നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Bestselling Novels | 2021ലെ ഏറ്റവും മികച്ച അഞ്ച് പുസ്തകങ്ങൾ പരിചയപ്പെടാം

  Bestselling Novels | 2021ലെ ഏറ്റവും മികച്ച അഞ്ച് പുസ്തകങ്ങൾ പരിചയപ്പെടാം

  ന്യൂയോർക്ക് ടൈംസ് നിർദ്ദേശിക്കുന്ന അഞ്ച് ബെസ്റ്റ്‌സെല്ലിങ് നോവലുകൾ നമുക്ക് പരിചയപ്പെടാം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   അവധിക്കാലം അടുത്തുവരുമ്പോഴേക്കും നല്ല കുറച്ച് പുസ്തകങ്ങൾ (Books) വാങ്ങി വായിക്കാൻ കാത്തിരിക്കുകയായിരിക്കും പുസ്തക പ്രേമികൾ. 2021 അവസാനിക്കുന്ന വേളയിൽ ന്യൂയോർക്ക് ടൈംസ് (New York Times) നിർദ്ദേശിക്കുന്ന അഞ്ച് ബെസ്റ്റ്‌സെല്ലിങ് നോവലുകൾ (Bestselling Novels) നമുക്ക് പരിചയപ്പെടാം.

   സാലി റൂണിയുടെ 'ബ്യൂട്ടിഫുൾ വേൾഡ്, വെയർ ആർ യൂ' ('Beautiful World, Where Are You' by Sally Rooney)

   ഐറിഷ് എഴുത്തുകാരിയായ സാലി റൂണിയുടെ, 2018ൽ പുറത്തിറങ്ങിയ നോവലായ 'നോർമൽ പീപ്പിളി'ന്റെ (Normal People) വിജയത്തിനുശേഷം ആരാധകർ ഏറെ കാത്തിരുന്ന് പുറത്തിറങ്ങിയ നോവലാണ് 'ബ്യൂട്ടിഫുൾ വേൾഡ്, വേർ ആർ യു'. സാലിയുടെ മൂന്നാമത്തെ നോവലാണിത്. ലോക പ്രശസ്തയായ എഴുത്തുകാരി ആലീസിന്റെയും ഡബ്ലിനിലെ ഒരു സാഹിത്യ മാസികയിൽ ജോലി ചെയ്യുന്ന അവളുടെ ഉറ്റ സുഹൃത്തായ എലീനിന്റെയും ജീവിതത്തിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന നോവലാണിത്.

   മിഷേൽ സൗനറുടെ 'ക്രയിങ് ഇൻ എച്ച് മാർട്ട്: എ മെമ്മോയർ' ('Crying in H Mart: A Memoir' by Michelle Zauner)

   ഓർമ്മക്കുറിപ്പുകൾ വായിക്കാൻ താല്പര്യപ്പെടുന്നവർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു കൃതിയാണ് മിഷേലിന്റെ ഈ ഓർമ്മക്കുറിപ്പ്. അമ്മയുടെ മരണത്തിൽ ഒറ്റപ്പെട്ടു പോവുകയും പിന്നീട് പതിയെ ആ സാഹചര്യത്തോട് പൊരുത്തപ്പെടുകയും ചെയ്യുന്ന കൊറിയൻ അമേരിക്കക്കാരനായ ഒരു സംഗീതജ്ഞന്റെ യാത്രയാണ് നോവലിന്റെ പ്രമേയം.

   ലൂയിസ് ഗ്ലക്ക് എഴുതിയ 'വിന്റർ റെസിപ്പീസ് ഫ്രം ദി കളക്റ്റീവ്: പോയംസ്' ('Winter Recipes from the Collective :Poems' by Louise Gluck)

   അമേരിക്കൻ കവിയും 2020ലെ നോബൽ ജേതാവുമായ ലൂയിസ് ഗ്ലക്കിന്റെ ഏറ്റവും പുതിയ 15 കവിതകളുടെ സമാഹാരമാണിത്. കവിതകൾ ഇഷ്ടപ്പെടുന്നവർക്ക് ലൂയിസിന്റെ ഈ കവിതകൾ ഒരു പുതിയ അനുഭവമായിരിക്കും.

   വോൾ സോയിങ്കയുടെ 'ക്രോണിക്കിൾസ് ഫ്രം ദി ലാൻഡ് ഓഫ് ദി ഹാപ്പിയസ്റ്റ് പീപ്പിൾ ഓൺ എർത്ത് ('Chronicles from the Land of the Happiest People on Earth' by Wole Soyinka)

   നോബൽ സമ്മാന ജേതാവും നൈജീരിയൻ നാടകകൃത്തുമായ വോൾ സോയിങ്കയുടെ ഈ ക്രൈം ത്രില്ലർ 48 വർഷത്തിനിടെ അദ്ദേഹം എഴുതുന്ന ആദ്യത്തെ നോവലാണ്. രാഷ്ട്രീയവും ആക്ഷേപഹാസ്യവും നിറഞ്ഞ ഈ നോവൽ ആചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും വേണ്ടിയുള്ള സ്വകാര്യ ഉപയോഗത്തിനായി മനുഷ്യന്റെ ശരീരഭാഗങ്ങൾ വിൽക്കുന്ന ഒരു ഓൺലൈൻ ബിസിനസ്സിനെക്കുറിച്ചുള്ളതാണ്. സോയിങ്കയുടെ ഈ നോവൽ വായിക്കുമ്പോൾ നിരാശ, പേടി, പ്രതീക്ഷ തുടങ്ങിയ നിരവധി വികാരങ്ങളിലൂടെ വായനക്കാരൻ കടന്നുപോകും.

   എലീനർ ഹെൻഡേഴ്സൺ എഴുതിയ 'എവരിതിങ് ഐ ഹാവ് ഈസ് യുവേഴ്സ്: എ മാര്യേജ്' ('Everything I have is Yours : A marriage' by Elanor Henderson)

   നോൺ ഫിക്ഷൻ ഇഷ്ടപ്പെടുന്നവർക്ക് വളരെ താല്പര്യം തോന്നുന്ന ഓർമ്മക്കുറിപ്പായിരിക്കും എലീനർ ഹെൻഡേഴ്സൺ എഴുതിയ 'എവരിതിങ് ഐ ഹാവ് ഈസ് യുവേഴ്സ് : എ മാര്യേജ്' എന്ന പുസ്തകം. വായനക്കാരെ ആഴത്തിൽ സ്പർശിക്കുന്ന നിരവധി രംഗങ്ങൾ ഈ കൃതിയിലുണ്ട്.
   Published by:Karthika M
   First published: