• HOME
 • »
 • NEWS
 • »
 • life
 • »
 • Air Pollution | അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ചില വഴികൾ

Air Pollution | അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ചില വഴികൾ

മലിനമായ വായു ശ്വസിക്കുന്നതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ന്യുമോണിയ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം.

(Image: Reuters)

(Image: Reuters)

 • Share this:
  ശുദ്ധമായ വായു (Air) തന്നെയാണ് ജീവന്റെ ആധാരം. വായു ഇല്ലാതെ ഭൂമിയിലെ (Earth) ഒരു ജീവിക്കും അതിജീവനം സാധ്യമല്ല. വായുവിന്റെ പ്രാധാന്യത്തെ കുറിച്ച് ഇത്രയൊക്കെ നമുക്ക് അറിയിമായിരുന്നിട്ടും വായു മലിനീകരണം (Air Pollution) മൂലം പ്രതിവർഷം 7 ദശലക്ഷം മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ആഗോള ജനസംഖ്യയുടെ 99% ആളുകളും ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശ പ്രകാരം മലിനമെന്നു രേഖപ്പെടുത്തിയ വായുവാണ് ശ്വസിച്ച് കൊണ്ടിരിക്കുന്നത്. മാത്രമല്ല താഴ്ന്ന അല്ലെങ്കിൽ ഇടത്തരം സാമ്പത്തിക നിലയിലുള്ള രാജ്യങ്ങളാണ് ഇതിനു ഏറ്റവും കൂടുതൽ വിധേയമാകുന്നതെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്.

  ശുദ്ധമായ വായു ശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിൽ ശാരീരിക പ്രവർത്തനങ്ങൾ തന്നെ അവതാളത്തിലാകും. മാത്രമല്ല മലിനമായ വായു ശ്വസിക്കുന്നതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ന്യുമോണിയ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. ഓരോ ജീവന്റെയും നിലനിൽപിന് തന്നെ ശുദ്ധമായ വായുവിന്റെ ആവശ്യകത വളരെ വലുതാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ വായു, മണ്ണ്, ജലം തുടങ്ങിയ അടിസ്ഥാന ഘടകങ്ങളെയെല്ലാം നാം സംരക്ഷിക്കണം. എങ്കിൽ മാത്രമേ ഭൂമിയിലെ ജീവജാലങ്ങൾക്ക് ഇനിയൊരു നിലനിൽപ്പ് ഉണ്ടാകുകയുള്ളൂ. മലിനമായ വായു ശ്വസിച്ചാൽ നിരവധി ആരോഗ്യ പ്രശനങ്ങൾ ഉണ്ടാകും. എന്നാൽ അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

  വീടിനുള്ളിൽ തന്നെ ഇരിക്കുക

  ശ്വസിക്കാതെ ഒരു മനുഷ്യ ജീവനും നില നിൽക്കാനാകില്ല. എന്നാൽ മലിനമായ വായു ശ്വസിക്കുന്നത് ഒഴിവാക്കാനാകും. ഒരു പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം അളക്കാൻ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഉപയോഗിച്ച് നിങ്ങളുടെ പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം അറിയാൻ കഴിയും. എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം നിങ്ങൾ മലിനമായ വായു ഉള്ള മേഖലയിലാണെങ്കിൽ നിങ്ങൾ പുറത്ത് പോകുന്നത് ഒഴിവാക്കണം.

  മാസ്ക് ധരിക്കുക

  കൊറോണ മഹാമാരി ലോകത്തെ മുഴുവൻ പല രീതിയിൽ ബാധിച്ചിട്ടുണ്ട്. ആളുകളെ മാസ്കുകൾ ധരിക്കാൻ നിർബന്ധിരാക്കിയത് കൊറോണ തന്നെയാണെന്ന് നിസ്സംശയം പറയാം. എന്നാൽ വായു മലിനീകരത്തിൽ നിന്നുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ മാസ്കിന്റെ ഉപയോഗത്തോടെ കഴിഞ്ഞിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുക എന്ന നല്ല ശീലം വളർത്തിയെടുക്കാൻ കഴിഞ്ഞു. ഇതുമൂലം മലിനമായ വായു ശ്വസിച്ച് ഉണ്ടാകുന്ന ആരോഗ്യ പ്രശ്ങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിച്ചിട്ടുണ്ട്.

  പുകവലി ഉപേക്ഷിക്കൂ

  വീടിനുള്ളിൽ പുകവലികാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം പുകവലിക്കുന്നവർ മാത്രമല്ല ചുറ്റുമുള്ളവരെ കൂടി പുകവലി ബാധിക്കും. അതായത് അടച്ചിട്ട വീടിനുള്ളിൽ പുകവലിക്കുമ്പോൾ അന്തരീക്ഷത്തിലെ വായു മലിനമാകുന്നുണ്ട്. ഈ വായു മറ്റുള്ളവർ ശ്വസിക്കേണ്ടതായും വരുന്നു. പുകവലി നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല ബാധിക്കുക അത് അന്തരീക്ഷത്തിലെ മലിനീകരണത്തിനും കാരണമാകുന്നു.

  എയർ പ്യൂരിഫയറുകൾ

  വീട്ടിൽ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. മലിനമല്ലാത്ത വായു ശ്വസിക്കാനുള്ള ഒരു വഴിയാണ് എയർ പ്യൂരിഫയറുകൾ സ്ഥാപിക്കുക എന്നുള്ളത്. കൃത്യമായ ഇടവേളകളിൽ ഫിൽട്ടറുകൾ മാറ്റാനും പ്രത്യേകം ശ്രദ്ധിക്കുക

  മരങ്ങൾ നടുക

  പീസ് ലില്ലി, കറ്റാർ വാഴ, സ്പൈഡർ പ്ലാന്റ് തുടങ്ങിയ ചെടികൾ വീട്ടിനുള്ളിൽ നട്ടുപിടിപ്പിക്കുക, കാരണം ഇവയെല്ലാം പ്രകൃതിദത്തമായ എയർ പ്യൂരിഫയറുകളായി പ്രവർത്തിക്കുന്നു, ഇത് വീടിനുള്ളിലെ വായുവിനെ എളുപ്പത്തിൽ ശുദ്ധീകരിക്കുന്നു. ശുദ്ധമായ വായു ശ്വസിക്കാൻ ഈ ചെടികൾ നിങ്ങളെ സഹായിക്കും.
  Published by:Naveen
  First published: