• HOME
  • »
  • NEWS
  • »
  • life
  • »
  • ആൺമക്കളെ ആഗ്രഹിക്കുന്നവർക്കുള്ള പൂജ ചുവന്ന തെരുവിലും വിശേഷമാകുന്നതെന്തുകൊണ്ട്? വിട്ടുനിന്നാലുണ്ടാകുന്ന പാപങ്ങളെക്കുറിച്ചു മുന്നറിയിപ്പും

ആൺമക്കളെ ആഗ്രഹിക്കുന്നവർക്കുള്ള പൂജ ചുവന്ന തെരുവിലും വിശേഷമാകുന്നതെന്തുകൊണ്ട്? വിട്ടുനിന്നാലുണ്ടാകുന്ന പാപങ്ങളെക്കുറിച്ചു മുന്നറിയിപ്പും

ബംഗാളി കലണ്ടർ പ്രകാരം കാർത്തിക മാസത്തിലെ അവസാന ദിവസം അതായത് കാർത്തിക് സംക്രാന്തി ദിനത്തിലാണ് കാർത്തിക് പൂജ

കാർത്തിക് പൂജ

കാർത്തിക് പൂജ

  • Last Updated :
  • Share this:
    #സൽമാലി ദാസ്

    കൊൽക്കത്ത: ബംഗാളി കലണ്ടർ പ്രകാരം കാർത്തിക മാസത്തിലെ അവസാന ദിവസം അതായത് കാർത്തിക് സംക്രാന്തി ദിനത്തിലാണ് കാർത്തിക് പൂജ (Kartik Puja) നടത്തുന്നത്. പാർവ്വതി ദേവിയുടെയും ശിവന്റെയും മകനാണ് കാർത്തിക് അഥവാ സുബ്ഹ്മണ്യൻ. കാർത്തികേയൻ എന്നും സുബ്രഹ്മണ്യനെ വിളിക്കാറുണ്ട്. കയ്യിൽ അമ്പും വില്ലുമേന്തിയ ധീര പുരുഷനായാണ് കാർത്തികിനെ ചിത്രീകരിച്ചിരിക്കുന്നത്.

    പുത്രന്മാരെ ആഗ്രഹിക്കുന്ന കുടുംബങ്ങളിൽ കാർത്തികിനെയാണ് ആരാധിക്കുന്നത്. കൊൽക്കത്തയുടെ പാരമ്പര്യം നിലനിർത്തുന്ന വസ്ത്രങ്ങൾ അണിയിച്ചാണ് കാർത്തികേയനെ ഒരുക്കാറുള്ളത്. നാല് ദിവസം നീണ്ടുനിൽക്കുന്ന പൂജയാണ് കാർത്തിക് പൂജ. സംസ്ഥാനത്തെങ്ങും വളരെ വിശേഷപ്പെട്ട ദിവസമായാണ് കാർത്തിക് പൂജ കൊണ്ടാടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവായ കൊൽക്കത്തയിലെ സോനഗച്ചിയിലും കാർത്തിക പൂജയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അവിടെയുള്ളവർ എല്ലാ വർഷവും വലിയ ആഘോഷപൂർവമാണ് കാർത്തിക് പൂജ നടത്തുക. മാതൃത്വം നഷ്ടപ്പെട്ട സൊനഗാച്ചിയിലെ സ്ത്രീകൾ ഈ വിശേഷ ദിവസം കാർത്തികേയനെ സ്വന്തം മകനായി കണ്ടാണ് പൂജകൾ നടത്തുന്നത്.

    കാർത്തിക് പൂജ ദിനത്തിൽ മറ്റൊരു വിചിത്രമായ ആചാരവും കൊൽക്കത്തക്കാർ പിന്തുടരാറുണ്ട്. യുവാക്കളും മുതിർന്നവരും സമീപ പ്രദേശങ്ങളിലെ നവദമ്പതികളെയും കുട്ടികളില്ലാത്ത ദമ്പതികളെയും കണ്ടെത്തി അർദ്ധരാത്രിയിൽ അവരുടെ വീട്ടുവാതിൽക്കൽ കാർത്തികിന്റെ വിഗ്രഹങ്ങൾ വാങ്ങി വയ്ക്കും. ഈ പൂജയിൽ പങ്കെടുക്കുക്കാതെ വിട്ടുനിന്നാൽ നേരിടേണ്ടി വരുന്ന പാപങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും ഇതിനൊപ്പം വയ്ക്കും. കൂടാതെ "പ്രസാദമായി" അവർ ആഗ്രഹിക്കുന്ന കാര്യങ്ങളും കുറിപ്പിൽ ചേർത്തിരിക്കും. വളരെ രസകരമായ ഒരു ആചാരമായാണ് ഇവിടുത്തുകാർ ഇതിനെ കാണുന്നത്. തുടർന്ന് ദമ്പതികൾ പൂജയ്‌ക്കുള്ള ക്രമീകരണങ്ങൾ നടത്തും. കൂടാതെ പൂജയിൽ പങ്കെടുക്കുന്ന എല്ലാവർക്കും സദ്യയും വിളമ്പും. ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികളില്ലാത്ത ദമ്പതികൾക്കും നവദമ്പതികൾക്കും കാർത്തികിനെപ്പോലെ ഒരു പുത്രനെ ലഭിക്കുമെന്നാണ് വിശ്വാസം.

    രാജ്യത്ത് ആൺകുഞ്ഞിനെ പ്രതീക്ഷിക്കുന്ന സമ്പ്രദായം ഇന്നും നിലനിൽക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ ആചാരം. എന്നാൽ ഈ ആഘോഷത്തിന് രണ്ട് വശങ്ങളുണ്ട്. അതായത് ദീർഘകാലമായി ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് പ്രതീക്ഷ നൽകുന്നു, അതേസമയം കുട്ടികളില്ലാത്ത ദമ്പതികൾക്ക് ചിലപ്പോൾ വേദനയും ഉണ്ടാക്കാറുണ്ട്.

    വൃശ്ചികം ഒന്ന്

    നവംബർ 17 വൃശ്ചികം ഒന്നാണ്. ശബരിമല മണ്ഡലകാലത്തിന് തുടക്കം കുറിക്കുന്ന ദിനം. പുലർച്ചെ മൂന്നു മണിക്ക് ശബരിമല നട തുറന്നു. പുതിയതായി സ്ഥാനമേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്നു ദീപം തെളിച്ചത്. നട തുറന്നത് മുതൽ ദർശനത്തിനായി തീർഥാടകരുടെ നീണ്ട നിരയാണ്. വ്യശ്ചികം ഒന്നായതിനാൽ ശബരിമലയിൽ തിരക്ക് വളരെ കൂടുതലാണ്. തലേദിവസം നട തുറന്നതിന് പിന്നാലെ കനത്ത മഴ പെയ്തതോടെ അടിയന്തര സാഹചര്യം നേരിടുന്നതിനായി ശബരിമലയിൽ ദുരന്ത നിവാരണ സേനാംഗങ്ങളെ വിന്യസിച്ചിരുന്നു.

    Summary: The tradition of observing four-day-long Kartik Puja
    Published by:user_57
    First published: