• HOME
 • »
 • NEWS
 • »
 • life
 • »
 • ഇനി നഖത്തിൽ ഒളിപ്പിക്കാം രഹസ്യങ്ങൾ; ചിപ്പ് ഘടിപ്പിക്കുന്ന മാനിക്യൂറുമായി ദുബായ് സലൂൺ

ഇനി നഖത്തിൽ ഒളിപ്പിക്കാം രഹസ്യങ്ങൾ; ചിപ്പ് ഘടിപ്പിക്കുന്ന മാനിക്യൂറുമായി ദുബായ് സലൂൺ

കൈകളുടെയും നഖങ്ങളുടെയും സൗന്ദര്യത്തിന് വേണ്ടി ചെയ്യുന്ന സൗന്ദര്യ വർദ്ധക ട്രീറ്റ്മെന്റാണ് മാനിക്യൂർ.

Microchip Manicure in Dubai salon for data storage. (Image: News18 Hindi)

Microchip Manicure in Dubai salon for data storage. (Image: News18 Hindi)

 • Share this:
  കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗണിൽ ഓൺലൈൻ ഇടപാടുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു. ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ‌ നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഭാഗമാ‌യി മാറി. സാങ്കേതികവിദ്യ ​ദിവസം തോറും വള‌‍‍ർന്നു കൊണ്ടിരിക്കുകയാണെങ്കിലും ചില സാങ്കേതിക കണ്ടുപിടുത്തങ്ങൾ‌ ഇപ്പോഴും ആളുകളെ അമ്പരപ്പിക്കും. ഇത്തരമൊരു കണ്ടുപിടുത്തമാണ് ദുബായ് ആസ്ഥാനമായുള്ള ഒരു സലൂണിൽ നടത്തിയിരിക്കുന്നത്.

  ഇവിടെ ഉപഭോക്താക്കളുടെ നഖങ്ങളെ രഹസ്യമായ ഡാറ്റ സംഭരണ ​​ഉപകരണങ്ങളാക്കി മാറ്റി നൽകും. ലാനൂർ ബ്യൂട്ടി ലോഞ്ച് എന്ന ദുബായിലെ സലൂണിലാണ് ഉപഭോക്താക്കൾക്ക് പുതിയ തരം മാനിക്യൂർ വാ​ഗ്ദാനം ചെയ്യുന്നത്. ഇതുവഴി ഉപഭോക്താക്കൾക്ക് ഡിജിറ്റൽ വിശദാംശങ്ങൾ അവരുടെ വിരൽത്തുമ്പിൽ തന്നെ സൂക്ഷിക്കാം. ഈ വിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ മറ്റുള്ളവരുമായി പങ്കിടാനും സാധിക്കും.

  കെ ബി ഗണേഷ് കുമാർ MLAയുടെ ഓഫീസിന് നേരെ മദ്യപാനിയുടെ അക്രമം; MLAയുടെ സ്റ്റാഫംഗത്തിന് തലക്കടിയേറ്റു

  മാനിക്യൂർ ചെയ്യുമ്പോൾ നെയിൽ ടെക്നീഷ്യൻ ഉപഭോക്താക്കളുടെ വിരൽത്തുമ്പിൽ ഒരു മൈക്രോചിപ്പ് കൂടി ഘടിപ്പിക്കും. തുട‍ർന്ന്, ഈ ചിപ്പ് മനോഹരമായ നെയിൽ പെയിന്റിനടിയിൽ മറയ്ക്കുകയും ചെയ്യും. ഈ ചിപ്പിലെ വിവരങ്ങൾ എളുപ്പത്തിൽ സ്മാർട്ട്‌ ഫോണിലേക്ക് മാറ്റാനും സാധിക്കും.

  ഉടമയുടെ മൊബൈൽ ഫോണുമായി കണക്റ്റു ചെയ്യുന്നതിന് മൈക്രോ ചിപ്പിൽ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഇത് ഉപയോഗിക്കാൻ കഴിയും. ഉപഭോക്താവ് പങ്കിടാൻ ആഗ്രഹിക്കുന്ന ഏത് വിവരവും ഉപയോഗിച്ച് ചിപ്പ് അപ്‌ഡേറ്റ് ചെയ്യാൻ കഴിയും.

  സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണു; ഇൻസ്റ്റാഗ്രാം താരത്തിന് ദാരുണാന്ത്യം

  ബ്യൂട്ടി ലോഞ്ചിന്റെ ഉടമയായ നൂർ മകരേമിന്റെ അഭിപ്രായത്തിൽ, ഡിജിറ്റൽ ബിസിനസ് കാർഡായി ഉപയോഗിക്കാൻ കഴിയുന്ന വിവരങ്ങൾ എന്തും ചിപ്പുകളിൽ സൂക്ഷിക്കാം. 'നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വെബ്‌സൈറ്റ് എന്നിവ പോലുള്ള വിവരങ്ങൾ ചിപ്പുകളിൽ ഇൻസ്റ്റാൾ ചെയ്യാം' - മകരേം സി എൻ എന്നിനോട് പറഞ്ഞു.

  വിവരങ്ങൾ എളുപ്പത്തിൽ ഉപയോ​ഗിക്കാനും പങ്കിടാനും കഴിയും എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ നേട്ടം. ഉപയോക്താക്കൾക്ക് അവരുടെ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ, കോൺടാക്റ്റുകൾ എന്നിവ ഈ ഹൈടെക് ചിപ്പിലേക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയും. മാത്രമല്ല ഈ ഉപകരണം ട്രാക്കു ചെയ്യാൻ കഴിയില്ല, ഇത് വ്യക്തിഗതവും പ്രൊഫഷണലുമായ വിവരങ്ങൾ കൈമാറുന്നതിനുള്ള മികച്ച മാർഗമാണ്. നൂറു കണക്കിന് ഉപയോക്താക്കൾക്ക് ഇതിനകം ഈ സേവനം വാ​ഗ്ദാനം ചെയ്തിട്ടുണ്ടെന്നും മകരേം പറഞ്ഞു.

  മഹാമാരി ലോകത്തെ ബാധിച്ചതിനു ശേഷമാണ് മകരേം മൈക്രോചിപ്പ് മാനിക്യൂർ രീതി പരീക്ഷിച്ച് തുടങ്ങിയത്. സാമൂഹിക അകലം പാലിക്കുന്നതിനെ സഹായിക്കുന്നതിന് സോഷ്യൽ മീഡിയയിൽ ഒരു പരീക്ഷണമായാണ് ഈ സാങ്കേതികവിദ്യ ആരംഭിച്ചത്.

  കൈകളുടെയും നഖങ്ങളുടെയും സൗന്ദര്യത്തിന് വേണ്ടി ചെയ്യുന്ന സൗന്ദര്യ വർദ്ധക ട്രീറ്റ്മെന്റാണ് മാനിക്യൂർ. നഖം പൊട്ടുന്നത് തടയാനും കൈകളിലെ രക്തയോട്ടം കൂടാനും കൈകൾക്ക് ആരോഗ്യം ഉണ്ടാക്കാനും ഇത് സഹായിക്കും. പാർലറിൽ പോയാണ് മിക്കവരും മാനിക്യൂർ ചെയ്യാറുള്ളത്.
  Published by:Joys Joy
  First published: