ഇന്റർഫേസ് /വാർത്ത /Life / Exercise | 50-60 വയസ് പ്രായമുള്ളവർ ഓർമശക്തി നിലനിർത്താൻ ആഴ്ചയിൽ മൂന്ന് തവണ വ്യായാമം ചെയ്യണമെന്ന് പഠനം

Exercise | 50-60 വയസ് പ്രായമുള്ളവർ ഓർമശക്തി നിലനിർത്താൻ ആഴ്ചയിൽ മൂന്ന് തവണ വ്യായാമം ചെയ്യണമെന്ന് പഠനം

വ്യായാമങ്ങള്‍ പരിശീലിക്കുന്നത് ഓര്‍മ്മശക്തി കുറയുന്നതുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയാൻ സഹായിക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു.

വ്യായാമങ്ങള്‍ പരിശീലിക്കുന്നത് ഓര്‍മ്മശക്തി കുറയുന്നതുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയാൻ സഹായിക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു.

വ്യായാമങ്ങള്‍ പരിശീലിക്കുന്നത് ഓര്‍മ്മശക്തി കുറയുന്നതുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയാൻ സഹായിക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു.

  • Share this:

പ്രായമാകുമ്പോൾ ശരീരത്തിന്റെ പേശികളുടെ ബലം കുറയാതിരിക്കാന്‍ മാത്രമല്ല ഓര്‍മ്മശക്തി (Memory) നിലനിര്‍ത്താനും ചിട്ടയായ ശാരീരിക പ്രവര്‍ത്തനങ്ങളോ വ്യായാമങ്ങളോ ശീലിക്കേണ്ടത് അത്യാവശ്യമാണ്. മറവി (Forgetfulness) എന്നത് വാര്‍ദ്ധക്യത്തിന്റെ ഭാഗമാണ്. അത് ഒരുപക്ഷെ ജീവിത നിലവാരത്തെ സാരമായി ബാധിച്ചേക്കാവുന്ന അല്‍ഷിമേഴ്സ് രോഗമായി (Alzheimer's Disease) മാറുകയും ചെയ്‌തേക്കാം. പ്രായം 50 കളിലും 60 കളിലും എത്തുമ്പോള്‍ ആഴ്ചയില്‍ മൂന്ന് ദിവസം സൈക്ലിംഗ്, നടത്തം ജോഗിംഗ് മുതലായ എയ്‌റോബിക് വ്യായാമങ്ങള്‍ പരിശീലിക്കുന്നത് ഓര്‍മ്മശക്തി കുറയുന്നതുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയാൻ സഹായിക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു.

Also Read-യാത്ര ചെയ്യുമ്പോൾ ഛ‍‍ർദ്ദിയും തലവേദയും ഉണ്ടാകാറുണ്ടോ? മോഷൻ സിക്നെസ് തടയാൻ ചില വഴികൾ

''എത്രത്തോളം വ്യായാമം ചെയ്യണം എന്നത് പലരുടെയും മനസിലുള്ള പ്രധാനപ്പെട്ട ചോദ്യമായിരിക്കും'', പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ കെന്നത്ത് പി. ഡയട്രിച്ച് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിനിയും പഠനത്തിന്റെ ലീഡ് ഓതറുമായ സാറാ അഗ്ജയന്‍ പറഞ്ഞു. ആഴ്ചയില്‍ മൂന്ന് തവണ വ്യായാമം ചെയ്യുന്നത് എപ്പിസോഡിക് മെമ്മറി നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് അവര്‍ പറയുന്നത്. നിങ്ങള്‍ക്ക് ഭൂതകാലത്ത് സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിനെയാണ് എപ്പിസോഡിക് മെമ്മറി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രായത്തിനനുസരിച്ച് നമുക്ക് നഷ്ടമാവുന്ന ആദ്യ ഓർമകളിൽ ഒന്നാണ് ഇവ.

Also Read-ശൈത്യകാലത്ത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ; കാരണങ്ങൾ ഇതാ

ഹൃദയത്തെ പമ്പ് ചെയ്യിപ്പിക്കുന്ന വ്യായാമം തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു. എലികളിലെ പരീക്ഷണങ്ങള്‍ ഇത് ഓർമശക്തി മെച്ചപ്പെടുത്തുന്നുവെന്ന് തെളിയിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യരില്‍ സമാനമായ പഠനങ്ങളില്‍ നിന്ന് ലഭിച്ച ഫലം സമ്മിശ്രമാണ്. 3,000ത്തിലധികം പേര്‍ പങ്കെടുത്ത 36 പഠനങ്ങളാണ് ഗവേഷണ സംഘം നടത്തിയത്. കമ്മ്യൂണിക്കേഷന്‍സ് മെഡിസിന്‍ ജേണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

''69 മുതല്‍ 85 വയസ്സുവരെയുള്ളവരെ അപേക്ഷിച്ച് 55 മുതല്‍ 68 വയസ്സുവരെയുള്ളവരില്‍ ഓര്‍മശക്തിയില്‍ കൂടുതല്‍ പുരോഗതിയുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി. അതിനാല്‍ നേരത്തെ തന്നെ വ്യായാമശീലം തുടങ്ങുന്നതാണ് നല്ലത്'', അഗ്ജയന്‍ പറഞ്ഞു. വ്യായാമത്തിന്റെ തീവ്രത ഓര്‍മ്മശക്തി മെച്ചപ്പെടുത്തതിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന് ഉത്തരം നല്‍കാന്‍

ഗവേഷണത്തിന് കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് ഇനിയും പഠനം നടക്കേണ്ടതുണ്ട്. എന്നാല്‍ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വ്യായാമം ഗുണകരമാകുമെന്നതില്‍ സംശയമില്ല. പ്രായമായവര്‍ക്ക് ഓര്‍മശക്തി കുറയുന്നത് തടയാൻ സഹായിക്കുന്ന ഒരു മാര്‍ഗമാണ് വ്യായാമം എന്നും അഗ്ജയന്‍ പറയുന്നു.

First published:

Tags: Exercise