HOME /NEWS /Life / ഡിഎൻഎ പരിശോധന നടത്തിയ ടിക് ടോക്ക് യൂസർ ഞെട്ടി; കണ്ടെത്തിയത് 30 സഹോദരങ്ങളെ

ഡിഎൻഎ പരിശോധന നടത്തിയ ടിക് ടോക്ക് യൂസർ ഞെട്ടി; കണ്ടെത്തിയത് 30 സഹോദരങ്ങളെ

News18 Malayalam

News18 Malayalam

ഡിസംബറിലാണ് ഡിഎൻഎ ടെസ്റ്റ് നടത്തിയത്.

 • Share this:

  ഡി‌എൻ‌എ ടെസ്റ്റ് നിങ്ങളുടെ ജനിതക സവിശേഷതകളെക്കുറിച്ചും വ്യക്തികളുടെ വംശത്തെക്കുറിച്ചും നിരവധി വിവരങ്ങൾ വെളിപ്പെടുത്തുന്ന പരിശോധനയാണ്. വളരെക്കാലമായി മറഞ്ഞിരിക്കുന്ന വലിയ കുടുംബ രഹസ്യങ്ങൾ വരെ ഡിഎൻഎയിലൂടെ കണ്ടെത്താം. അതുകൊണ്ട് തന്നെ ഒരു ഡി‌എൻ‌എ പരിശോധന നടത്താൻ തീരുമാനിക്കുമ്പോൾ തീർച്ചയായും പല വെളിപ്പെടുത്തലുകൾക്കും ഞെട്ടലുകൾക്കും ആളുകൾ തയ്യാറാകേണ്ടി വരും.

  ഇത്തരത്തിൽ ജീവിത്തിൽ ചില അപ്രതീക്ഷിതമായ സംഭവങ്ങൾ നടന്ന ടിക്ക് ടോക്ക് ഉപഭോക്താവിന്റെ വാർത്തകളാണ് വൈറലായിരിക്കുന്നത്. ഡിസംബറിലാണ് ടിക് ടോക്കർ ഡിഎൻ‌എ പരിശോധന നടത്താൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തെ സംബന്ധിച്ച ചില അവിശ്വസനീയമായ കഥകൾ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.

  Also Read- Covid 19| സംസ്ഥാനത്ത് ഇന്ന് 1984 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.73

  അറ്റ്ലാന്റ സ്വദേശിയായ 26-കാരൻ ആൻഡി നബിൽ ടോറി ആണ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയനായ യുവാവ്. തന്റെ പിതാവിന്റെ ഏക മകനാണെന്ന് വിശ്വസിച്ചിരുന്ന ആൻഡിയ്ക്ക് ഡിഎൻഎ ടെസ്റ്റ് നടത്തിയതിന് ശേഷം തനിയ്ക്ക് നിരവധി സഹോദരന്മാരുണ്ടെന്ന് മനസ്സിലായി.

  ആരെങ്കിലും ഡിഎൻ‌എ പരിശോധന നടത്തി കുടുംബത്തിലെ രഹസ്യങ്ങൾ കണ്ടെത്തിയിട്ടുണ്ടോയെന്ന ഒരു ടിക്ക് ടോക്ക് വീഡിയോയ്ക്ക് മറുപടിയായാണ് ആൻഡി ടെസ്റ്റ് നടത്തിയത്.

  ഡിസംബറിലാണ് ആൻഡി ഡിഎൻഎ ടെസ്റ്റ് നടത്തിയത്. ആൻഡിയുടെ ഡിഎൻ‌എ പരിശോധനയിൽ അയർലണ്ടിലാണ് ഉയർന്ന ഫലം കാണിച്ചത്. 40% മിഡിൽ ഈസ്റ്റേൺ, 16% ഐറിഷ്, അൽപ്പം ഫ്രഞ്ച്, ഇംഗ്ലീഷ് എന്നിങ്ങനെയായിരുന്നു ഫലങ്ങൾ. പിന്നീട് സ്പേം ഡോണറായിരുന്ന തന്റെ പിതാവിനെക്കുറച്ച് ആൻഡി ഒരു ഓൺലൈൻ ലേഖനം വായിക്കാനിടയായി. അങ്ങനെ ആൻഡിയ്ക്ക് 30 സഹോദരങ്ങളുണ്ടെന്ന് കണ്ടെത്തി. രണ്ട് ദിവസം മുമ്പ് താൻ ഏകമകനാണെന്ന് കരുതിയിരുന്നെങ്കിലും ഇപ്പോൾ 31 മക്കളിൽ രണ്ടാമത്തവനാണ് താനെന്ന് കണ്ടെത്തിയെന്നും ആൻഡി പറയുന്നു.

  LADbible റിപ്പോർട്ട് അനുസരിച്ച്, അദ്ദേഹത്തിന്റെ ഈ ടിക് ടോക്ക് വീഡിയോയ്ക്ക് 1.3 ദശലക്ഷത്തിലധികം ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും ലഭിച്ചു കഴിഞ്ഞു. ഈ വീഡിയോ ഒറ്റരാത്രികൊണ്ട് തന്നെ വൈറലായി. ആൻഡി തന്റെ അർദ്ധസഹോദരന്മാരിൽ ചിലർ നടത്തുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും കണ്ടെത്തി.

  മാതാപിതാക്കളുമായുള്ള ജനിതകബന്ധം തിരിച്ചറിയാന്‍ പര്യാപ്തമാണെങ്കിലും മക്കളും പിതാവും തമ്മിലുള്ള ബന്ധമാണ് ഡിഎൻഎ പരിശോധന വഴി കൂടുതലായി അനാവരണം ചെയ്യപ്പെടുന്നത്. പുരുഷന്മാര്‍ കുട്ടികളുടെ പിതൃത്വം നിഷേധിക്കുമ്പോഴാണ് പലപ്പോഴും ഡിഎന്‍എ പരിശോധന വേണ്ടിവരുന്നത്. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ കാര്യത്തിലാണ് ഡിഎന്‍എ പരിശോധന പലപ്പോഴും നടത്തുക. ഡിഎൻഎ പ്രൊഫൈൽ പരിശോധിക്കുന്നതിന് വ്യത്യസ്തമായ മാർഗങ്ങളുണ്ട്. ഏറ്റവും പുതിയ രീതിയായ പിസിആർ പരിശോധനയ്ക്ക് ഒറ്റ കോശമോ ഡിഎൻഎയുടെ ഒരു ഭാഗമോ മാത്രം മതി. നിലവിൽ ഡിഎൻഎ പരിശോധനയുടെ എല്ലാ നടപടിക്രമങ്ങള്‍ക്കുമുള്ള ഉപകരണങ്ങള്‍ ലഭ്യമാണ്.

  ഇന്ത്യയിൽ ഒട്ടേറെ സർക്കാർ അംഗീകൃത ലാബുകൾ പിതൃത്വ പരിശോധന നടത്തുന്നുണ്ട്. 13000 രൂപ മുതൽ 25000 രൂപ വരെയാണ് ഇതിന്റെ ചെലവ്.

  First published:

  Tags: DNA test, Tik Tok