നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Pet Love | കൂട്ടിലടയ്ക്കില്ല, ചൂളം വിളിച്ചാൽ പറന്നെത്തും; പ്രാവുകളെ വളർത്താൻ സഹോദരന്മാര്‍ മാസം ചെലവഴിക്കുന്നത് 12000 രൂപ

  Pet Love | കൂട്ടിലടയ്ക്കില്ല, ചൂളം വിളിച്ചാൽ പറന്നെത്തും; പ്രാവുകളെ വളർത്താൻ സഹോദരന്മാര്‍ മാസം ചെലവഴിക്കുന്നത് 12000 രൂപ

  സഹജീവികളോടുള്ള സ്‌നേഹത്തിന്റെ വ്യത്യസ്തമായൊരു പതിപ്പാണ് ഒഡീഷയിലെ മൂന്ന് സഹോദരന്മാർ കാഴ്ച വെയ്ക്കുന്നത്.

  News18

  News18

  • Share this:
   സഹജീവികളോടുള്ള സ്‌നേഹമാണ് പലരിലും സ്വന്തമായി ഏതെങ്കിലും മൃഗത്തെ വളർത്തുന്നതിനുള്ള താല്പര്യമായി പരിണമിക്കുക. അതിനാൽ വളർത്തു മൃഗങ്ങളോട് പ്രത്യേക ഇഷ്ടമുള്ള നിരവധിയാളുകളുണ്ട്. എന്നാൽ ഇത്തരത്തിൽ സഹജീവികളോടുള്ള സ്‌നേഹത്തിന്റെ വ്യത്യസ്തമായൊരു പതിപ്പാണ് ഒഡീഷയിലെ മൂന്ന് സഹോദരന്മാർ കാഴ്ച വെയ്ക്കുന്നത്. പ്രാവുകളെയാണ് അവർ സ്‌നേഹപൂർവ്വം വളർത്തുന്നത്. ഇവയ്ക്കായി മാസാമാസം പതിനായിരം മുതൽ 12000 രൂപ വരെയാണ് മുടക്കുന്നത്. ധെൻകനലിലെ മഹാബീർ ബസാറിലുള്ള മഹേഷ്, ശങ്കർ, ജിതേന്ദ്ര സാഹു എന്നിവരാണ് ഈ സഹോരങ്ങൾ. പ്രാവുകളോടുള്ള ഇഷ്ടം കൊണ്ട് ഇവർ ഇവയ്ക്കായി പ്രത്യേക തരത്തിലുള്ള കൂടുകളും പണിത് നൽകിയിട്ടുണ്ട്.

   "എനിക്ക് പക്ഷികളെ വളരെ ഇഷ്ടമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി 250 ഓളം പ്രാവുകൾ ഞങ്ങൾക്കുണ്ട്" മഹേഷ് പറയുന്നു. ടൗണിൽ ഒരു ടിഫിൻ കട നടത്തുകയാണ് ഇവർ. "മുംബൈ, ചത്തീസ്ഗഢ്, തുടങ്ങി പല സ്ഥലങ്ങളിൽ നിന്നും ഞങ്ങൾ പ്രാവുകളെ ശേഖരിച്ചിട്ടുണ്ട്. ഇങ്ങനെ പക്ഷികളുടെ പുറകെ നടക്കുന്നത് ഞങ്ങളുടെ വീട്ടുകാർക്ക് ആദ്യമൊന്നും ഇഷ്ടമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഞങ്ങളെ സഹായിക്കാനും പ്രാവുകളെ നോക്കാനുമൊക്കെ അവരും കൂടാറുണ്ട്" ശങ്കർ പറയുന്നു.

   എന്നാൽ ഇവർ പ്രാവുകളെ പൂട്ടിയിട്ടിരിക്കുകയല്ല. ഭക്ഷണത്തിന് ശേഷം, പ്രാവുകൾ പുറത്ത് യഥേഷ്ടം പറന്നു നടക്കും. ശേഷം, മഹേഷ് പ്രത്യേക തരത്തിൽ ചൂളം വിളിയ്ക്കുമ്പോൾ ഇവ തിരികെ എത്തും.

   ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല പ്രാവുകളോടുള്ള ഇവരുടെ കമ്പം. ഈ ഇഷ്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് തന്നെ പറയാം. 1998ലാണ് മഹേഷ് പ്രാവുകളെ ശേഖരിച്ച് തുടങ്ങിയത്. "ഈ പക്ഷികൾക്കായി ഇവരിങ്ങനെ പതിനായിരങ്ങൾ മുടക്കുന്നത് ആദ്യമൊന്നും ഞങ്ങൾക്ക് ഇഷ്ടമായിരുന്നില്ല. എന്നാലിപ്പോൾ പതുക്കെ ഞങ്ങൾക്കും ഈ പ്രാവുകളോട് ഇഷ്ടം തോന്നി തുടങ്ങി" ഇവരുടെ അച്ഛനായ പ്രേമാനന്ദ സാഹു പറയുന്നു.

   Also Read-Crocodile | സഹോദരനെ മുതലയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് അനുജൻ; കല്ലേറ് കൊണ്ട മുതല പിടിവിട്ടു

   എന്നാൽ ഇങ്ങനെ അരുമയായി വളർത്തുന്ന പ്രാവുകളെ ഉപയോഗിച്ച് മോഷണം നടത്തുന്നവരും ഇന്ന് സമൂഹത്തിലുണ്ട്. കഴിഞ്ഞ മാസം ബംഗളുരുവിലാണ് ഇത്തരത്തിൽ പ്രാവിനെ ഉപയോഗിച്ച് മോഷണം നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്. ബാഡ് നാഗു എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളുരുവിലെ ചന്നമന കേരെ പ്രദേശത്താണ് ഇയാൾ മോഷണം നടത്തിയത്. ഇതിനായി ഇയാളാദ്യം പ്രദേശത്ത് ബാൽക്കണികളോ ടെറസ്സോ ഉള്ള വീടുകൾ നീരീക്ഷിക്കും. ശേഷം, കുറച്ച് പ്രാവുകളെയും വാങ്ങി. പകൽ സമയങ്ങളിൽ, ഇയാൾ ഈ വീടുകൾക്ക് അരികിലെത്തും തുടർന്ന് പ്രാവുകളെ ഈ ടെറസ്സുകളിലോ ബാൽക്കണിയിലോ ഇരിക്കാൻ പാകത്തിൽ പറത്തി വിടും. ശേഷം, ഇയാൾ ഈ വീട്ടുകാരെ സമീപിച്ച് തന്റെ പ്രാവുകളെ തിരികെ എടുക്കാനായി സഹകരിക്കണമെന്ന് അഭ്യർത്ഥിയ്ക്കും.

   Read also: Brain Function | തല വെട്ടി മാറ്റിയാലും മനുഷ്യരിൽ ബോധം നിലനിൽക്കും; 30 സെക്കന്റ് വരെ തലച്ചോർ പ്രവർത്തിക്കുമെന്ന് പഠന റിപ്പോർട്ട്

   നാഗയുടെ ഉദ്ദേശത്തെക്കുറിച്ച് അറിയാത്ത വീട്ടുകാർ, ഇയാളെ അകത്ത് കടക്കാൻ അനുവദിക്കും. തന്റെ വളർത്ത് പ്രാവുകളെ തിരികെ എടുക്കുക എന്ന വ്യാജേന, ഇയാൾ, താൻ കടക്കുന്ന വീടിനെ ദ്രുതഗതിയിൽ പഠിക്കും. വീടുനുള്ളിലുള്ള സാധനങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തുകയും ചെയ്യും. ഇതെല്ലാം നിമിഷ നേരം കൊണ്ട് കഴിയും. ശേഷം പ്രാവുമായി വീടിന് പുറത്ത് കടക്കുകയും ചെയ്യും. രാത്രി വന്ന് മോഷണം നടത്തും. ഇതായിരുന്നു ഇയാളുടെ മോഷണ തന്ത്രം. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ആളെ മനസ്സിലാക്കിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
   Published by:Jayesh Krishnan
   First published:
   )}