• HOME
  • »
  • NEWS
  • »
  • life
  • »
  • Work without Leave | ഒരു സിക്ക് ലീവ് പോലും എടുക്കാതെ 70 വർഷമായി ജോലി ചെയ്യുന്ന ജീവനക്കാരൻ; 93 വയസ് വരെ ജോലി ചെയ്യുക ലക്ഷ്യം

Work without Leave | ഒരു സിക്ക് ലീവ് പോലും എടുക്കാതെ 70 വർഷമായി ജോലി ചെയ്യുന്ന ജീവനക്കാരൻ; 93 വയസ് വരെ ജോലി ചെയ്യുക ലക്ഷ്യം

15 ാം വയസ്സിൽ ആരംഭിച്ച ജോലി ഇപ്പോഴും തുടരുന്നു

Brian Chorley

Brian Chorley

  • Share this:
    ഏതൊരു കമ്പനിയുടെയും ഏറ്റവും മൂല്യവത്തായ ആസ്തി വിശ്വസ്തരായ ജീവനക്കാരാണ് (Employees). അത്തരത്തിലുള്ള ഒരു ജീവനക്കാരനെയാണ് നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത്. ബ്രിട്ടനിലെ ഒരു ഷൂ നിര്‍മ്മാണ കമ്പനി (Shoe Manufacturer) 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തൊഴിലാളിയെ നിയമിച്ചിരുന്നു. അയാള്‍ തന്റെ ജീവിതകാലം മുഴുവന്‍ കമ്പനിക്ക് വേണ്ടി ജോലി ചെയ്തു. മാത്രമല്ല, ഇതുവരെ അയാള്‍ ഒരു അസുഖാവധി (Sick Leave) പോലും എടുത്തിട്ടില്ലെന്നതാണ് അമ്പരിപ്പിക്കുന്ന കാര്യം.

    ബ്രയാന്‍ ചോര്‍ലി(Brian Chorley) എന്നാണ് അദ്ദേഹത്തിന്റെ പേര്. 1953ലാണ് അദ്ദേഹം ക്ലാര്‍ക്‌സ് ഷൂ ഫാക്ടറിയില്‍ (Clarks Shoe Factory) ജോലി ആരംഭിക്കുന്നത്. അന്ന് അദ്ദേഹത്തിന് 15 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജോലി ചെയ്യാന്‍ മാത്രം പ്രായമില്ലാതിരുന്നിട്ടും അദ്ദേഹം ജോലിയോട് ആത്മാര്‍ത്ഥത കാണിക്കുകയും 83 വര്‍ഷം അവിടെ ജോലി ചെയ്യുകയും ചെയ്തു.

    സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ (South West England) സോമര്‍സെറ്റിലുള്ള ക്ലാര്‍ക്ക് ഫാക്ടറിയില്‍ ഒരു വേനല്‍ക്കാല അവധിക്കാലത്താണ് അദ്ദേഹം ജോലി ചെയ്യാന്‍ തുടങ്ങിയത്. ആ സമയത്ത് ബ്രയാന്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. ഒരിക്കല്‍ തന്റെ പിതാവ് ജോലി ചെയ്യാൻ തുടങ്ങിയതിന് പിന്നിലെ കാരണം ചോദിച്ചതായി ദ മിററിനു നല്‍കിയ അഭിമുഖത്തില്‍ ബ്രയാന്‍ പറയുകയുണ്ടായി. താന്‍ ഒരു ദരിദ്രനായത് കൊണ്ടാണ് ജോലി ചെയ്തത് എന്നായിരുന്നു അദ്ദേഹം പിതാവിനു നല്‍കിയ മറുപടി. 45 മണിക്കൂര്‍ ജോലി ചെയ്താൽ ലഭിക്കുന്ന പണത്തിന്റെ പകുതി ബ്രയാന്‍ അമ്മയ്ക്ക് നല്‍കിയിരുന്നു.

    Also Read-Viral video | സർക്കസ് പ്രകടനം കൈവിട്ടു; 20 അടി ഉയരത്തിൽ നിന്നും നിലംപതിച്ച്‌ സർക്കസ് കലാകാരൻ

    1980ല്‍ അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനി അടച്ചു. അന്ന് ബ്രയാന് 50 വയസ്സിന് മുകളിലായിരുന്നു പ്രായം. 1993ല്‍ കമ്പനി അതിന്റെ ഷോപ്പിങ് ഔട്ട്‌ലെറ്റ് തുറന്നപ്പോള്‍ അദ്ദേഹം അവിടേക്ക് ജോലിക്ക് പോകാന്‍ തുടങ്ങി. തന്റെ തൊഴില്‍ ദാതാവിന് മികച്ച സേവനം നല്‍കുന്നതിനായി താന്‍ ഡ്യൂട്ടി സമയത്തേക്കാള്‍ കൂടുതല്‍ ജോലി ചെയ്‌തെന്നും തൊഴിലുടമ തന്റെ ജോലിയില്‍ സംതൃപ്തനാണെന്നും ബ്രയാൻ പറയുന്നു. ബ്രയാന് ഈ പ്രായത്തിലൊന്നും വിരമിക്കാന്‍ പദ്ധതിയില്ല. 93 വയസ്സ് വരെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ബ്രയാന്‍ പറയുന്നത്. 95 വയസ്സ് വരെ ജോലി ചെയ്ത ഡേവിഡ് ആറ്റന്‍ബറോയാണ് തന്റെ മാതൃകയെന്നും അദ്ദേഹം പറയുന്നു.

    Also Read-Viral | മസ്തിഷ്ക ശസ്ത്രക്രിയ കഴിഞ്ഞ മകളുടേതിന് സമാനമായി സ്വന്തം തലമുടി വടിച്ച് പിതാവ്; കണ്ണീരണിഞ്ഞ് സോഷ്യൽ മീഡിയ

    ഡേവിഡ് ഫ്രെഡറിക് ആറ്റന്‍ബറോ ഒരു ഇംഗ്ലീഷ് ബ്രോഡ്കാസ്റ്ററും പ്രകൃതി ചരിത്രകാരനും എഴുത്തുകാരനുമാണ്. 1926 മെയ് 8നാണ് അദ്ദേഹം ജനിച്ചത്. ബ്രോഡ്കാസ്റ്റിംഗിനും വന്യജീവി ചലച്ചിത്ര നിര്‍മ്മാണത്തിനും നല്‍കിയ സംഭാവനകള്‍ക്ക് ആറ്റന്‍ബറോയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.
    Published by:Naseeba TC
    First published: