• HOME
  • »
  • NEWS
  • »
  • life
  • »
  • എട്ടു മണിക്കൂർ ജോലിയെന്നത് വെറും തെറ്റിദ്ധാരണ; ഊണും ചായയും ഇടവേളകളും ഉൾപ്പെടെയെന്ന് തമിഴ്നാട് വ്യാപാരി സംഘടനാ നേതാവ്

എട്ടു മണിക്കൂർ ജോലിയെന്നത് വെറും തെറ്റിദ്ധാരണ; ഊണും ചായയും ഇടവേളകളും ഉൾപ്പെടെയെന്ന് തമിഴ്നാട് വ്യാപാരി സംഘടനാ നേതാവ്

ഉത്തരേന്ത്യൻ തൊഴിലാളികൾ ദിവസത്തിൽ 15 മണിക്കൂർ ജോലി ചെയ്യുകയും അതിനനുസരിച്ച് ശമ്പളം വാങ്ങുകയും ചെയ്യുന്നു എന്ന് വിക്രമരാജ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    വ്യവസായങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ തൊഴിലാളികളുടെ പ്രവർത്തിസമയം വർധിപ്പിച്ച് കൊണ്ടുള്ള തമിഴ്നാട് നിയമസഭ അടുത്തിടെ പാസ്സാക്കിയ ഫാക്‌ടറീസ് ആക്‌ട് ഭേദഗതി ബില്ലിനെ ഫെഡറേഷൻ ഓഫ് തമിഴ്‌നാട് ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.എം. വിക്രമരാജ സ്വാഗതം ചെയ്തു. കാലം മാറുകയാണെന്നും അതിനാൽ ഇത്തരം നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

    തൊഴിൽ പ്രതിസന്ധിയാണ് ഏറ്റവും വലിയ പ്രശ്‌നമായി ഇപ്പോൾ നിലനിൽക്കുന്നത്. ഉത്തരേന്ത്യയിൽ നിന്നുള്ള ആളുകൾ ഇവിടെ വന്ന് പ്രാദേശിക ജോലികൾ പിടിച്ചെടുത്ത് ചെയ്യുകയാണെന്നാണ് ഇവിടെയുള്ളവരുടെ പരാതി. പക്ഷേ ഉത്തരേന്ത്യൻ തൊഴിലാളികൾ ദിവസത്തിൽ 15 മണിക്കൂർ ജോലി ചെയ്യുകയും അതിനനുസരിച്ച് ശമ്പളം വാങ്ങുകയും ചെയ്യുന്നു. ഈ ബില്ല് വരുന്നതോടെ തമിഴ്നാട്ടിലെ തൊഴിലാളികൾക്ക് 12 മണിക്കൂർ ജോലി ചെയ്താൽ അതിന് ആനുപാതികമായ ശമ്പളം ലഭിക്കും എന്നും എഎം വിക്രമരാജ പറഞ്ഞു .

    Also read: ചായയും മഞ്ഞളുമടക്കമുള്ള ഇന്ത്യൻ ഭക്ഷണങ്ങൾ കോവിഡ് മരണനിരക്ക് കുറയ്ക്കാൻ സഹായിച്ചു: ICMR

    “ആളുകൾ എട്ട് മണിക്കൂർ ജോലി ചെയ്യുന്നു എന്നത് സത്യത്തിൽ ഒരു തെറ്റിദ്ധാരണയാണ്. എട്ട് മണിക്കൂറിൽ അവരുടെ ടിഫിൻ, ചായ, ഉച്ചഭക്ഷണം, കാപ്പി സമയം എന്നിവ കൂടി ഉൾപ്പെടുന്നുണ്ട്. ജോലി ചെയ്യുന്ന കൃത്യമായ സമയം കണക്കാക്കിയാൽ അത് വളരെ കുറവായിരിക്കും. മത്സരങ്ങളുടെ ഈ ലോകത്ത് ഇത്തരം ഭേദഗതികൾ ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഫാക്‌ടറീസ് ആക്‌ട് ഭേദഗതി റദ്ദാക്കണം: ഒ. പനീർശെൽവം

    അടുത്തിടെ തമിഴ്നാട് നിയമസഭാ പാസാക്കിയ ഫാക്‌ടറീസ് ആക്‌ട് ഭേദഗതി നിയമം പിൻവലിക്കണമെന്ന് പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവ് ഒ. പനീർശെൽവം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിൽ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു . എട്ട് മണിക്കൂർ എന്ന തൊഴിൽസമയം 12 മണിക്കൂറാക്കിയത് തികച്ചും തൊഴിലാളി വിരുദ്ധമാണ്. തൊഴിലാളികളോടുള്ള ഡിഎംകെ നേതൃത്വത്തിലുള്ള സർക്കാരിന്റെ അലസമായ മനോഭാവമാണ് ഇത് കാണിക്കുന്നത് എന്നും ഒ. പനീർസെൽവം ആരോപിച്ചു. ഈ ഭേദഗതി സ്വകാര്യ മേഖലയിൽ നിന്നുള്ള ” നിക്ഷേപം ആകർഷിക്കാൻ ” വേണ്ടി മാത്രമാണ് നടത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ തൊഴിലാളികളുടെ ക്ഷേമമോ മറ്റ് എന്തെങ്കിലും അധിക ആനുകൂല്യങ്ങളോ സർക്കാർ പരിഗണിച്ചിട്ടില്ല. മാത്രമല്ല തൊഴിലാളികളുമായി എന്തെങ്കിലും ചർച്ച നടത്തിയിട്ടുണ്ടോ എന്നകാര്യവും വ്യക്തമല്ല. ഇത്തരമൊരു നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചപ്പോൾ എതിർപ്പ് ഉന്നയിച്ചവരാണ് തമിഴ്‌നാട്ടിലെ ഭരണപക്ഷമെന്നും പനീൽശെൽവം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. അന്ന് ഈ നിയമ ഭേദഗതി തൊഴിലാളി വിരുദ്ധമെന്ന് പറഞ്ഞവർ തന്നെ ഇപ്പോൾ അതേസ്വഭാവമുള്ള ഒരു ഭേദഗതി നിയമം ആകുമ്പോൾ അത് എന്ത് തരം നീതിയാണെന്ന് മനസിലാകുന്നില്ല. ഡിഎംകെയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ തുറന്നുകാട്ടപെടുന്നതെന്ന് ഒ പനീർസെൽവം പറഞ്ഞു. തൊഴിലാളി യൂണിയനുകൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Published by:user_57
    First published: