HOME » NEWS » Life » TODAY WORLD BOOK AND COPYRIGHT DAY AND INTERESTING FACTS GH

ലോക പുസ്തക പകർപ്പവകാശ ദിനം 2021; അറിയാം ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും

പുസ്തക വ്യവസായത്തിലെ മൂന്ന് സുപ്രധാന വിഭാഗങ്ങൾ പ്രസാധകർ, പുസ്തക വിൽപ്പനക്കാർ, വായനശാലകൾ എന്നിവയാണ്. വായനയോടൊപ്പം പുസ്തകപ്രസാധനത്തെയും പകർപ്പവകാശത്തെയും കൂടി പ്രോത്സാഹിപ്പിക്കാൻ ഈ ദിനാചരണത്തിലൂടെ നമുക്ക് കഴിയണം.

News18 Malayalam | news18
Updated: April 23, 2021, 12:36 PM IST
ലോക പുസ്തക പകർപ്പവകാശ ദിനം 2021; അറിയാം ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: April 23, 2021, 12:36 PM IST
  • Share this:
ഏപ്രിൽ 23 ലോകമെമ്പാടും ലോക പുസ്തക ദിനമായാണ് ആചരിക്കുന്നത്. ലോക പകർപ്പവകാശ ദിനമായും ഈ ദിവസം അറിയപ്പെടുന്നുണ്ട്. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രചരിപ്പിക്കുക, സാഹിത്യത്തോടുള്ള താത്പര്യം വർദ്ധിപ്പിക്കുക, വായനക്കാരുടെ വളർച്ച പരിപോഷിപ്പിക്കുക, വായനയുടെ ആനന്ദത്തിന് പ്രാധാന്യം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ യുനെസ്‌കോ ആരംഭിച്ച ഈ ദിനാചരണം ഇന്ന് ലോകത്തിൽ നൂറിൽപ്പരം രാജ്യങ്ങളിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്.

ചരിത്രം

ലോക പുസ്തക ദിനം ആഘോഷിക്കാനുള്ള ആശയം ആദ്യമായി അവതരിപ്പിക്കുന്നത് വാലെൻഷ്യൻ എഴുത്തുകാരനായ വിസെന്റ് ക്ലാവൽ ആൻഡ്രസ് ആണ്. ലോകപ്രശസ്ത സാഹിത്യകാരനായ മിഗ്വേൽ ഡി സെർവാന്റിസിനോടുള്ള (ഡോൺ ക്വിക്സോട്ട്) ആദരസൂചകമായി അദ്ദേഹത്തിന്റെ ചരമദിനമായ ഏപ്രിൽ 23-ന് ഇത്തരമൊരു ദിനാചരണം നടത്താം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. അതിനെ തുടർന്ന് 1995-ൽ പാരീസിൽ ചേർന്ന ജനറൽ കോൺഫറൻസ് ഏപ്രിൽ 23 ലോക പുസ്തക, പകർപ്പവകാശ ദിനമായി ആചരിക്കാനുള്ള തീരുമാനത്തിന് അന്തിമമായഅംഗീകാരം നൽകുകയായിരുന്നു. ലോകമെമ്പാടുമുള്ള പ്രമുഖരായ നിരവധി സാഹിത്യകാരന്മാരുടെ ജനനത്തിനും മരണത്തിനും സാക്ഷ്യം വഹിച്ച ദിവസമാണ് ഏപ്രിൽ 23 എന്നതാണ് ഈ തീയതി തന്നെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം.

വില്യം ഷേക്‌സ്പിയർ, സെർവാന്റിസ്, ജോസപ്പ്ലാ, ഇൻകാ ഗാർസിലാസോ ഡി ലെ വാഗ എന്നിവരെല്ലാം അന്ത്യശ്വാസം വലിച്ചത് ഏപ്രിൽ 23-നായിരുന്നു. അതേസമയം, മാനുവൽ മെജിയവല്ലേജോ, ഷേക്‌സ്പിയർ, ഹാൽഡർ കെ ലാക്സ്നെസ്സ്, മോറിസ് ഡ്രുവോൺ എന്നിവരുടെ ജന്മദിനവും ഏപ്രിൽ 23 ആണ്. ഷേക്‌സ്‌പിയറിന്റെയും സെർവാന്റിസിന്റെയും മരണ ദിവസത്തെക്കുറിച്ച് രസകരമായ ഒരു വസ്തുതയുണ്ട്. ഇരുവരും മരിച്ചത് ഒരേ തീയതിയിലായിരുന്നെങ്കിലും ഒരേ ദിവസമായിരുന്നില്ല. ആ വർഷങ്ങളിൽ സ്‌പെയിൻ ഗ്രിഗോറിയൻ കലണ്ടറും ഇംഗ്ലണ്ട് ജൂലിയൻ കലണ്ടറുമാണ് പിന്തുടർന്നിരുന്നത് എന്നതാണ് അതിന് കാരണം.

COVID 19 | 25 കോവിഡ് രോഗികൾ പിടഞ്ഞുമരിച്ചു; 60 പേർ ഗുരുതരാവസ്ഥയിൽ; ഓക്സിജൻ വേണമെന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രി

പ്രാധാന്യം

പുസ്തകങ്ങൾ അമൂല്യങ്ങളാണ്. വായനയുടെ സംസ്കാരം തഴച്ചു വളരുന്നുണ്ടെന്നും അത് സന്തോഷം പകരുന്നുണ്ടെന്നും ഉറപ്പു വരുത്താനാണ് യുനെസ്‌കോ ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുസ്തകങ്ങൾ നമ്മുടെ ജീവിതങ്ങളിൽ ചെലുത്തുന്ന പകരം വെക്കാനില്ലാത്ത സ്വാധീനത്തോട് ആദരവ് പ്രകടിപ്പിക്കാനുള്ള അവസരമാണിത്. അതോടൊപ്പം, മാനവരാശിയുടെ സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതിക്ക് അതിരുകളില്ലാത്ത സംഭാവന നൽകിയ എഴുത്തുകാരെയും പ്രസാധകരെയും അനുസ്മരിക്കാൻ കൂടിയുള്ള ഒരവസരമായി ഈ ദിവസത്തെ മാറ്റണം.

COVID 19: ബംഗാളിൽ വാഹനറാലികൾക്കും റോഡ് ഷോകൾക്കും വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

പുസ്തക വ്യവസായത്തിലെ മൂന്ന് സുപ്രധാന വിഭാഗങ്ങൾ പ്രസാധകർ, പുസ്തക വിൽപ്പനക്കാർ, വായനശാലകൾ എന്നിവയാണ്. വായനയോടൊപ്പം പുസ്തകപ്രസാധനത്തെയും പകർപ്പവകാശത്തെയും കൂടി പ്രോത്സാഹിപ്പിക്കാൻ ഈ ദിനാചരണത്തിലൂടെ നമുക്ക് കഴിയണം.

യുനെസ്കോയും ബന്ധപ്പെട്ട മറ്റ് ആഗോള സംഘടനകളും എല്ലാ വർഷവും ഒരു ലോക പുസ്തക തലസ്ഥാനം തെരഞ്ഞെടുക്കാറുണ്ട്. 2021-ലെ ലോക പുസ്തക ദിനത്തിന്റെ തലസ്ഥാനമായി തെരഞ്ഞെടുത്തിരിക്കുന്നത് ജോർജിയയുടെ തലസ്ഥാന നഗരമായ ത്ബിലിസിയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ലോക പുസ്തക, പകർപ്പവകാശ ദിനത്തിന്റെ ഔദ്യോഗിക വിഷയം 'ഒരു കഥ പങ്കുവെയ്ക്കുക' എന്നതാണ്.
Published by: Joys Joy
First published: April 23, 2021, 12:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories