തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർഗ്ഗ വായന, സമ്പൂർണ വായന പദ്ധതിക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ യജ്ഞത്തെ ശക്തിപ്പെടുത്തി സമ്പൂർണ ക്ലാസ്റൂം ലൈബ്രറി ജില്ലയായി തിരുവനന്തപുരത്തെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതായത് ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസ് മുറികളിൽ ലൈബ്രറി സജ്ജീകരിക്കുകയെന്നതാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
Also Read- കയ്യിൽ ഒരു സൈക്കിളും കൈമുതലായി ആത്മവിശ്വാസവും ഉണ്ടോ? നിങ്ങൾക്കും ലോകം ചുറ്റാം
ജനുവരി ഒന്നുമുതൽ ലൈബ്രറികൾ പ്രവർത്തനം ആരംഭിക്കും. ജില്ലയിൽ 988 സ്‌കൂളുകളിലായി 10,601 ക്ലാസ് മുറികളുണ്ട്. ഇവയിൽ 7000 ക്ലാസ് മുറികളിൽ ലൈബ്രറി സജ്ജീകരിച്ചു കഴിഞ്ഞു. അടുത്തമാസം തന്നെ ബാക്കിയുള്ളവ സജ്ജീകരിക്കുമെന്നും ഇതിനായി 10 ലക്ഷം പുസ്തകങ്ങൾ ശേഖരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു വ്യക്തമാക്കി. പൊതുജന പങ്കാളിത്തത്തോടെ പുസ്തകങ്ങൾ ശേഖരിക്കുന്നതിനായി ജില്ലാതല കളക്ഷൻ സെന്റർ പട്ടത്തെ ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ഇവിടെ മാത്രം അഞ്ച് ലക്ഷത്തോളം പുസ്തങ്ങൾ ഇതിനകം ലഭിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ 5000 പുസ്തകങ്ങൾ ജില്ലാ പഞ്ചായത്തിന് കൈമാറി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Books, Panchayath, Thiruvananthapuram