• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുടി തഴച്ചു വളരാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

news18
Updated: February 10, 2018, 8:11 PM IST
മുടി തഴച്ചു വളരാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
news18
Updated: February 10, 2018, 8:11 PM IST

ആരോഗ്യമുള്ള നീണ്ട മുടി ആഗ്രഹിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടാകില്ല.ചില ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ ഈ ആഗ്രഹം നമുക്ക് സാധ്യമാക്കാവുന്നതെയുളളു. വിവിധ തരം എണ്ണകള്‍ ഉപയോഗിച്ചും ബ്യൂട്ടി പാര്‍ലറില്‍ പോയി കൃത്യമായി പരിപാലിച്ചും മുടിയുടെ ആരോഗ്യവും അഴകവും കാത്ത് സൂക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ഇതിനെല്ലാം അപ്പുറം ശാരീരിക ആരോഗ്യവും മുടിയുടെ വളര്‍ച്ചയ്ക്ക് വളരെ അത്യാന്താപേക്ഷിതമാണ്. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, അയണ്‍ എന്നിവ മുടിയുടെ വളര്‍ച്ചയ്ക്ക് ഒഴിവാക്കാനാകാത്തതാണ്. ഇവയടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കുക.


മുട്ട, ചിക്കന്‍, അണ്ടിപ്പരിപ്പ്, വിവിധയിനം ധാന്യങ്ങള്‍, പാഷന്‍ ഫ്രൂട്ട്, അവോകാഡോ,കൂണ്‍ എന്നിവ പ്രോട്ടീന്‍ പ്രധാനം ചെയ്യുന്ന ആഹാര പദാര്‍ത്ഥങ്ങളാണ്. മത്തി ഉള്‍പ്പെടെയുള്ള കടല്‍ മത്സ്യങ്ങള്‍, ആപ്പിള്‍, സോയാബീന്‍ എന്നിവ ഒമേഗാ 3 ആയാല്‍ സംപുഷ്ടമാണ്. ഇലക്കറികള്‍ ആഹാരത്തില്‍ പതിവാക്കുക. ഇരുമ്പിന്റെ അംശം കൂടുതലുള്ള ഇവ മുടിയുടെ ആരോഗ്യത്തിന് ഉത്തമ ആഹാരമാണ്. പപ്പായ, ഓറഞ്ച്, നാരങ്ങ എന്നിവ വൈറ്റമിന്‍ സിയുടെ കലവറയാണ്.
First published: January 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍