കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് കൃത്യസമയത്തുള്ള പ്രതിരോധ കുത്തിവയ്പുകൾ പ്രധാനം

കുത്തിവയ്പുകളുടെ ആവശ്യകതയും എടുക്കുമ്പോൾ എങ്ങനെ സുരക്ഷ ഉറപ്പുവരുത്താമെന്നും പരിശോധിക്കാം.

News18 Malayalam | news18-malayalam
Updated: July 30, 2020, 3:25 PM IST
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് കൃത്യസമയത്തുള്ള പ്രതിരോധ കുത്തിവയ്പുകൾ പ്രധാനം
baby
  • Share this:
‘പ്രതിരോധമാണ് ഏറ്റവും നല്ല ചികിത്സ’. പഴഞ്ചൊല്ലാണെങ്കിലും പല കാര്യങ്ങളിലും ഇത് സത്യമാണ്. പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ
ആരോഗ്യത്തി ന്റെയും സുരക്ഷയുടെയും കാര്യത്തിൽ ഇത് അനുസരിച്ചേ മതിയാകൂ. ആദ്യമായി കുഞ്ഞ് ജനിച്ചവർക്കും ജനിക്കാൻ പോകുന്നവർക്കും പ്രതിരോധ കുത്തിവയ്പുകളെ കുറിച്ച് സ്വാഭാവികമായും സംശയങ്ങൾ ഉണ്ടാകാം. അവ ദൂരീകരിക്കാനുള്ള ആദ്യപടിയായി നിങ്ങളുടെ ശിശുരോഗവിദഗ്ധനുമായി തുറന്ന് സംസാരിക്കാം. തുടർന്ന് പ്രതിരോധ കുത്തിവയ്പുകൾ എന്താണെന്നും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും കൃത്യമായ സമയങ്ങളിൽ നിങ്ങളുടെ കുഞ്ഞിന് അവ നൽകുന്നതി ന്റെ പ്രാധാന്യവും വിശ്വസ്തമായ സ്രോതസ്സുകളിൽ നിന്നും മനസിലാക്കാം.

കുത്തിവയ്പുകളുടെ ആവശ്യകതയും എടുക്കുമ്പോൾ എങ്ങനെ സുരക്ഷ ഉറപ്പുവരുത്താമെന്നും പരിശോധിക്കാം.

എന്തുകൊണ്ട് കൃത്യമായ സമയങ്ങളിൽ പ്രതിരോധ കുത്തിവയ്പുകൾ എടുക്കണം?

നിങ്ങളുടെ ശിശുരോഗവിദഗ്ധ ന്റെ ശുപാർശകൾ അനുസരിച്ച് കൃത്യമായ സമയങ്ങളിൽ പ്രതിരോധ കുത്തിവയ്പുകൾ എടുക്കേണ്ടത് കുഞ്ഞിനെ ദീർഘകാല ആരോഗ്യത്തിന് പ്രധാനമാണ്. മാരകമായേക്കാവുന്ന പല രോഗങ്ങൾക്കും എതിരെ കുഞ്ഞുങ്ങളിൽ പ്രതിരോധശേഷി വളർത്തിയെടുക്കേണ്ടതുണ്ട്. പൂർണ വളർച്ചയിൽ ഇനിയും എത്തിയിട്ടില്ലാത്ത അവരുടെ ശരീരം താരതമ്യേന കൂടുതൽ അപകടസാധ്യതകൾ നേരിടുന്നു. അവരെ രോഗം ബാധിക്കുമെന്നതിന് പുറമെ അവർ മറ്റുള്ളവർക്കും അത് പകർന്നു നൽകാനുള്ള സാധ്യതയുമേറുന്നു. അതിനാൽ പ്രതിരോധ കുത്തിവയ്പുകൾ നിങ്ങളുടെ കുഞ്ഞിനെ സംരക്ഷിക്കുക മാത്രമല്ല, രോഗങ്ങളുടെ വ്യാപനം കുറയ്ക്കുകയും ചെയ്യുന്നു.

അഞ്ചാം പനി, വില്ലൻ ചുമ പോലുള്ള രോഗങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ ബാധിക്കാനുള്ള സാധ്യത വിരളമാണെങ്കിലും അക്കാര്യം തികച്ചും ഉറപ്പുവരുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. വാഹനമോടിക്കുമ്പോൾ നിങ്ങൾ സീറ്റ് ബെൽറ്റ് ധരിക്കുന്നില്ലേ, കൃത്യമായ സമയങ്ങളിൽ എടുക്കുന്ന പ്രതിരോധ കുത്തിവയ്പുകളെ അതേ രീതിയിൽ കാണാം.ഇതേക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാൻ നിങ്ങളുടെ കുഞ്ഞിന് നൽകാനുള്ള പ്രതിരോധ കുത്തിവയ്പുകളുടെ ചീട്ട് നോക്കുകയോ ശിശുരോഗവിദഗ്ധനുമായി സംസാരിക്കുകയോ ചെയ്യാം.

കോവിഡ്-19 മൂലം നിങ്ങളുടെ കുഞ്ഞി ന്റെ പ്രതിരോധ കുത്തിവയ്പുകൾ മുടങ്ങുമെന്ന ആശങ്കയുണ്ടോ?

ഇപ്പോഴത്തെ സാഹചര്യത്തിൽ മാതാപിതാക്കളും കുഞ്ഞ് ജനിക്കാൻ പോകുന്ന ദമ്പതികളും കുഞ്ഞിന്റെ ആരോഗ്യത്തെ കുറിച്ച് സ്വാഭാവികമായും ആശങ്കപ്പെട്ടേക്കാം. ഈ ഘട്ടത്തിൽ അപകടസാധ്യതകളിൽ നിന്ന് കുഞ്ഞിനെ സംരക്ഷിച്ചുകൊണ്ട് തന്നെ കൃത്യമായ സമയങ്ങളിൽ പ്രതിരോധ കുത്തിവയ്പുകൾ എടുക്കുന്നതിനെ കുറിച്ചും ആശങ്കകൾ ഉണ്ടാകാം.

എന്നാൽ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. പ്രതിരോധ കുത്തിവയ്പുകളെ ആവശ്യസേവനമായി കണ്ട് അതിനുവേണ്ട സൗകര്യങ്ങൾ ഒരുക്കാൻ WHO രാഷ്ട്രങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ആവശ്യവസ്തുക്കൾ വാങ്ങാൻ പോകുമ്പോൾ എടുക്കുന്ന അതേ മുൻകരുതലുകൾ ഇക്കാര്യത്തിലും സ്വീകരിച്ച് നിങ്ങളുടെയും കുഞ്ഞിന്റെയും സുരക്ഷ ഉറപ്പുവരുത്താം. ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഇടക്കിടെ ഉപയോഗിച്ചും, എല്ലാവരും മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയും, എല്ലായ്പ്പോഴും സാമൂഹിക അകലം പാലിച്ചും, പുറത്തുപോകുമ്പോൾ പ്രതലങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കിയും, പണമിടപാടുകൾ ഡിജിറ്റലായി നടത്തിയും നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കൂ.

കുഞ്ഞുങ്ങളെ വളർത്തുന്നത് ശ്രമകരമായ കാര്യമാണ്. രക്ഷാകർത്താവ് എന്ന നിലയിൽ നിങ്ങളുടെ കുഞ്ഞി ന്റെ സുരക്ഷയാണ് എപ്പോഴും നിങ്ങളുടെ മുൻഗണന. നിങ്ങളുടെ ആശങ്കകൾ ഞങ്ങൾക്ക് മനസിലാകും. അവ അകറ്റാനുള്ള ഏറ്റവും ഫലപ്രദമായ ഒരു വഴിയാണ് കൃത്യമായ സമയങ്ങളിലുള്ള പ്രതിരോധ കുത്തിവയ്പുകൾ. അതിനാൽ നിങ്ങളുടെ ശിശുരോഗവിദഗ്ധനുമായി സംസാരിച്ച് നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തൂ.

Disclaimer: Information appearing in this material is for general awareness only. Nothing contained in this material constitutes medical advice. Please consult your physician for medical queries, if any, or any question or concern you may have regarding your condition. Issued in public interest by GlaxoSmithKline Pharmaceuticals Limited. Dr. Annie Besant Road, Worli, Mumbai 400 030, India. NP-IN-GVX-OGM-200066, DOP July 2020.

വിവരങ്ങൾക്ക് നന്ദി:
https://www.cdc.gov/vaccines/parents/why-vaccinate/vaccine-decision.html
https://www.cdc.gov/vaccines/parents/visit/vaccination-during-COVID-19.html
https://www.who.int/immunization/news_guidance_immunization_services_during_COVID-19/en/
Published by: Gowthamy GG
First published: July 29, 2020, 5:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading