HOME » NEWS » Life » TIKTOKER USES TURMERIC FACE MASK AND IT ENDS UP WITH ORANGE COLOUR ON FACE FOR WEEKS GH

മഞ്ഞൾ തേച്ചാൽ മുഖക്കുരു മാറുമോ? ടിക്ടോക്കർക്ക് കിട്ടിയ മുട്ട൯ പണി കാണാം

ഈ ചെടിക്കകത്ത് കുർകുമിന്റെ ഘടകം ഉണ്ട്. മഞ്ഞളിനകത്ത് നിന്ന് എടുക്കുന്ന കുർകുമി൯ ഓയിലും, പൊടിയും കളറിംഗിനും ഉപയോഗിക്കാറുണ്ട്.

News18 Malayalam | news18
Updated: February 11, 2021, 2:06 PM IST
മഞ്ഞൾ തേച്ചാൽ മുഖക്കുരു മാറുമോ? ടിക്ടോക്കർക്ക് കിട്ടിയ മുട്ട൯ പണി കാണാം
വീഡിയോയിൽ നിന്ന്
  • News18
  • Last Updated: February 11, 2021, 2:06 PM IST
  • Share this:
നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന ഇന്ത്യയിലെ സൗന്ദര്യ വർദ്ധക ചേരുവകളിൽ ഏറ്റവും പ്രാധാനപ്പെട്ടതാണ് മഞ്ഞൾ. സൗന്ദര്യം കൂട്ടാനും ആരോഗ്യ കാരണങ്ങൾക്കുമെന്ന് മാത്രമല്ല മഞ്ഞൾ ഉപയോഗിച്ചാൽ മാറാത്ത അസുഖങ്ങളില്ല എന്നാണ് പറയപ്പെടാറ്.

എന്നാൽ, ഇന്ത്യയുടെ മാന്ത്രിക വിളയായ മഞ്ഞൾ തേച്ചാൽ മുഖക്കുരു മാറുമെന്ന് കരുതി പരീക്ഷണം നടത്തിയ സ്ത്രീക്ക് മുട്ട൯ പണി കിട്ടിയിരിക്കുകയാണ്.

ലോറൻ റെനീ എന്ന കുഞ്ഞു ടിക്ടോക്ക് താരത്തിന് ഓൺ ലൈനിൽ കണ്ട ചേരുവകൾ അന്ധമായി ഉപയോഗിച്ചതു കൊണ്ടാണ് അമളി പറ്റിയതെന്ന് പറയപ്പെടുന്നു. മഞ്ഞൾ പുരട്ടിയ ശേഷം ഓറഞ്ചു കളറായി മാറിയ താരത്തിന്റെ മുഖം പൂർവ്വസ്ഥിതിയിലെത്താ൯ ദിവസങ്ങളെടുത്തു! You may also like:കുട്ടികളോട് കൊടുംക്രൂരത; നിലമ്പൂരിൽ ഇതരസംസ്ഥാനക്കാരായ ദമ്പതികൾ വീട്ടിൽ പൂട്ടിയിട്ട രണ്ട് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി [NEWS]ഇലക്ട്രിക് വാഹനപ്രേമികൾ സന്തോഷിച്ചാട്ടെ; സംസ്ഥാനത്ത് 100 ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു [NEWS] സ്കിന്നി ജീൻസിട്ട് 42 കിലോമീറ്റർ ഓടാൻ സാധിക്കുമോ? വെല്ലുവിളി ഏറ്റെടുത്ത് യൂട്യൂബർ [NEWS] ഓൺ ലൈനിൽ കണ്ടെത്തിയ നിർദ്ദേശം അനുസരിച്ച് വീട്ടിൽ വെച്ചുണ്ടാക്കുന്ന മാസ്കാണ് റെനി തയ്യാറാക്കിയത്. എന്നാണ്, എവിടെയാണ് മഞ്ഞൾ മാസ്ക്ക് തേക്കേണ്ടത് എന്നോ എത്ര സമയം ആണ് ഉപയോഗിക്കേണ്ടത് എന്നോ താരത്തിന് കിട്ടിയ സജസ്ഷനിൽ ഉണ്ടായിരുന്നില്ല. ചീറ്റോ സ്നാക്ക് കളറിൽ ഡൈ ചെയ്ത താരത്തിന്റെ മുഖം വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകിയിട്ടും മൂന്നാഴ്ചയോളം ഓറഞ്ച് കളറിൽ തന്നെ തുടർന്നു.

'മൂന്നാഴ്ച്ചയോളം എന്റെ തൊലി വളരെ മോശമായിരുന്നു. മുഖത്ത്, പ്രത്യേകിച്ച് ചുണ്ടിനടുത്ത്, ചെറിയ പാടുകൾ രൂപപ്പെട്ടിരുന്നു' - ടൈംസ് നൗ റിപ്പോർട്ടിൽ താരം പറയുന്നു. മുഖക്കുരു എങ്ങനെ ചികിത്സിക്കാം എന്ന് റിസർച്ച് ചെയ്യുമ്പോൾ കണ്ടെത്തിയ വിദ്യ ഉട൯ തന്നെ അടുക്കളയിൽ പോയി പരീക്ഷിക്കുകയായിരുന്നു ഈ ടിക്ടോക് താരം. ഒരു മില്യണിലധികം പേർ ഇതുവരെ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

മഞ്ഞൾ വളരെ ഫലപ്രദമായ ഒരു പരിഹാരമാണെങ്കിലും എവിടെ ഉപയോഗിക്കണം, എങ്ങനെ ഉപയോഗിക്കണം എന്നൊക്കെ അറിഞ്ഞിരിക്കൽ വളരെ പ്രധാനപ്പെട്ടതാണ്. മുഖത്ത് മുഴുവ൯ ഉപയോഗിക്കാതിരിക്കുക, കുറഞ്ഞ സമയത്തേക്ക് മാത്രം ഉപയോഗിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.

ഈ ചെടിക്കകത്ത് കുർകുമിന്റെ ഘടകം ഉണ്ട്. മഞ്ഞളിനകത്ത് നിന്ന് എടുക്കുന്ന കുർകുമി൯ ഓയിലും, പൊടിയും കളറിംഗിനും ഉപയോഗിക്കാറുണ്ട്.
Published by: Joys Joy
First published: February 11, 2021, 2:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories