• HOME
 • »
 • NEWS
 • »
 • life
 • »
 • TRANSGENDERS LEARN BASIC HEALTHCARE TECHNIQUES TO SERVE THE NEEDY 1 MM

പ്രാഥമികാരോഗ്യ സേവന പാഠങ്ങൾ പഠിച്ച് ട്രാൻസ്ജെന്ററുകൾ, ലക്ഷ്യം ലൈംഗിക ന്യൂനപക്ഷങ്ങളെ സേവിക്കൽ

ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് നടന്ന പരിപാടിയിലാണ് ഇവർ പങ്കെടുത്തത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  പ്രാഥമിക ശുശ്രൂഷയ്ക്കും, മറ്റു അടിസ്ഥാന ആരോഗ്യ സേവനങ്ങൾക്കുമുള്ള ട്രെയ്നിംഗ് സ്വീകരിച്ചിരിക്കുകയാണ് കൊൽകത്തയിലെ ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റി അംഗങ്ങൾ. ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് നടന്ന പരിപാടിയിലാണ് ഇവർ പങ്കെടുത്തത്.

  ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ പലപ്പോഴും അവർക്ക് ആവശ്യമായ ചികിത്സ ലഭിക്കാതിരിക്കാൻ കാരണമാവാറുണ്ട്. ഇന്ത്യയിലെ ട്രാൻസ്ജെന്റർ പേഴ്സൺസ് (അവകാശ സംരക്ഷണ) ആക്റ്റ്, 2019, പ്രകാരം ട്രാൻസ്ജെന്ററുകൾക്ക് വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ മേഖല എന്നിവിടങ്ങളിലും താമസിക്കാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യത്തിലും വിവേചനം വരുത്തുക എന്നത് കുറ്റകരമാണ്.

  എന്നാൽ, ഇത്തരം നിയമങ്ങൾ ഉണ്ടായിട്ടുകൂടി പല സ്ഥലങ്ങളിലും ഇത്തരം ആളുകൾ അവഗണന നേരിടുന്നു എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെയാണ് അത്തരം പ്രശ്നങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ പിയർലെസ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും ട്രാൻസ്ജന്റർ വിഭാഗങ്ങൾക്ക് മാത്രമായി ആരോഗ്യ രംഗത്ത് അത്യാവശ്യമായ വരുന്ന ട്രെയ്നിംഗുകൾ നൽകാൻ മുന്നോട്ട് വന്നത്.  കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ ഏകദേശം 20 ട്രാൻസ് പുരുഷന്മാരും സ്ത്രീകളും പങ്കെടുത്തു. ഹൃദയാഘാതം സംഭവിച്ച രോഗികളിൽ ചെയ്യുന്ന സിപിആർ പ്രക്രിയ, ഇത്തരം ആളുകൾക്ക് നൽകേണ്ട മറ്റു അടിയന്തിര മെഡിക്കൽ സേവനങ്ങളിലുള്ള പരിശീലനവും വിദഗ്ധർ അവർക്ക് നൽകി.

  ബംഗാളിലെ ട്രാൻസ്ജെന്റർ അസോസിയേഷൻ നേതാവായ രഞ്ജിത് സിൻഹ പറയുന്നതിങ്ങനെയണ്, “കൃത്യമായ ആരോഗ്യ സംവിധാനങ്ങൾ ഇല്ല എന്നതാണ് ട്രാൻസ് സമൂഹം നിത്യജീവിതത്തിൽ കൂടുതലായി അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്ന്. ഇപ്പോഴും ആശുപത്രികളെ സമീപിക്കുന്പോൾ ഞങ്ങൾ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരാറുണ്ട്. സൂപ്രീം കോടതിയും, മറ്റു കീഴ് കോടതികളും ട്രാൻസ്ജെന്റർ വിഭാഗത്തിന് അനുകൂലമായി നിരവധി വിധികൾ പുറപ്പെടുവിച്ചെങ്കിലും മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ഈ പദ്ധതി ട്രാൻസ് അംഗങ്ങൾക്ക് സ്വയം പര്യാപ്തത നേടാനും അത്യാഹിത ഘട്ടങ്ങളിൽ സ്വസമുദായത്തിൽപെട്ടവരെ സഹായിക്കാൻ പ്രാപ്തരാക്കുകയും ചെയ്യും. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഇത്തരം ചവിട്ടുപടികൾ ഞങ്ങളെ സഹായിക്കും."

  ചടങ്ങിന് നേതൃത്വം നൽകിയ ഡോ. സുബ്രജ്യോതി ഭൗമിക് പറയുന്നതിങ്ങനെയാണ്. “ട്രാൻസ്ജെന്റർ സമുദായാംഗങ്ങളും സമൂഹത്തിന്റെ മുൻനിരയിലേക്ക് വരേണ്ടതുണ്ട്. അവരെ അതിന് പ്രാപ്തമാക്കാൻ വേണ്ടിയാണ് ഈ അടിസ്ഥാന അരോഗ്യ സേവന പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. മുന്പും ഇത്തരം പരിപാടികൾ ഞങ്ങൾ നടത്തിയിട്ടുണ്ട്." പിയർലസ് ഹോസ്പിറ്റൽ ക്ലിനിക്കൽ ഡയറക്ടറാണ് ഭൗമിക്.

  ഇയടുത്ത് തെലങ്കാനയിൽ ട്രാൻസ് സമുദായത്തിനായി രണ്ട് ക്ലിനിക്കുകൾ തുറന്നിരുന്നു. പശ്ചിമ ബംഗാളും ഇതേ പാതയിൽ സഞ്ചരിക്കുകയാണ്.

  2019-ൽ പാസാക്കിയ ട്രാൻസ്‌ജെൻഡർ പേഴ്സൺസ് ആക്റ്റിന്റെ ഭാഗമായാണ് തെലങ്കാനയിലെ ഈ പദ്ധതി തയ്യാറാക്കിട്ടുള്ളത്. രണ്ട് ക്ലിനിക്കുകളാണ് 2021-ൽ ഹൈദരാബാദിൽ ആരംഭിച്ചത്. ആദ്യത്തേത് ജനുവരി 29-ന് നാരായഗുണ്ടയിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ ജൂലൈ 11-ന് ആരംഭിച്ച രണ്ടാമത്തെ ക്ലിനിക്ക് സ്ഥിതി ചെയ്യുന്നത് ജീഡിമെട്ലയിലാണ്. ഈ ക്ലിനിക്കുകൾ പൂർണമായും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തുന്നത്.
  Published by:user_57
  First published:
  )}