ഇന്റർഫേസ് /വാർത്ത /Life / Bond with Mother-in-Law | അമ്മായിയമ്മയുമായുള്ള സ്നേഹബന്ധം ദൃഢമാക്കാൻ സഹായിക്കുന്ന അഞ്ച് മാർഗങ്ങൾ

Bond with Mother-in-Law | അമ്മായിയമ്മയുമായുള്ള സ്നേഹബന്ധം ദൃഢമാക്കാൻ സഹായിക്കുന്ന അഞ്ച് മാർഗങ്ങൾ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

Tips to bond better with mother-in-law explained in five steps | അമ്മായിയമ്മയുമായുള്ള സ്നേഹബന്ധം ദൃഢമാക്കാൻ അഞ്ച് മാർഗ്ഗങ്ങൾ

  • Share this:

ചുറ്റുമുള്ള ആളുകളുടെ ആവശ്യങ്ങളെയും സന്തോഷത്തെയും മാനിച്ചുകൊണ്ട് അവരുമായി പുതിയ ബന്ധങ്ങളും (Relationships) അടുപ്പവും രൂപപ്പെടുത്താൻ വിവാഹം (Marriage) അവസരമൊരുക്കുന്നു. ഓരോ വ്യക്തിയുടെയും ജീവിതത്തെ തന്നെ അത് മാറ്റിമറിക്കുന്നു. വിവാഹത്തോടെ പുതിയ വീട്ടിലേക്ക് മാറുന്ന പെൺകുട്ടികൾക്ക് അമ്മായിയമ്മയുമായി (Mother-in-law) സൗഹൃദബന്ധം സ്ഥാപിച്ചെടുക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമായേക്കും.

വിഷമിക്കേണ്ട! ഇത്തരം കാര്യങ്ങൾ എളുപ്പമാക്കാനും ബന്ധങ്ങൾ മെച്ചപ്പെടുത്താനും ചില വഴികളുണ്ട്.

പാചകം ഒരുമിച്ചാക്കാം

അമ്മായിയമ്മയ്‌ക്കൊപ്പം പാചകം ചെയ്യുന്നത് നിങ്ങൾ രണ്ടുപേരും തമ്മിലുള്ള സ്‌നേഹബന്ധം ആരംഭിക്കുന്നതിനുള്ള നല്ലൊരു മാർഗമാണ്. ഒരുപാട് സംസാരിക്കാനും പരസ്പരം ആശയങ്ങൾ കൈമാറാനുമുള്ള അവസരം പാചകം ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് ലഭിക്കും. അങ്ങനെ പാചകവേളകൾ മധുരതരമായ ഒരു ബന്ധത്തിന് അടിത്തറയിടാൻ പ്രയോജനപ്പെടുത്താവുന്നതാണ്.

ഏതൊരു പ്രശ്നവും പ്രായോഗികമായി പരിഹരിക്കുക

നിങ്ങൾ പുതിയ ആളുകളുമായി ജീവിതം തുടങ്ങുമ്പോൾ ചില തർക്കങ്ങൾ ഉടലെടുക്കുക സ്വാഭാവികമാണ്. കൂടെ ജീവിക്കുന്നവരുടെ ശീലങ്ങൾ, മുൻഗണനകൾ എന്നിവയുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുത്തേക്കാം. വഴക്കുകൾ ഉണ്ടാക്കി പുതുതായി രൂപപ്പെടുന്ന ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നതിന് പകരംപ്രശ്നം പ്രായോഗികമായി പരിഹരിക്കുന്നതിനെക്കുറിച്ച് പരമാവധി ചിന്തിക്കാൻ ശ്രമിക്കുക.

ചുറ്റുമുള്ളവരെ അഭിനന്ദിക്കുക

ഇടയ്ക്കിടെ ഉണ്ടാകുന്ന പരാതി പറച്ചിലുകൾ നല്ല അന്തരീക്ഷമല്ല സൃഷ്ടിക്കുക. എല്ലാ ബന്ധങ്ങളും നിലനിർത്തണമെങ്കിൽ ക്ഷമയും സമയവും ആവശ്യമാണ്. പരാതിക്കെട്ട് അഴിച്ചുവിടുന്നതിനും കുറ്റവും കുറവും കണ്ടുപിടിക്കുന്നതിനും പകരം, മറ്റുള്ളവരെ അഭിനന്ദിക്കുകയും നന്നായി കാര്യങ്ങൾ ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇത് അവരിൽ നിങ്ങളോടുള്ള അനുകമ്പയും സ്നേഹവും വളർത്താൻ സഹായിക്കും.

അമ്മായിയമ്മയുമായി ഗുണകരമായ രീതിയിൽ സമയം ചെലവഴിക്കുക

അമ്മായിയമ്മയോടൊപ്പം ഷോപ്പിംഗിന് പോകുക. കൂടാതെ, അവരോടൊപ്പം ഒരു സിനിമയ്‌ക്കോ റെസ്റ്റോറന്റിലേക്കോ പോകാം. അങ്ങനെ അവരെ ഒരു സുഹൃത്തായി പരിഗണിക്കുക. നിങ്ങൾ രണ്ടുപേരും തമ്മിലുള്ള മനോഹരമായ ബന്ധത്തിൻ്റെ ആഴം വർദ്ധിപ്പിക്കാൻ ഈ രീതിയിൽ സമയം ചെലവിടുന്നത് സഹായിക്കും.

ഹോബികളിൽ പങ്കുചേരുക

നിങ്ങളുടെ അമ്മായിയമ്മ ചിലപ്പോൾ കഴിവുള്ള ഒരു എഴുത്തുകാരിയോ കവിയോ നല്ല കായികതാരമോ ആയിരിക്കാം. അവർക്ക് താത്പര്യമുള്ള മേഖല മനസിലാക്കി അവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ഹോബികളിൽ പങ്കുചേരുകയുംചെയ്യുക. നിങ്ങളുടെ ഹോബികൾ അവരുമായി പങ്കിടുകയും അങ്ങനെ അവരെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുക.

കുഞ്ഞുങ്ങളെ വളർത്തിയെടുക്കുമ്പോഴും ഇത്തരത്തിൽ ചില മാർഗങ്ങൾ പിന്തുടരേണ്ടതുണ്ട്. കുട്ടികളെ അവരുടെ കുറവുകളോടെ തന്നെ അoഗീകരിക്കുക. എല്ലാവർക്കും കുറവുകളുണ്ടെന്നും എന്നാൽ അവർ മറ്റുള്ളവരുടെ അംഗീകാരം ആഗ്രഹിക്കുന്നുണ്ടെന്നുംതിരിച്ചറിഞ്ഞ് കുട്ടികളെ അംഗീകരിക്കുക.

കുടുംബത്തിലെ തീരുമാനങ്ങളിൽ കുട്ടികളെയും ഭാഗമാക്കുക. എന്നാൽ കുട്ടികളല്ല വീട്ടിലെ കാരണവരെന്ന് അവരെ ബോധ്യപ്പെടുത്തണം. കുട്ടികൾക്ക് പറയാനുള്ളത് അവർക്കൊപ്പം ഇരുന്ന് ശ്രദ്ധയോടെ കേൾക്കുക. മാതാപിതാക്കളുടെ മറ്റ് എന്ത് അത്യാവശ്യങ്ങളെക്കാളും കുട്ടികളുടെ കാര്യങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ട് എന്നോർക്കുക.

Summary: These 5 Steps Will Help You Form a Bond With Your Mother-in-Law

First published:

Tags: Family issues, Family relationship, Life positive