• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നവരാത്രി നിറവിൽ കൊല്ലൂർ;മൂകാംബികയിലേക്ക് ട്രെയിൻ മാർഗം പോകുന്നവർ അറിയാൻ

മൂകാംബിക ക്ഷേത്രത്തിൽ ട്രെയിൻ മാർഗം പോകേണ്ടവർ ബൈന്ദൂർ മൂകാംബിക റോഡ് എന്ന സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. അവിടെനിന്ന് റോഡ് മാർഗം 42 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാൽ കൊല്ലൂരിൽ എത്താം

news18-malayalam
Updated: October 1, 2019, 10:01 PM IST
നവരാത്രി നിറവിൽ കൊല്ലൂർ;മൂകാംബികയിലേക്ക് ട്രെയിൻ മാർഗം പോകുന്നവർ അറിയാൻ
(പ്രതീകാത്മക ചിത്രം)
  • Share this:
നവരാത്രി ഒക്ടോബർ എട്ട് ചൊവ്വാഴ്ചയാണ് ഈ വർഷത്തെ വിജയദശമി. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ഉത്സവത്തിന്‍റെ ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് മൂകാംബിക ക്ഷേത്രം. ഏറ്റവുമധികം മലയാളികൾ മൂകാംബിക ക്ഷേത്രദർശനത്തിന് എത്തുന്ന നാളുകളാണിത്. ട്രെയിൻ മാർഗം മൂകാംബികയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

മൂകാംബിക ക്ഷേത്രത്തിൽ ട്രെയിൻ മാർഗം പോകേണ്ടവർ ബൈന്ദൂർ മൂകാംബിക റോഡ് എന്ന സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. അവിടെനിന്ന് റോഡ് മാർഗം 42 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാൽ കൊല്ലൂരിൽ എത്താം. ബൈന്ദൂരിൽനിന്ന് കൊല്ലൂരിലേക്ക് ബസും ജീപ്പും ലഭിക്കും.

തിരുവനന്തപുരത്ത് നിന്ന് ബൈന്ദൂർ മൂകാംബിക റോഡിലേക്കുള്ള ട്രെയിനുകൾ

1. നേത്രാവതി എക്സ്പ്രസ്(ആലപ്പുഴ-ഷൊർണൂർ വഴി)-16346- ദിവസേന - തിരുവനന്തപുരത്ത് നിന്ന് രാവിലെ 9.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം പുലർച്ചെ 1.44ന് ബൈന്ദൂർ മൂകാംബിക റോഡിൽ എത്തും.
സ്ലീപ്പർ ക്ലാസിൽ 400 രൂപയും ത്രീ ടയർ എസിയിൽ 1090 രൂപയും ടു എസിയിൽ 1575 രൂപയുമാണ് ടിക്കറ്റ് നിരക്ക്. (കുട്ടികൾക്കും മുതിർന്ന പൌരൻമാർക്കുമുള്ള ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്)

2. കൊച്ചുവേളി-ശ്രീഗംഗാനഗർ എക്സ്പ്രസ്(കോട്ടയം വഴി)- 16312- ശനിയാഴ്ച മാത്രം- കൊച്ചുവേളിയിൽനിന്ന് ശനിയാഴ്ചകളിൽ വൈകിട്ട് 3.45ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേ ദിവസം രാവിലെ 7.03ന് ബൈന്ദൂർ മൂകാംബിക റോഡിൽ എത്തിച്ചേരും. ഇത്തവണ വിജയദശമി ചൊവ്വാഴ്ച ആണെങ്കിലും രണ്ടുദിവസം മുമ്പ് അവിടെയെത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ ട്രെയിൻ ഉപകാരപ്പെടും.

Loading...

സ്ലീപ്പർ ക്ലാസിൽ 405 രൂപയും ത്രീ ടയർ എസിയിൽ 1100 രൂപയും ടു എസിയിൽ 1580 രൂപയുമാണ് ടിക്കറ്റ് നിരക്ക്. (കുട്ടികൾക്കും മുതിർന്ന പൌരൻമാർക്കുമുള്ള ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്)

3. തിരുവനന്തപുരം-വെരാവൽ എക്സ്പ്രസ്(കോട്ടയം വഴി)- 16334- തിങ്കളാഴ്ചകളിൽ മാത്രം- തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 3.45ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേ ദിവസം രാവിലെ 7.03ന് ബൈന്ദൂർ മൂകാംബിക റോഡിൽ എത്തിച്ചേരും.
സ്ലീപ്പർ ക്ലാസിൽ 405 രൂപയും ത്രീ ടയർ എസിയിൽ 1100 രൂപയും ടു എസിയിൽ 1580 രൂപയുമാണ് ടിക്കറ്റ് നിരക്ക്. (കുട്ടികൾക്കും മുതിർന്ന പൌരൻമാർക്കുമുള്ള ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്)

4. കൊച്ചുവേളി ഭവ്നഗർ എക്സ്പ്രസ് (കോട്ടയം വഴി)- 19259- വ്യാഴാഴ്ചകളിൽ മാത്രം- തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 3.45ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേ ദിവസം രാവിലെ 7.03ന് ബൈന്ദൂർ മൂകാംബിക റോഡിൽ എത്തിച്ചേരും.
സ്ലീപ്പർ ക്ലാസിൽ 405 രൂപയും ത്രീ ടയർ എസിയിൽ 1100 രൂപയും ടു എസിയിൽ 1580 രൂപയുമാണ് ടിക്കറ്റ് നിരക്ക്. (കുട്ടികൾക്കും മുതിർന്ന പൌരൻമാർക്കുമുള്ള ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്)

5. നാഗർകോവിൽ-ഗാന്ധിധാം എക്സ്പ്രസ് (കോട്ടയം വഴി)- 16336-  ചൊവ്വാഴ്ചകളിൽ മാത്രം- തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേ ദിവസം രാവിലെ 7.03ന് ബൈന്ദൂർ മൂകാംബിക റോഡിൽ എത്തിച്ചേരും.
സ്ലീപ്പർ ക്ലാസിൽ 405 രൂപയും ത്രീ ടയർ എസിയിൽ 1100 രൂപയും ടു എസിയിൽ 1580 രൂപയുമാണ് ടിക്കറ്റ് നിരക്ക്. (കുട്ടികൾക്കും മുതിർന്ന പൌരൻമാർക്കുമുള്ള ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്)

എറണാകുളത്ത് നിന്നുള്ള ട്രെയിനുകൾ

1. മരുസാഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (16336)- ഞായറാഴ്ചകളിൽ  മാത്രം എറണാകുളം ജംങ്ഷനിൽനിന്ന് രാത്രി 8.25ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേ ദിവസം രാവിലെ 7.04ന് ബൈന്ദൂർ മൂകാംബിക റോഡിൽ എത്തിച്ചേരും.
സ്ലീപ്പർ ക്ലാസിൽ 360 രൂപയും ത്രീ ടയർ എസിയിൽ 950 രൂപയും ടു എസിയിൽ 1340 രൂപയും ഫസ്റ്റ് എസിയിൽ 2260 രൂപയുമാണ് ടിക്കറ്റ് നിരക്ക്. (കുട്ടികൾക്കും മുതിർന്ന പൌരൻമാർക്കുമുള്ള ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്)

2. എറണാകുളം-ഓഖ എക്സ്പ്രസ്(16338)- ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം-  എറണാകുളം ജംങ്ഷനിൽനിന്ന് രാത്രി 8.25ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേ ദിവസം രാവിലെ 7.03ന് ബൈന്ദൂർ മൂകാംബിക റോഡിൽ എത്തിച്ചേരും.
സ്ലീപ്പർ ക്ലാസിൽ 330 രൂപയും ത്രീ ടയർ എസിയിൽ 905 രൂപയും ടു എസിയിൽ 1295 രൂപയുമാണ് ടിക്കറ്റ് നിരക്ക്. (കുട്ടികൾക്കും മുതിർന്ന പൌരൻമാർക്കുമുള്ള ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്)

3. പൂർണ എക്സ്പ്രസ്(11098)- തിങ്കളാഴ്ചകളിൽ മാത്രം- എറണാകുളം ജംങ്ഷനിൽനിന്ന് രാത്രി 11.25ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേ ദിവസം രാവിലെ 09.28ന് ബൈന്ദൂർ മൂകാംബിക റോഡിൽ എത്തിച്ചേരും.
സ്ലീപ്പർ ക്ലാസിൽ 330 രൂപയും ത്രീ ടയർ എസിയിൽ 905 രൂപയും ടു എസിയിൽ 1295 രൂപയുമാണ് ടിക്കറ്റ് നിരക്ക്. (കുട്ടികൾക്കും മുതിർന്ന പൌരൻമാർക്കുമുള്ള ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്)

ഷൊർണൂരിൽനിന്ന്

1. കോയമ്പത്തൂർ-ജബൽപുർ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ (02197)- തിങ്കളാഴ്ചകളിൽ മാത്രം-  ഷൊർണൂർ ജംങ്ഷനിൽനിന്ന് രാത്രി 9.05ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേ ദിവസം രാവിലെ 4.50ന് ബൈന്ദൂർ മൂകാംബിക റോഡിൽ എത്തിച്ചേരും.
സ്ലീപ്പർ ക്ലാസിൽ 405 രൂപയും ത്രീ ടയർ എസിയിൽ 1075 രൂപയും ടു എസിയിൽ 1465 രൂപയുമാണ് ടിക്കറ്റ് നിരക്ക്. (കുട്ടികൾക്കും മുതിർന്ന പൌരൻമാർക്കുമുള്ള ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്)

NB- മുകളിൽ കൊടുത്തിരിക്കുന്ന ട്രെയിനുകളിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽനിന്ന് പുറപ്പെടുന്നവ ഷൊർണൂർ വഴിയാണ് പോകുന്നത്.
അവസാന ദിവസം യാത്ര നിശ്ചയിക്കുന്നവർ ടിക്കറ്റ് റിസർവേഷനുവേണ്ടി തത്കാൽ ക്വാട്ട നോക്കുന്നതാണ് ഉചിതം. ജനറൽ ടിക്കറ്റുകൾ നേരത്തെ തന്നെ റിസർവ് ചെയ്തു പോയിട്ടുണ്ട്.
First published: October 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...