• HOME
  • »
  • NEWS
  • »
  • life
  • »
  • Holiday Season | വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച 10 നഗരങ്ങള്‍

Holiday Season | വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച 10 നഗരങ്ങള്‍

ഈ നഗരങ്ങള്‍ പട്ടികയില്‍ ആദ്യം സ്ഥാനം പിടിക്കാന്‍ കാരണം ഈ പ്രദേശങ്ങളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇവിടെയുള്ളവർ നൽകുന്ന ആതിഥ്യ മര്യാദ കണക്കിലെടുത്താണ്.

  • Share this:
    മനുഷ്യനിര്‍മ്മിത അത്ഭുതങ്ങള്‍ക്കൊപ്പം പ്രകൃതിയുടെ (Nature)അവിശ്വസനീയമായ സൃഷ്ടികളും ആകര്‍ഷകമായ പ്രതിഭാസങ്ങളും നിറഞ്ഞ ഗ്രഹമാണ് ഭൂമി (Earth). സഞ്ചാരികള്‍ എല്ലായ്‌പ്പോഴും മനോഹരമായ പ്രകൃതിയും കണ്ണും മനസ്സും നിറയ്ക്കുന്ന പ്രദേശങ്ങളും തേടിയലയുന്നവരാണ്. മനോഹരമായ വെള്ളച്ചാട്ടങ്ങളും, മനംമയക്കുന്ന സമുദ്രങ്ങളും മുതല്‍ അതിനിഗൂഡതകള്‍ നിറഞ്ഞ വനങ്ങള്‍ വരെ സഞ്ചാരികള്‍ക്കായി ഭൂമി ഒരുക്കിവച്ചിരിക്കുന്നു. എന്നാൽ ലോകമെമ്പാടുമുള്ള ആളുകളെ ലോകത്തിലെ ചില ഇടങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള കാരണങ്ങൾ ഇവമാത്രമല്ല.

    ഒരു പ്രദേശമോ നഗരമോ സന്ദര്‍ശിക്കുന്നതിന്റെ അനുഭവം കൂടുതല്‍ ആകര്‍ഷകമാക്കുന്നത് അവിടെയുള്ള ആളുകളുടെ ഊഷ്മളതയും അവര്‍ നല്‍കുന്ന ആതിഥ്യമര്യാദകളുമൊക്കെ കൂടി ചേരുമ്പോഴാണ്. ഈ ഘടകങ്ങള്‍ കണക്കിലെടുത്ത്, ഡിജിറ്റല്‍ ട്രാവല്‍ കമ്പനിയായ ബുക്കിംഗ് ഡോട്ട് കോം (Booking.com) വിനോദസഞ്ചാരികളെ ഏറ്റവും മികച്ച രീതിയിൽ സ്വാഗതം ചെയ്യുന്ന ചില നഗരങ്ങളുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ബുക്കിംഗ് ഡോട്ട് കോം വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തങ്ങളുടെ അവലോകനങ്ങള്‍ പങ്കുവച്ച നിരവധിയാളുകളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

    നിങ്ങളെ ഏറ്റവും മനോഹരമായി സ്വാഗതം ചെയ്യുന്ന ലോകത്തിലെ 10 നഗരങ്ങള്‍:

    മറ്റെറ, ഇറ്റലി

    ബ്ലെഡ്, സ്ലോവേനിയ

    ടൈറ്റുങ് സിറ്റി, തായ്വാന്‍

    നാഫ്‌ലിയോ, ഗ്രീസ്

    ടോളിഡോ, സ്‌പെയിന്‍

    മോണ്ടെ വെര്‍ഡെ, ബ്രസീല്‍

    ബ്രൂഗസ്, ബെല്‍ജിയം

    നുസ ലെംബോംഗന്‍, ഇന്തോനേഷ്യ

    പോണ്ട ഡെല്‍ഗഡ, അസോറസ്, പോര്‍ച്ചുഗല്‍

    ഹോയി ആന്‍, വിയറ്റ്‌നാം

    ഈ പത്ത് നഗരങ്ങള്‍ പട്ടികയില്‍ ആദ്യം സ്ഥാനം പിടിക്കാന്‍ കാരണം ഈ പ്രദേശങ്ങളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇവിടെയുള്ളവർ നൽകുന്ന ആതിഥ്യ മര്യാദ കണക്കിലെടുത്താണ്. സന്ദര്‍ശകരെ സന്തോഷിപ്പിക്കുന്നതും വീണ്ടും അവിടെ സന്ദര്‍ശിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതുമായ സംസ്‌കാരങ്ങളും ആളുകളുടെ പെരുമാറ്റവുമൊക്കെയാണ് ഈ നഗരങ്ങളുടെ സവിശേഷത.

    ഹൈക്കിംഗ്, ബൈക്കിംഗ്, വാട്ടര്‍ സ്പോര്‍ട്സ് തുടങ്ങിയ വിനോദ പരിപാടികൾ സ്ലൊവേനിയയിലെ ബ്ലെഡ് നഗരത്തെ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. സുസ്ഥിര ടൂറിസത്തിനും സമ്പന്നമായ സംസ്‌കാരത്തിനും പരമ്പരാഗത സ്ലൊവേനിയന്‍ ഭക്ഷണത്തിനും ഈ നഗരം പേരുകേട്ടതാണ്. അതേസമയം, സ്പെയിനിലെ ടോളിഡോ നൂറ്റാണ്ടുകളായി അവിടെ താമസിക്കുന്ന വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ക്ക് പേരുകേട്ടതാണ്.

    ബെല്‍ജിയത്തിലെ ബ്രൂഗസ് നഗരവും വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. അവിടെയുള്ള ആളുകളുടെ ഹൃദയസ്പര്‍ശിയായ ആതിഥ്യമര്യാദയും സ്നേഹവും അനുഭവിച്ച് തന്നെ അറിയണമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. മാത്രമല്ല, മനോഹരമായ തെരുവുകളും മോഹിപ്പിക്കുന്ന കനാലുകളും കാരണം യുനെസ്‌കോ ഈ നഗരത്തെ ലോക പൈതൃക കേന്ദ്രമായി അംഗീകരിച്ചിട്ടുമുണ്ട്.
    Published by:Sarath Mohanan
    First published: