ഹൃദയത്തിന്റെ ആരോഗ്യം (Healthy Heart) സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാം. പുകവലി (Smoking), അമിതമായ മദ്യപാനം (Excessive Consumption of Alcohol), മാനസിക സമ്മർദ്ദം (Stress) തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ഹൃദയത്തിന്റെ ആരോഗ്യം മോശമാകാം. ഇവയൊന്നും കൂടാതെ മോശം ഭക്ഷണക്രമം നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കും. ഇത് മിക്കവർക്കും അറിയില്ലെന്നതാണ് സത്യം.
ഒരു വ്യക്തി കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെയും അളവോ പോഷകങ്ങളോ എന്നതിലുപരി നാം പിന്തുടരുന്ന മൊത്തത്തിലുള്ള ഭക്ഷണ രീതിയ്ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. അതനുസരിച്ച് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (American Heart Association - AHA)) ഭക്ഷണ ക്രമീകരണത്തിനുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ (Guidelines) പുറത്തിറക്കി.
കൃത്യമല്ലാത്ത ഭക്ഷണ ശീലം ഹൃദ്രോഗത്തിനുള്ള സാധ്യത കൂട്ടുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടക്കത്തിൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യം അടിസ്ഥാനമാക്കിയുള്ള ഭക്ഷണശീലങ്ങൾ പിന്തുടരുന്നതിനെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക, ആരോഗ്യകരമായ ജീവിതശൈലിയിൽ ഭക്ഷണ രീതികളുടെ പ്രാധാന്യം മനസ്സിലാക്കുക, ആരോഗ്യകരമായ ഭക്ഷണ രീതികൾ ശീലിക്കാൻ തടസ്സമാകുന്ന വെല്ലുവിളികൾ കണ്ടെത്തി പരിഹരിക്കുക എന്നിവയാണ്ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ ലക്ഷ്യം.
ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ചില പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ ഇതാശരീരഭാരം നിയന്ത്രിക്കുക. നിങ്ങൾ എത്ര മാത്രം ഭക്ഷണം കഴിക്കുന്നുവെന്നതും എത്രത്തോളം ഊർജം എരിച്ചുകളയുന്നു എന്നതും കൃത്യമായിശ്രദ്ധിക്കുക.
വ്യത്യസ്തമായ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. പഴങ്ങളുടെയും പച്ചക്കറികളുടെയും പതിവ് ഉപയോഗം ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കാൻസഹായിക്കുന്നു.
Also Read-
Anxiety Disorder | ഉത്കണ്ഠ അകറ്റാൻ പതിവായ വ്യായാമം സഹായിക്കുമെന്ന് പഠനംധാന്യങ്ങൾ കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കുക. ഓട്സ്, ഗോതമ്പ്, ബാർലി തുടങ്ങിയവയിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
സസ്യാധിഷ്ഠിത പ്രോട്ടീൻ ഭക്ഷണക്രമം ശീലിക്കുക. ബീൻസ്, പയർ, കടല, ഉഴുന്ന് പരിപ്പ് തുടങ്ങിയ സസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണ രീതി കൈവരിക്കാൻ, ഒലിവ് ഓയിൽ, കനോല ഓയിൽ, കോൺ ഓയിൽ തുടങ്ങിയ സസ്യ എണ്ണകൾ ഉപയോഗിക്കുക.
Also Read-
Liver Disease|മദ്യപാനിയല്ലെങ്കിലും ഈ കരൾ രോഗം നിങ്ങളെ ബാധിച്ചേക്കാം; രോഗലക്ഷണങ്ങൾ എന്തൊക്കെ?വറുത്തതും പ്രോസസ്സ് ചെയ്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പഞ്ചസാര ചേർത്ത ഭക്ഷണങ്ങളുടെയും ബിവറേജസിന്റെയുംഅളവ് കുറയ്ക്കുക. ശീതളപാനീയങ്ങൾ, പഞ്ചസാര പാനീയങ്ങൾ, ജ്യൂസ് പാക്കേജുകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക.
ഭക്ഷണത്തിൽ ചേർക്കുന്നഉപ്പിന്റെ അളവ് പരമാവധി കുറയ്ക്കുക. നിങ്ങൾ മദ്യപിക്കുന്ന ആളല്ലെങ്കിൽ ആ ശീലം തുടങ്ങാതിരിക്കാൻ ശ്രമിക്കുക. മദ്യപിക്കുന്ന ആളാണെങ്കിൽ പരമാവധി നിയന്ത്രിക്കുക.
നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഈ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.