സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും സൗജന്യ യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കുകയാണ് ചെന്നൈയിൽ (Chennai) നിന്നുള്ള ഒരു വനിതാ ഓട്ടോറിക്ഷാ ഡ്രൈവര്‍ (Auto Driver). 50കാരിയായ രാജി അശോകാണ് സാധാരണക്കാരന്റെ പ്രിയപ്പെട്ട വാഹനമായ ഓട്ടോറിക്ഷയിൽ സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും സുരക്ഷിതമായ യാത്ര വാഗ്ദാനം ചെയ്യുന്നത്.
താന്‍ കഴിഞ്ഞ 23 വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്നുണ്ടെന്നും പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും രാത്രി 10 മണിക്ക് ശേഷം സൗജന്യമായിട്ടാണ് സേവനം നൽകുന്നതെന്നും രാജി എഎന്‍ഐയോട് പറഞ്ഞു. അടിയന്തര സന്ദര്‍ഭങ്ങളില്‍ ആശുപത്രിയിലേക്ക് പോകേണ്ടി വരുന്നവരിൽ നിന്നും രാജി പണം വാങ്ങാറില്ല.
അര്‍ദ്ധരാത്രിയില്‍ ഒരു സ്ത്രീയ്ക്കോ പ്രായമായ വ്യക്തിക്കോ ആശുപത്രിയിലേക്ക് പോകേണ്ടി വന്നാല്‍ സൗജന്യ സേവനം നൽകാറുണ്ടെന്ന് രാജി പറയുന്നു. റിപ്പോർട്ടുകൾ പ്രകാരം, രാജി ഒരു ബിഎ ബിരുദധാരിയാണ്. പക്ഷേ ബിരുദം നേടിയിട്ടും നഗരത്തില്‍ നല്ലൊരു ജോലി കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതേത്തുടര്‍ന്നാണ് ഉപജീവനത്തിനും കുടുംബം പുലര്‍ത്താനും ഓട്ടോറിക്ഷ ഓടിക്കാന്‍ തീരുമാനിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഭര്‍ത്താവിനൊപ്പമാണ് രാജി കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് എത്തിയത്.
Also Read- ഇന്ന് കല്‍പ്പന ചൗളയുടെ ജന്മവാര്‍ഷികം: ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യന്‍ വംശജയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾസ്ത്രീകൾ ആവശ്യപ്പെട്ടിട്ട് ഒരിക്കൽപ്പോലും ഓട്ടോറിക്ഷ ഓടിക്കാതിരുന്നിട്ടില്ല എന്ന് രാജി വ്യക്തമാക്കുന്നു. മിക്കവാറും ആര് വിളിച്ചാലും ഒരു മണിക്കൂറിനുള്ളില്‍ തന്നെ രാജി അവിടെ എത്താന്‍ ശ്രമിക്കാറുണ്ട്. നഗരത്തിലെ സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടിയും രാജി സൗജന്യമായി വണ്ടി ഓടിക്കുന്നുണ്ട്.
ഈ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറുടെ കഥ പുറത്തുവന്നതോടെ നെറ്റിസണ്‍സ് വളരെ ആവേശത്തോടെയാണ് അതിനെ ആഘോഷിച്ചത്. ആവശ്യമുള്ള ആളുകള്‍ക്ക് ഇത്രയും വലിയ സഹായം ചെയ്യുന്ന രാജിയുടെ പ്രവര്‍ത്തികളെ അഭിനന്ദിച്ച് ഒട്ടേറേ പേര് രംഗത്തെത്തി. ''രാജിയുടേത് വലിയ മനസ്സാണ്, അതുകൊണ്ടാണ് കഴിഞ്ഞ 23 വര്‍ഷമായി ഈ വിധത്തിൽ സേവനം നൽകുന്നത്. എനിക്ക് അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല,'' ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു. മറ്റൊരാള്‍ പറഞ്ഞു, ''രാജി അശോകിനെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. മനുഷ്യത്വപരമായ അവരുടെ സേവനം മറ്റുള്ളവര്‍ക്ക് പ്രചോദനം നല്കട്ടെ,'' എന്നാണ്.
Also Read- ഉഷ്ണതരംഗത്തെ സൂക്ഷിക്കുക; കടുത്ത ചൂടിൽ നിന്നും രക്ഷ നേടാൻ ഫലപ്രദമായ ചില മാർഗങ്ങൾകോവിഡ് 19 മഹാമാരിയുടെ വ്യാപനം അതിതീവ്രമായ ഘട്ടത്തിൽ രാജ്യത്തെ നിരവധി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുന്നോട്ട് വരികയും കൊറോണ വൈറസ് ബാധിതരായ രോഗികള്‍ക്ക് ആശുപത്രികളിലേക്ക് സൗജന്യ സവാരി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഭോപ്പാല്‍ മുതല്‍ റാഞ്ചി വരെയും ഡല്‍ഹി മുതല്‍ പൂനെ വരെയുമുള്ള പ്രദേശങ്ങളിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെയും ജോലിയോടുള്ള അവരുടെ പ്രതിബദ്ധതയുടെയും നിരവധി അനുഭവകഥകള്‍ ഇന്റര്‍നെറ്റ് ലോകത്തെ ആകമാനം അമ്പരപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.