നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Cashew Day 2021 | ഇന്ന് ദേശീയ കശുവണ്ടി ദിനം: കശുവണ്ടി കഴിക്കുന്നത് കൊണ്ട് ഗുണമെന്ത്?

  Cashew Day 2021 | ഇന്ന് ദേശീയ കശുവണ്ടി ദിനം: കശുവണ്ടി കഴിക്കുന്നത് കൊണ്ട് ഗുണമെന്ത്?

  ബദാമിനെയും നിലക്കടലയെയുമൊക്കെ പോലെ തന്നെ പോഷകസമ്പുഷ്ടമാണ് കശുവണ്ടിയും

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഇന്ന് ദേശീയ കശുവണ്ടി ദിനം (National Cashew Day). ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ പ്രിയപ്പെട്ട ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് കശുവണ്ടി (Cashew). ആന്റി ഓക്സിഡന്റുകളാലും (Antioxidants) ധാതുക്കളാലും (Minerals) സമ്പന്നമാണ് കശുവണ്ടി. വിവിധങ്ങളായ ഭക്ഷ്യവിഭവങ്ങളിൽ നാം കശുവണ്ടി ചേർക്കാറുണ്ട്.

   കശുമാവും കശുവണ്ടിയും യഥാർത്ഥത്തിൽ ബ്രസീലുകാരാണ്. കൊളോണിയലിസത്തിന്റെ കാലഘട്ടത്തിലാണ് കശുമാവ് ഇന്ത്യയും ആഫ്രിക്കയും ഉൾപ്പെടെയുള്ള ദേശങ്ങളിലേക്ക് എത്തുന്നത്. ഇപ്പോൾ ലോകമെമ്പാടും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കശുമാവ് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നുണ്ട്. ഒരുപാട് കാലം സൂക്ഷിച്ചുവെക്കാൻ കഴിയുമെന്നതാണ് കശുവണ്ടിയെ ജനപ്രിയമാക്കുന്ന മറ്റൊരു ഘടകം.

   ബദാമിനെയും നിലക്കടലയെയുമൊക്കെ പോലെ തന്നെ പോഷകസമ്പുഷ്ടമാണ് കശുവണ്ടിയും. എന്നാൽ, ഒരുപാട് കലോറിയുള്ള ഭക്ഷ്യവസ്തു ആയതിനാൽ ഭക്ഷണം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് കശുവണ്ടിയെ ഒഴിവാക്കേണ്ടി വരാറുണ്ട്. ഉയർന്ന അളവിലുള്ള കലോറി മാറ്റിനിർത്തിയാൽ ഫാറ്റി ആസിഡുകൾ, വൈറ്റമിൻ ഇ, വൈറ്റമിൻ കെ, കാൽസ്യം, കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് മുതലായവയാൽ സമ്പുഷ്ടമാണ് കശുവണ്ടി.

   കശുവണ്ടി കഴിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

   ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും

   ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷ്യവസ്തുവാണ് കശുവണ്ടി. എൽഡിഎൽ എന്ന, ശരീരത്തിന് ദോഷകരമായ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ശരീരത്തിന് ഗുണകരമായ എച്ച്ഡിഎൽ എന്ന കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും കശുവണ്ടി സഹായിക്കും.

   രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു
   മഗ്നീഷ്യം, പൊട്ടാസ്യം, എൽ-അർജിനൈൻ തുടങ്ങിയ ധാതുക്കളും ആരോഗ്യകരമായ അൺസാച്ചുറേറ്റഡ് കൊഴുപ്പുകളും കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്. അവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

   പ്രമേഹത്തെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും സഹായിക്കും
   ടൈപ്പ് 2 പ്രമേഹബാധിതരുടെ ഭക്ഷണക്രമത്തിൽ കശുവണ്ടി ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. എന്നാൽ ഉയർന്ന അളവിൽ കലോറി അടങ്ങിയതിനാൽ ദിവസേന 3-4 കശുവണ്ടികൾ കഴിക്കുന്നതാണ് ഉത്തമം.

   രോഗപ്രതിരോധത്തെ ശക്തിപ്പെടുത്തുന്നു

   സിങ്കും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുവാണ് കശുവണ്ടി. ഈ ഘടകങ്ങൾ രോഗപ്രതിരോധത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

   എല്ലുകളെ ശക്തിപ്പെടുത്തുന്നു

   എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ നമ്മുടെ ശരീരത്തിന് ധാതുക്കൾ ആവശ്യമാണ്. അവ കശുവണ്ടിയിൽ വേണ്ടുവോളമുണ്ട്. കശുവണ്ടിയിലെ കോപ്പറും കാൽസ്യവും എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

   മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്

   കശുവണ്ടിയിൽ അടങ്ങിയിട്ടുള്ള കോപ്പർ മുടിയുടെ നിറം വർധിപ്പിക്കാൻ സഹായിക്കുന്നു. ഫാറ്റി ആസിഡുകൾ മുടിയുടെ തിളക്കവും ആരോഗ്യവും സംരക്ഷിക്കുന്നു.

   പുരുഷന്മാരിൽപ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുന്നു

   സിങ്ക് ധാരാളമായി അടങ്ങിയിട്ടുള്ള കശുവണ്ടി പുരുഷന്മാരിൽ ബീജത്തിന്റെ ആരോഗ്യം വർധിപ്പിക്കാനും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതുകൂടാതെ, പതിവായി കശുവണ്ടി കഴിക്കുന്നത് ഭാരവും പ്രമേഹവും നിയന്ത്രിക്കാൻ സഹായിക്കും. ഇത് പ്രത്യുൽപാദനക്ഷമത മെച്ചപ്പെടാൻ സഹായിക്കും.

   Summary: Why cashew nuts are good for you? Know everything on World Cashew Day
   Published by:user_57
   First published:
   )}