• HOME
 • »
 • NEWS
 • »
 • life
 • »
 • BYJU’S Young Genius സീസൺ 2 പുതിയ എപ്പിസോഡ് ഇന്ത്യയിലെ രണ്ട് ഭാഗങ്ങളിൽ നിന്നുള്ള രണ്ട് യുവ പ്രതിഭകളുടെ കഥ പറയുന്നു

BYJU’S Young Genius സീസൺ 2 പുതിയ എപ്പിസോഡ് ഇന്ത്യയിലെ രണ്ട് ഭാഗങ്ങളിൽ നിന്നുള്ള രണ്ട് യുവ പ്രതിഭകളുടെ കഥ പറയുന്നു

'കായിക ഇനങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും ഗുസ്തി പിടിക്കാൻ ആയിരുന്നു ചഞ്ചലയ്ക്ക് താൽപര്യം. ഉയർന്ന തലങ്ങളിൽ മത്സരിക്കാൻ ആവശ്യമായ സ്വാഭാവിക ശക്തിയും കഴിവുകളും തനിക്കുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു'

Byjus_Yong_genius

Byjus_Yong_genius

 • Share this:
  ഇന്നത്തെ ലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ ഉറപ്പായ രണ്ട് വഴികളുണ്ട്. ഒന്ന്, നിങ്ങൾക്ക് ജന്മനാ ലഭിച്ച കഴിവ് തിരിച്ചറിയുകയും ലോകത്തിന് മുൻപിൽ പ്രദർശിപ്പിക്കുകയും ചെയ്യുകയെന്നതാണ്. മറ്റൊന്ന് കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ വിധിയുടെ ഗതി മാറ്റുകയെന്നതാണ്. #BYJUSYoungGenius സീസൺ 2-ലെ ഇപ്പോഴത്തെ എപ്പിസോഡിൽ കാഴ്ചക്കാർ ഇവ രണ്ടും ആഘോഷിക്കുന്നു. അവിടെ ഒരു യുവ ഗുസ്തിക്കാരി
  ഒളിമ്പിക്ക് വേദിയിൽ ദേശീയ ഗാനം കേൾപ്പിക്കാൻ എല്ലാ പ്രതിബന്ധങ്ങളോടും പോരാടുന്നു, അതേസമയം, നാല് ആർട്ട് എക്സിബിഷനുകൾ നടത്തുകയും രണ്ട് വയസ്സ് മുതൽ താൻ വരച്ച അബ്സ്ട്രാക്ട് ആർട്ട് പെയിന്റിംഗുകൾ വിറ്റഴിക്കുകയും ചെയ്ത ഒരു യുവ കലാകാരനെയും പരിചയപ്പെടുത്തുന്നു! അവരുടെ അവിശ്വസനീയമായ യാത്രകളെ കുറിച്ച് അറിയാനും അതിലൂടെ പ്രചോദനം ഉൾക്കൊള്ളാനും വായിക്കുക.

  ചഞ്ചല കുമാരി ഭാരങ്ങൾക്കൊപ്പം പ്രതീക്ഷകളും ഉയർത്തുന്നു - ഇന്ത്യയുടെ വളർന്നുവരുന്ന പ്രതിഭകളെക്കുറിച്ച് ചിലത് പറയാനുണ്ട്, അവർ തങ്ങളുടെ ചുറ്റുപാടുകളിലെ പോരായ്മകളെ അംഗീകരിക്കാൻ വിസ്സമ്മതിക്കുകയും സ്വന്തം ജീവിത സാഹചര്യങ്ങൾക്കൊപ്പം സമൂഹത്തെയും മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. ദരിദ്ര പശ്ചാത്തലത്തിൽ നിന്നും ഉയർന്ന് ദേശീയ തലത്തിലേക്ക് ചുവടുവെച്ച യുവ പ്രതിഭകളുടെ പട്ടികയിലേക്കുള്ള ഒരു പ്രധാന ഉദാഹരണമാണ് 15 വയസ്സുള്ള ചഞ്ചല കുമാരി.
  സ്‌പോർട്‌സ് അക്കാദമി സൗജന്യ താമസവും ഭക്ഷണവും സ്‌കൂൾ വിദ്യാഭ്യാസവും പരിശീലനവും ഉറപ്പാക്കുന്നതിനാൽ സ്‌പോർട്‌സ് ഒരു കരിയറായി സ്വീകരിക്കാൻ മാതാപിതാക്കൾ അവളെ പ്രോത്സാഹിപ്പിച്ചു. ജാർഖണ്ഡിലെ ഹത്‌വാൾ എന്ന ചെറിയ സ്ഥലത്ത് നിന്നാണ് ചഞ്ചല വരുന്നത്.

  കായിക ഇനങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും ഗുസ്തി പിടിക്കാൻ ആയിരുന്നു ചഞ്ചലയ്ക്ക് താൽപര്യം. ഉയർന്ന തലങ്ങളിൽ മത്സരിക്കാൻ ആവശ്യമായ സ്വാഭാവിക ശക്തിയും കഴിവുകളും തനിക്കുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. കഴിഞ്ഞ വർഷം ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ അണ്ടർ 17, 40 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗുസ്തിയിലെ ദേശീയ സ്വർണ്ണ മെഡൽ ഉൾപ്പെടെ
  നിരവധി സ്വർണ്ണ മെഡലുകൾ ചഞ്ചല ഇതിനകം നേടിയിട്ടുണ്ട്.

  ദംഗലിലെ തിരക്കഥയ്ക്ക് പിന്നിലെ ഫോഗട്ട് സഹോദരിമാരിൽ നിന്ന് താൻ വളരെയധികം പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് ചാറ്റിനിടെ ചഞ്ചല വ്യക്തമാക്കി. അവളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട്, എപ്പിസോഡിൽ ഗീത ഫോഗട്ട് പ്രത്യേക അതിഥിയായി എത്തുകയും ചഞ്ചലയ്ക്കൊപ്പം ചേരുകയും ആതിഥേയരായ ഇരുവരോടും ആനന്ദ് നരസിംഹൻ ഗുസ്തി പദങ്ങൾ ചോദിക്കുകയും ചെയ്തു. ഏറ്റവും അവിശ്വസനീയമായ നിമിഷം സംഭവിക്കുന്നത് ചഞ്ചല അനായാസമായി ഫോഗട്ടിനെ ഉയർത്തുമ്പോഴാണ്. ചഞ്ചല ഇപ്പോൾ അണ്ടർ 15 വിഭാഗത്തിൽ ദേശീയ തലത്തിലുള്ള ട്രയൽസിനായി പരിശീലിക്കുകയാണ്, 2024-ലെ ഒളിമ്പിക്‌സിൽ മെഡൽ നേടുക എന്നതാണ് അവളുടെ ലക്ഷ്യം. അവളുടെ നിശബ്ദവും എന്നാൽ കഠിനവുമായ
  നിശ്ചയദാർഢ്യവും കൊണ്ട്, അധികം വൈകാതെ അവിടെയെത്തുമെന്നതിൽ ഞങ്ങൾക്ക് സംശയമില്ല.

  അദ്വൈതിനൊപ്പം ലോകത്തിന് നിറം കൊടുക്കുക - ഒരു ഏഴുവയസ്സുകാരൻ അബ്സ്ട്രാക്ട് ആർട്ടിനെ കുറിച്ച്
  സംസാരിക്കുകയും 'ഞാൻ ഒരു ഗാലക്സിയായി കാണുന്നത്, നിങ്ങൾ ഒരു സമുദ്രമായി കണ്ടേക്കാം' എന്നതുപോലുള്ള കാര്യങ്ങൾ പറയുകയും ചെയ്യുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നില്ല. പക്ഷേ, അതാണ് അദ്വൈത് കോലാർക്കറെ വ്യത്യസ്തനാക്കുന്നത്.

  ഒരു വയസ്സുള്ളപ്പോഴാണ് അദ്വൈത് പെയിന്റിംഗ് ആരംഭിക്കുന്നത്. രണ്ട് വയസ്സുള്ളപ്പോൾ തന്റെ ആദ്യ പ്രദർശനം നടത്തി. മാതാപിതാക്കളുടെ പ്രോത്സാഹനത്തോടെ, അദ്വൈത് അബ്സ്ട്രാക്ട് ആർട്ടുകൾ വരക്കുകയും യുഎസ്, കാനഡ, ലണ്ടൻ, തുർക്കി എന്നിവിടങ്ങളിൽ വിൽക്കുകയും ചെയ്തു.

  2018-ൽ കാനഡയിൽ കളർ ബ്ലിസാർഡ് എന്ന പേരിൽ നടത്തിയ പ്രദർശനത്തിൽ അദ്ദേഹത്തിന്റെ 32 ചിത്രങ്ങൾ നാല് ദിവസം കൊണ്ട് വിറ്റു. അതേ വർഷം ന്യൂയോർക്കിലെ ആർട്ടെക്സ്പോയിൽ പ്രദർശിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കലാകാരനായി അദ്ദേഹം മാറി. അദ്വൈത് അബ്സ്ട്രാക്ട് പെയിന്റിംഗ് ഇഷ്ടപ്പെടുന്നു, കാരണം അത് സാധ്യമായ രീതിയിൽ വ്യാഖ്യാനിക്കാം. എന്നിട്ടും, ദിനോസറുകൾ, ബഹിരാകാശം, അണ്ടർവാട്ടർ ലോക സങ്കൽപം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം ഇപ്പോൾ തന്റെ ഓരോ ചിത്രത്തിനും തീമുകൾ നൽകുന്നു. ശക്തവും ധീരവുമായതിനാൽ തന്റെ പ്രിയപ്പെട്ട നിറം കറുപ്പാണെന്നും അദ്ദേഹം പറയുന്നു.

  എപ്പിസോഡിൽ, പത്മശ്രീ പരേഷ് മൈറ്റിക്ക് അദ്വൈത് തന്റെ ചില പെയിന്റിംഗുകൾ കാണിക്കുകയും അദ്ദേഹം കുട്ടിയുടെ കഴിവിലും കരകൗശലത്തെക്കുറിച്ചുള്ള ധാരണയിലും ആശ്ചര്യപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തന്റെ പ്രായത്തിലുള്ള ഏതൊരു ചെറുപ്പക്കാരനെയും പോലെ അദ്വൈത്
  പെയിന്റിംഗ് തുടരാൻ ആഗ്രഹിക്കുന്നുവെങ്കിലും, തനിക്ക് ഒരു പാലിയന്‍റോളജിസ്റ്റ് ആകണമെന്നും പുതിയ ഡൈനോറുകളെ കണ്ടെത്തണമെന്നും അതേസമയം ഒരു എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നുവെന്നും പറയുന്നു. കലാലോകത്ത് അയാളുടെ ആദ്യകാല തുടക്കം കണക്കിലെടുക്കുമ്പോൾ, അദ്വൈത് അവയെല്ലാം വലിച്ചെറിഞ്ഞേക്കാം!

  ഇന്നത്തെ യുവതലമുറയുടെ ഇത്തരത്തിലുള്ള സ്വപ്നങ്ങളും അഭിലാഷങ്ങളുമാണ് BYJU’S Young Genius സീസൺ 2 വളരെ മനോഹരമായി പകർത്തുന്നത്. ചഞ്ചലയെയും പ്രതിഭാധനനായ അദ്വൈതിനെയും വെറുതെ കാണുകയും കേൾക്കുകയും ചെയ്യുന്നത് നിങ്ങളെത്തന്നെ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും ഇതിനകം ഉള്ള രീതിയിൽ ഒരു അടയാളം ഇടാനും അവരെ സഹായിക്കുന്നു. മുഴുവൻ എപ്പിസോഡും ഇപ്പോൾ തന്നെ കാണുക!
  Published by:Anuraj GR
  First published: