നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Philosophy Day 2021 | ഇന്ന് ലോക തത്ത്വചിന്താ ദിനം; സമൂഹത്തിന്റെ പുരോഗതിയിൽ തത്ത്വചിന്തയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാകാം

  World Philosophy Day 2021 | ഇന്ന് ലോക തത്ത്വചിന്താ ദിനം; സമൂഹത്തിന്റെ പുരോഗതിയിൽ തത്ത്വചിന്തയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാകാം

  എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലെ മൂന്നാമത്തെ വ്യാഴാഴ്ച ലോക തത്വചിന്താ ദിനമായി ആചരിക്കുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഇന്ന് ലോക തത്വചിന്താ ദിനം (World Philosophy Day). ജ്ഞാനതൃഷ്ണ, അറിവ് നേടാനുള്ള ആഗ്രഹം എന്നൊക്കെയാണ് ഫിലോസഫി എന്ന വാക്കിലൂടെ അർഥമാക്കുന്നത്. ഫിലിൻ, സോഫിയ എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഫിലോസോഫിയ എന്ന പദം വന്നത്. ഫിലിൻ എന്ന വാക്കിൻ്റെ അർഥം സ്നേഹിക്കുക, താത്പര്യപ്പെടുക എന്നെല്ലാമാണ്. സോഫിയ എന്ന പദമാകട്ടെ ജ്ഞാനം, അറിവ് എന്നിവയെ സൂചിപ്പിക്കുന്നു.

   ജനങ്ങളിലെ വൈവിധ്യത്തെയും അവരുടെ അന്തസ്സിനെയും മാനിക്കുന്ന തരത്തിലുള്ള ആരോഗ്യകരവും ദാര്‍ശനികവുമായ സംവാദത്തിന്റെ അന്തര്‍ദേശീയ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക തത്ത്വചിന്താ ദിനം ലക്ഷ്യമിടുന്നത്. എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലെ മൂന്നാമത്തെ വ്യാഴാഴ്ച ലോക തത്വചിന്താ ദിനമായി ആചരിക്കുന്നു. ഈ വര്‍ഷം നവംബര്‍ 18 ആണ് ലോക തത്വചിന്താദിനമായി ആചരിക്കുന്നത്.

   ലോക തത്ത്വചിന്താദിനം: ചരിത്രം

   2002 നവംബര്‍ 21 നാണ് ആദ്യമായി തത്ത്വചിന്തയുടെ ശാശ്വത മൂല്യത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി യുനെസ്‌കോ ലോക തത്ത്വചിന്താ ദിനം ആചരിച്ചത്. 2005 ല്‍ യുനെസ്‌കോ ജനറല്‍ കോണ്‍ഫറന്‍സ് ഈ പരിപാടിയുടെ വാര്‍ഷികാഘോഷം പ്രഖ്യാപിച്ചു.   ലോക തത്ത്വചിന്താദിനം: പ്രാധാന്യം

   2021 ലെ ലോക തത്ത്വചിന്താ ദിനാചരണത്തിന്റെ ഔദ്യോഗിക പ്രമേയം, 'കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമകാലിക സമൂഹങ്ങളിൽ തത്ത്വചിന്തയുടെ സംഭാവനകളും ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും' എന്നതാണ്. സാമൂഹികവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ മനുഷ്യരുടെ വ്യത്യസ്ത ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ് ഇത്തവണ ലോക തത്ത്വചിന്താദിനം ആചരിക്കുന്നത്.

   തത്ത്വചിന്തയോടുള്ള ആളുകളുടെ പ്രതിബദ്ധത വര്‍ധിപ്പിക്കുക, തത്ത്വചിന്താപരമായ വിശകലനം, ഗവേഷണം, പ്രധാന സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നിവയാണ് ഈ ദിനാചരണംകൊണ്ട് ലക്ഷ്യമാക്കുന്നത്.

   തത്ത്വചിന്തയുടെ മേഖലയില്‍ പുതിയ ആശയങ്ങള്‍ പങ്കുവെയ്ക്കാനും സമൂഹത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ദാർശനികമായ ചര്‍ച്ചകൾക്ക് വഴിയൊരുക്കാനും ആളുകളെ പ്രചോദിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിലൂടെഉദ്ദേശിക്കുന്നത്.

   ലോകസമാധാനത്തിന് സഹായകമാകുന്ന പ്രവർത്തനങ്ങൾ രൂപവൽക്കരിക്കുന്നതിൽദാര്‍ശനിക മൂല്യങ്ങളും തത്വങ്ങളും പ്രയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ഈ ആഗോള ദിനാചരണം സഹായിക്കുന്നു.

   തത്വചിന്തയുടെ ചട്ടക്കൂട് വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സംവാദം വളര്‍ത്തുകയും സമൂഹത്തില്‍ സഹിഷ്ണുതയും ബഹുമാനവും പഠിപ്പിക്കുകയും ചെയ്യുന്നു എന്ന വസ്തുതയിലാണ് ലോക തത്ത്വചിന്ത ദിനം ആഘോഷിക്കുന്നതിന്റെ പ്രാധാന്യം നിലകൊള്ളുന്നത്. അഭിപ്രായങ്ങളുടെ യുക്തിസഹമായ ഏറ്റുമുട്ടലുകള്‍ സമൂഹത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിവുള്ള ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കും.

   വിവിധ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുക, ലോകമെമ്പാടുമുള്ള അസംഖ്യം ബൗദ്ധിക ധാരകളെ പരിചയപ്പെടാന്‍ ആളുകൾക്ക് അവസരം ഒരുക്കുക, സമൂഹത്തില്‍ ക്രിയാത്മകമായ പരിവര്‍ത്തനം സുഗമമാക്കുക എന്നീആശയങ്ങള്‍ ലോക തത്ത്വചിന്ത ദിനത്തിന്റെ കാതലാണ്.

   Summary: World Philosophy Day 2021: The objective is to boost people's commitment to philosophy, raise awareness about the importance of philosophical analysis, research, and studies on major contemporary issues
   Published by:user_57
   First published:
   )}