• HOME
  • »
  • NEWS
  • »
  • life
  • »
  • THREE SISTER UNITE AFTER LONG YEARS OF SEPARATION WITH THE HELP OF A SCIENCE FAIR

നഷ്‌ടപ്പെട്ട സഹോദരിയെ കണ്ടെത്താൻ ശാസ്ത്രമേള സഹായകമായി; വർഷങ്ങൾക്ക് ശേഷം മൂന്നു സഹോദരിമാർ ഒന്നിച്ചു

അനാഥാലയത്തിന്റെ സംരക്ഷണയിൽ കഴിയുന്ന പന്ത്രണ്ടും പതിനാലും വയസ്സുള്ള രണ്ട് സഹോദരിമാരാണ് നഷ്‌ടപ്പെട്ടുപോയ അവരുടെ ഇളയ സഹോദരിയെ കണ്ടെത്തിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഒരു ബോളിവുഡ് തിരക്കഥയിൽ നിന്ന് സ്വീകരിച്ച കഥയിലെന്ന പോലെ തോന്നും ഈ മൂന്നു സഹോദരിമാരുടെ ജീവിതകഥ കേട്ടാൽ. ഹൈദരാബാദിലെ ഒരു ശാസ്ത്രമേളയിൽ നിന്നുള്ള ഫോട്ടോകൾ രണ്ട് സഹോദരിമാർക്ക് അവരുടെ വേർപിരിഞ്ഞ ഇളയസഹോദരിയെ കണ്ടെത്താൻ കഴിഞ്ഞിരിക്കുകയാണ്.

    ഇന്ത്യൻ എക്സ്പ്രസിലെ റിപ്പോർട്ട് അനുസരിച്ച്, ഇപ്പോൾ പന്ത്രണ്ടും പതിനാലും വയസ്സുള്ള രണ്ട് സഹോദരിമാരെ അവരുടെ ഏക രക്ഷിതാവ് മരിച്ചതിനുശേഷം മൂന്ന് വർഷം മുമ്പ് ഒരു സർക്കാർ അനാഥാലയത്തിലേക്ക് കൊണ്ടുപോയി. മുത്തശ്ശിക്കൊപ്പം താമസിക്കുന്ന മൂന്നാമത്തെ സഹോദരിയുണ്ടെന്ന് അവർ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു, പക്ഷെ അവർക്ക് അവളെ കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ, വിധി അവർക്കായി മറ്റെന്തോ കരുതിയിരുന്നു.

    അടുത്തിടെ, അവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി, ഒരു ശാസ്ത്രമേളയുടെ ഏതാനും ഫോട്ടോകൾ സഹോദരിമാർ താമസിച്ചിരുന്ന അനാഥാലയത്തിൽ എത്തി. ചിത്രങ്ങളിൽ പരിചിതമായ ഒരു മുഖം കണ്ടതിനു ശേഷം, ആ കുട്ടി അവരുടെ നഷ്ടപ്പെട്ട സഹോദരിയാണെന്ന് സംശയിക്കുന്നതായി പെൺകുട്ടികൾ അവരുടെ പരിചാരകരോട് പറഞ്ഞു.



    പിന്നീട്, ഫോട്ടോയിലെ പെൺകുട്ടി ശരിക്കും അവരുടെ സഹോദരിയാണെന്ന് തിരിച്ചറിയുകയായിരുന്നു. രണ്ട് വർഷം മുമ്പ് അവരുടെ മുത്തശ്ശിയും മരിച്ചപ്പോൾ, മൂന്നാമത്തെ സഹോദരിക്ക് തെരുവുകളിൽ ജീവിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. അങ്ങനെയിരിക്കെ, തെരുവുകളിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനുള്ള സംരംഭമായ ഓപ്പറേഷൻ മുസ്കാനിന്റെ ഭാഗമായി കുട്ടിയെ ഏറ്റെടുത്തു.

    ഹൈദരാബാദ് ജില്ലാ വെൽഫെയർ ഓഫീസർ അകേശ്വർ റാവു പറയുന്നതിങ്ങനെ: “ഞങ്ങൾ ഇളയ കുട്ടിയെ കണ്ടെത്തുമ്പോൾ അവൾക്ക് 4-5 വയസ്സായിരുന്നു പ്രായം. ഞങ്ങൾ അവളെ അമീൻപൂരിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 2020 ഏപ്രിലിൽ അവളെ അമീർപേട്ടിലെ ഒരു സർക്കാർ സാമൂഹ്യക്ഷേമ സ്ഥാപനത്തിലേക്ക് മാറ്റി. എന്നാൽ ഇത്രയും കാലം, പെൺകുട്ടി ഒരിക്കലും സഹോദരിമാരോ കുടുംബമോ ഉണ്ടായിരിക്കണമെന്ന് പറഞ്ഞിട്ടില്ല. ”

    വാസ്തവത്തിൽ, ഇളയ സഹോദരി തന്റെ രണ്ട് മൂത്തസഹോദരിമാരെ കണ്ടപ്പോൾ അവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല. കാര്യങ്ങൾ ഒത്തുതീർപ്പാക്കാൻ, ഉദ്യോഗസ്ഥർ ഡിഎൻഎ പരിശോധനയ്ക്ക് പോകാൻ തീരുമാനിച്ചു. അത് മാച്ച് ആവുകയും ചെയ്തു.

    ഒരു ശാസ്ത്രമേളയിൽ കുട്ടിയെ കുടുംബവുമായി ചേർത്തുവയ്ക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ഏവരും.

    Summary: Two sisters were taken to a state orphanage three years ago after their only surviving parent passed away. They had a third sister who was living with their grandmother, but she could not be traced at that time. Recently, as part of their educational activities, a few photos of a science fair was circulated in the orphanage where the sisters lived. After spotting a familiar face in the pictures, the girls told their caretakers that a child snapped by the photographer might be their lost sibling
    Published by:Meera Manu
    First published:
    )}