നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Radiography Day | ഇന്ന് ലോക റേഡിയോഗ്രാഫി ദിനം; ആദ്യമായി എക്സ്-റേ കണ്ടുപിടിച്ചതിന്റെ ഓർമയ്ക്ക്

  World Radiography Day | ഇന്ന് ലോക റേഡിയോഗ്രാഫി ദിനം; ആദ്യമായി എക്സ്-റേ കണ്ടുപിടിച്ചതിന്റെ ഓർമയ്ക്ക്

  രോഗനിർണയത്തിലും ചികിത്സയിലും നിർണായക പങ്ക് വഹിക്കുന്ന റേഡിയോഗ്രാഫിക് ഇമേജിംഗിനെയും തെറാപ്പിയെയും കുറിച്ച് പൊതുജന അവബോധം വളർത്തുക എന്നതാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നതിന് പിന്നിലെ ലക്ഷ്യം.

  world radiology day

  world radiology day

  • Share this:
   ജർമ്മൻ ശാസ്ത്രജ്ഞനായ വിൽഹെം കോൺറാഡ് റോണ്ട്ജെൻ (Wilhelm Conrad Rontgen) 1895 നവംബർ 8ന് എക്സ്-റേഡിയേഷൻ അഥവാ എക്സ്-റേ (X-rays) കണ്ടുപിടിച്ചതിന്റെ സ്മരണയ്ക്കായാണ് ഈ ദിവസം ലോക റേഡിയോഗ്രഫി ദിനമായി (World Radiography Day) ആചരിക്കുന്നത്. ഈ നേട്ടത്തിന് 1901ൽ ഭൗതികശാസ്ത്രത്തിനുള്ള ആദ്യ നൊബേൽ സമ്മാന ജേതാവായി ഇദ്ദേഹം മാറി. വൈദ്യശാസ്ത്രത്തിലെ നിർണായക കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞനാണ് വിൽഹെം കോൺറാഡ് റോണ്ട്ജെൻ.

   ദിനാചരണത്തിന്റെ ലക്ഷ്യം: 

   രോഗനിർണയത്തിലും ചികിത്സയിലും നിർണായക പങ്ക് വഹിക്കുന്ന റേഡിയോഗ്രാഫിക് ഇമേജിംഗിനെയും തെറാപ്പിയെയും കുറിച്ച് പൊതുജന അവബോധം വളർത്തുക എന്നതാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നതിന് പിന്നിലെ ലക്ഷ്യം. ലോകമെമ്പാടുമുള്ള റേഡിയോഗ്രാഫർമാർ റേഡിയോഗ്രാഫിയെ ഒരു കരിയറാക്കിയതിനെ പ്രോത്സാഹിപ്പിക്കുന്നതിനും ആധുനിക ആരോഗ്യ മേഖലയിൽ റേഡിയോഗ്രഫി സുപ്രധാന സംഭാവന നൽകുന്നതിനെ മാനിച്ചുമാണ് ഈ ദിനം ആഘോഷിക്കുന്നത്.

   യൂറോപ്യൻ സൊസൈറ്റി ഓഫ് റേഡിയോളജി (ESR), റേഡിയോളജിക്കൽ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക (RSNA), അമേരിക്കൻ കോളേജ് ഓഫ് റേഡിയോളജി (ACR) എന്നിവ ചേർന്നാണ് 2012ൽ ആദ്യത്തെ ലോക റേഡിയോഗ്രാഫി ദിനം ആചരിച്ചത്. 1923 ഫെബ്രുവരി 10ന് അന്തരിച്ച വിൽഹെം റോണ്ട്‌ജന്റെ ചരമവാർഷികത്തോടനുബന്ധിച്ച് 2011 ഫെബ്രുവരി 10ന് ഇ എസ് ആർ സംഘടിപ്പിച്ച യൂറോപ്യൻ റേഡിയോളജി ദിനമായിരുന്നു ഇങ്ങനെയൊരു വാർഷിക ദിനാചരണത്തിലേയ്ക്ക് നയിച്ചത്.

   എന്നാൽ യൂറോപ്പിലെ റേഡിയോഗ്രാഫി ദിനാചരണത്തിന് പകരമായി, റോണ്ട്ജെൻ എക്സ്-റേ കണ്ടുപിടിച്ചതിന്റെ വാർഷികമായ നവംബർ 8 വാർഷിക ആഘോഷങ്ങൾക്കായി തിരഞ്ഞെടുക്കുകയായിരുന്നു.

   ആഗോളതലത്തിൽ, യുകെയിലെ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ്, നൈജീരിയയിലെ റേഡിയോഗ്രാഫർമാരുടെ അസോസിയേഷൻ എന്നിവയുൾപ്പെടെ വിവിധ സംഘടനകൾ ഈ ദിനം ആഘോഷിക്കാറുണ്ട്. ഇന്ത്യയിൽ, റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷൻ ഓഫ് മധ്യപ്രദേശ് 1996 മുതൽ ഈ ദിനം ആചരിച്ചു വരുന്നുണ്ട്. അന്ന് സംഘടനയുടെ സെക്രട്ടറിയായിരുന്ന ശിവകാന്ത് വാജ്‌പേയ് ആണ് ഈ ദിനാചരണത്തെക്കുറിച്ച് നിർദ്ദേശിച്ചത്.

   എക്സ് റേയുടെ കണ്ടുപിടിത്തം

   1895ൽ വിൽഹെം റോണ്ട്ജെൻ ഡിസ്ചാർജ്ജ് ട്യൂബ് ഉപയോഗിച്ചുള്ള ചില പരീക്ഷണങ്ങൾക്കിടെ അവിചാരിതമായാണ് എക്സ് റേ കണ്ടെത്തിയത്. എക്സ് റേ ട്യൂബ് ഉപയോഗിച്ചാണ്‌ എക്സ് റേ ഉത്പാദിപ്പിക്കുന്നത്. ഉത്പാദിപ്പിക്കപ്പെടുന്ന കിരണങ്ങളുടെ തീവ്രതയനുസരിച്ച് എക്സ് റേ ട്യൂബുകളുടെ ഘടനയിൽ വ്യത്യാസം വരുത്തുന്നു.

   എക്സ് റേ കണ്ടുപിടിച്ച് ഒരാഴ്ച കഴിഞ്ഞ് റോണ്ട്ജൻ ഭാര്യയുടെ കൈയുടെ ഒരു എക്സ്-റേ ഫോട്ടോ എടുത്തു. വിവാഹ മോതിരം, അസ്ഥികൾ എന്നിവ വെളിപ്പെടുന്ന ചിത്രമായിരുന്നു അത്. എക്സ് റേ റോണ്ട്ജൻ റേയ് എന്നും അറിയപ്പെടാറുണ്ട്.

   Also Read- Covid-19 | കോവിഡ് മനുഷ്യരുടെ മസ്തിഷ്‌ക കോശങ്ങളെ ബാധിക്കില്ലെന്ന് പുതിയ പഠനം
   Published by:Rajesh V
   First published:
   )}