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി  കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കി.  നായ്ക്കള്‍ കൂടുതലായാല്‍ സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാട്ടി ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചത്. കച്ചവട ആവശ്യങ്ങള്‍ക്ക് ഒഴികെ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

    എന്നാല്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തണമെങ്കില്‍ കോര്‍പ്പറേഷനില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങിയിരിക്കണം. നഗരസഭ കൗണ്‍സിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഒപ്പം വര്‍ഷം തോറും പ്ര‌ത്യേക ഫീസും നല്‍കണം. പുതിയ നിയമത്തിനൊപ്പം നായ്ക്കള്‍ക്ക് ബ്രീഡ് അടിസ്ഥാനത്തിലുള്ള ലൈസന്‍സിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ ബ്രീഡിന് 500 ഉം വലുതിന് 1000 വുമാണ് പുതിയ ഫീസ്. മുൻപ് എല്ലാ ബ്രീഡുകള്‍ക്കും 125 രൂപ ആയിരുന്നു ഫീസായി ഈടാക്കിയിരുന്നത്.

    Published by:Arun krishna
    First published: