• HOME
 • »
 • NEWS
 • »
 • life
 • »
 • Unexplored Destinations | വിനോദസഞ്ചാരികൾ മറക്കാതെ സന്ദർശിക്കേണ്ട, കിഴക്കന്‍ യൂറോപ്പിലെ മനോഹരമായ നഗരങ്ങൾ

Unexplored Destinations | വിനോദസഞ്ചാരികൾ മറക്കാതെ സന്ദർശിക്കേണ്ട, കിഴക്കന്‍ യൂറോപ്പിലെ മനോഹരമായ നഗരങ്ങൾ

ഇപ്പോള്‍ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ക്ക് ഇളവുകൾ വരുന്ന സാഹചര്യത്തിൽ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയുന്ന നിരവധി പ്രദേശങ്ങളുണ്ട്.

 • Share this:
  കൊറോണ വൈറസ് മഹാമാരി (Covid Pandemic) കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി വിദേശ യാത്രകള്‍ക്ക് വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എങ്കിലും ഇപ്പോള്‍ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ക്ക് (Travel Restrictions) ഇളവുകൾ വരുന്ന സാഹചര്യത്തിൽ സഞ്ചാരികള്‍ക്ക് (Tourists) സന്ദര്‍ശിക്കാന്‍ കഴിയുന്ന നിരവധി പ്രദേശങ്ങളുണ്ട്.

  പാരീസ്, ദുബായ്, ജപ്പാന്‍ തുടങ്ങി സാധാരണയായി എല്ലാവരും യാത്ര ചെയ്യാൻ മുൻഗണന നൽകുന്ന സ്ഥലങ്ങൾക്ക് പകരം മനോഹരമായ മറ്റ് ചിലയിടങ്ങൾ സന്ദർശിച്ചാലോ? വ്യത്യസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ തേടുന്നവർക്കായി കിഴക്കന്‍ യൂറോപ്പിലെ (Eastern Europe) അധികം അറിയപ്പെടാത്ത ചില സ്ഥലങ്ങൾ പരിചയപ്പെടുത്തി തരാം.

  ബുഡാപെസ്റ്റ് (Budapest)

  ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന മനസ്സുകള്‍ക്ക് സംതൃപ്തി നല്‍കുന്ന ഇടമാണ് ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റ്. യൂറോപ്പിലെ രണ്ടാമത്തെ വലിയ നദിയായ ഡാന്യൂബിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ബുഡ, പെസ്റ്റ് എന്നീ രണ്ട് നഗരങ്ങള്‍ ചേർന്നതാണ് ബുഡാപെസ്റ്റ് എന്ന മഹാനഗരം. രോഗശാന്തി നല്‍കുന്ന തെര്‍മല്‍ ബാത്തുകള്‍ക്കും സമാനതകളില്ലാത്ത രാത്രി ജീവിതത്തിനും ഈ നഗരം പേരുകേട്ടതാണ്. രണ്ടാം ലോക മഹായുദ്ധത്തിലും 1956ലെ കലാപത്തിലുമൊക്കെ അതിജീവിച്ച കെട്ടിടങ്ങളിലെ ബുള്ളറ്റ് ഹോളുകളും സ്ഫോടങ്ങളുടെയും മറ്റും അടയാളങ്ങളും ഭൂതകാലത്തിലേക്ക് അസുഖകരമായ കാഴ്ചയും സഞ്ചാരികൾക്ക് സമ്മാനിക്കുന്നു. നിങ്ങള്‍ ആര്‍ട്ട് നൂവോ (Art Nouveau) വാസ്തുകലയിൽ താല്‍പര്യമുള്ളയാളാണെങ്കില്‍ ബുഡാപെസ്റ്റ് ആണ് അതിന് ഏറ്റവും അനുയോജ്യമായ സ്ഥലം. 1890നും 1910നും ഇടയില്‍ യൂറോപ്പിലും അമേരിക്കയിൽ ഉടനീളം പ്രചാരത്തിലുണ്ടായിരുന്ന ഒരു അലങ്കാര കലാശൈലിയാണ് ആര്‍ട്ട് നൂവോ. ബുഡാപെസ്റ്റിലെ കെട്ടിടങ്ങളിൾ വാസ്തുവിദ്യകളില്‍ പലതും ഈ ശൈലിയുടെ പ്രതിഫലനമാണ്.

  പ്രാഗ് (Prague)

  ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരമായ പ്രാഗ് ലോകത്തിലെ വളര്‍ന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. സെന്റ് ആഗ്‌നസ് കോണ്‍വെന്റിലെ തിളങ്ങുന്ന ഗോഥിക് ബലിപീഠങ്ങള്‍ മുതല്‍ അല്‍ഫോണ്‍സ് മുച്ചയുടെ മനോഹരമായ ആര്‍ട്ട് നൂവോ വരെയുള്ള അതുല്യമായ ബൊഹീമിയന്‍ കലാ സൃഷ്ടികളിലേക്കും നഗരം നമ്മളെ കൂട്ടിക്കൊണ്ടുപോകും. ചെക്ക് പബ്ബുകള്‍ കൗട്ട് നാ ഷുമാവ്, പ്രിമേറ്റര്‍, അനെറ്റിസ്, മട്ടുഷ്‌ക തുടങ്ങിയ, സമാനതകളില്ലാത്ത സവിശേഷമായ ബിയറുകള്‍ക്ക് പേരു കേട്ടതാണ്. നഗരത്തിലെ ഉരുളന്‍ കല്ലുകൾ നിറഞ്ഞ പാതകള്‍ നിങ്ങളെ അതി പുരാതനവും മനോഹരവുമായ ചാപ്പലുകളിലേക്കായിരിക്കും പലപ്പോഴും നയിക്കുക.

  ടാലിന്‍ (Tallinn)

  എസ്റ്റോണിയയുടെ തലസ്ഥാന നഗരമായ ടാലിന്‍ ഹോളിവുഡ് ചിത്രങ്ങളിലൂടെ ഒരുപക്ഷെ പലര്‍ക്കും പരിചിതമായ ഇടമായിരിക്കും. ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ സിനിമയായ 'ടെനെറ്റി'ന്റെ നിര്‍ണായക ഭാഗം ചിത്രീകരിച്ചത് ഈ നഗരത്തിൽ വെച്ചായിരുന്നു. ശൈത്യകാലത്ത് ഈ നഗരം സന്ദര്‍ശിക്കുന്നത് നിങ്ങളെ മാന്ത്രികമായ ഒരു ബാള്‍ട്ടിക് മഞ്ഞുകാലത്തേക്ക് കൊണ്ടുപോകും. പുരാതനമായ ഒരു പട്ടണത്തിന്റെ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ മഞ്ഞ് മൂടി കിടക്കുന്നതും പതിമൂന്നാം നൂറ്റാണ്ടിലെ സെന്റ് നിക്കോളാസ് പള്ളിയുടെ നിഴലില്‍ ഹര്‍ജു ഐസ് റിങ്കിന് ചുറ്റും നടത്തുന്ന സ്‌കേറ്റിംഗിനെക്കുറിച്ചും ഒക്കെ സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ടാലിനിലേക്ക് പറക്കാം. പരമ്പരാഗത റഷ്യന്‍ ബാത്ത്ഹൗസ് അനുഭവമായ കാലേവ് സ്പാ വാട്ടര്‍പാര്‍ക്ക് പോലുള്ള സ്ഥലങ്ങളും ഈ നഗരത്തിന്റെ ആകർഷണങ്ങളാണ്.

  വില്‍നിയസ് (Vilnius)

  കിഴക്കന്‍ യൂറോപ്പിലെ മറഞ്ഞിരിക്കുന്ന മറ്റൊരു പ്രദേശമാണ് ഈ ലിത്വാനിയന്‍ തലസ്ഥാന നഗരം. വില്‍നിയസ് അതിന്റെ പച്ച പരവതാനി വിരിച്ച ഹരിത ഇടങ്ങളാല്‍ ഗ്രാമീണ അനുഭവം നല്‍കുന്നു. പ്രദേശത്തിന്റെ വിസ്തൃതിയുടെ 40 ശതമാനവും പച്ചപ്പുകള്‍ നിറഞ്ഞതാണ്. ഈ ലിത്വാനിയ നഗരം ഒട്ടേറെ കത്തോലിക്കാ, ഓര്‍ത്തഡോക്‌സ് പള്ളികളാല്‍ നിറഞ്ഞതാണ്. ഈ നഗരത്തിന് ഒരിക്കല്‍ 'വടക്കിന്റെ ജറുസലേം' എന്ന് വിളിപ്പേരുണ്ടായിരുന്നുവെങ്കിലും രണ്ടാം ലോകമഹായുദ്ധത്തില്‍ ഇവിടുത്തെ യഹൂദ സമൂഹം വലിയ തോതില്‍ ഉന്മൂലനം ചെയ്യപ്പെട്ടു. വില്‍നിയസില്‍ ഇപ്പോള്‍ ഹോളോകോസ്റ്റ്, യഹൂദര്‍, സംരക്ഷിത കെജിബി പീഡന മുറികള്‍, യുദ്ധത്തില്‍ മരിച്ചവരെ കൊണ്ട് നിറഞ്ഞ സെമിത്തേരികള്‍ എന്നിവയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന മ്യൂസിയങ്ങളുണ്ട്.

  റിഗ (Riga)

  ലാത്വിയയുടെ തലസ്ഥാനമായ റിഗ മറ്റ് മൂന്ന് ബാള്‍ട്ടിക് രാജ്യ തലസ്ഥാനങ്ങളില്‍ വച്ച് ഏറ്റവും ഊര്‍ജ്ജസ്വലമായ ഒരു കോസ്മോപൊളിറ്റന്‍ നഗരമാണ്. കൂടാതെ ഉജ്ജ്വലമായ ആര്‍ട്ട് നൂവോയുടെ ലോകത്തേക്ക് ഈ നഗരം നിങ്ങളെ കൂട്ടിക്കൊണ്ട് പോകും. പുറമെ നിന്നു നോക്കുമ്പോള്‍ റിഗ നിശ്ശബ്ദമായി ഒതുങ്ങിനില്‍ക്കുന്ന ഒരു പ്രദേശമാണെന്ന് തോന്നിയേക്കാം. എന്നാല്‍ ഒന്നുകൂടി ആഴത്തില്‍ നോക്കിയാൽ, റിഗയിലെ ഹിപ് ബാറുകളും ആധുനിക ആര്‍ട്ട് സെന്ററുകളും രസകരമായ രുചിക്കൂട്ടുകളില്‍ പരീക്ഷണം നടത്തുന്ന റെസ്‌റ്റോറന്റുകളും നിങ്ങളെ മാടിവിളിക്കുന്നത് കാണാം.

  ഇവ കൂടാതെ യൂറോപ്പിൽ അധികമാർക്കും അറിയാത്ത മനോഹരമായ മറ്റു ചില നഗരങ്ങളും ഉണ്ട്. ബ്രാറ്റിസ്ലാവ, ബ്രൂഗ്‌സ്, സാൽസ്ബർഗ്, ലൗസാൻ, ബെലോഗ്രാഡ്ച്ചിക് തുടങ്ങിയ നഗരങ്ങൾ അവയിൽപ്പെടുന്നു. സ്ലോവാക്യയിലെ ഏറ്റവും വലിയ മഹാനഗരമായ ബ്രാറ്റിസ്ലാവ ഒരു ചരിത്ര നഗരം കൂടിയാണ്. മനോഹരമായ ഈ പ്രദേശത്ത് നിങ്ങള്‍ക്ക് പ്രകൃതിയുടെ അത്ഭുതങ്ങള്‍ ആസ്വദിക്കാനും വ്യത്യസ്തമായ ഷോപ്പിങ് നടത്താനും വ്യത്യസ്ത രുചികളുള്ള ഭക്ഷണം ആസ്വദിക്കാനും കഴിയും.

  National Tourism Day | കുമരകത്തിന്‍റെ ‘ഉത്തരവാദിത്ത ടൂറിസം’ ലോകത്തിന് മാതൃക : മന്ത്രി വി.എന്‍. വാസവന്‍

  ബ്രസ്സല്‍സില്‍ നിന്ന് ഒരു മണിക്കൂര്‍ മാത്രം ദൂരമുള്ള ബ്രൂഗസ് ആകട്ടെ പകല്‍ യാത്രയ്ക്ക് പറ്റിയ സ്ഥലമാണ്. കോട്ടകളും കനാലുകളും നിറഞ്ഞ ഈ സ്ഥലം നിങ്ങള്‍ക്ക് ഒരു കെട്ടുകഥയുടെ അനുഭവം നല്‍കുന്നു. ജനീവ തടാകത്തിന്റെ തീരത്ത് മതിമറന്ന് ഇരിക്കാന്‍ പറ്റിയ ലൗസാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്.
  Published by:Jayashankar AV
  First published: