• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൊളുക്കുമലയിലേക്ക് ജീപ്പ് സവാരി പുനരാരംഭിച്ചു

news18india
Updated: May 29, 2018, 8:01 PM IST
കൊളുക്കുമലയിലേക്ക് ജീപ്പ് സവാരി പുനരാരംഭിച്ചു
news18india
Updated: May 29, 2018, 8:01 PM IST
സഞ്ചാരികളുടെ ഇഷ്ട കേന്ദമായ കൊളുക്കുമലയിലേക്ക് സുരക്ഷാകാരണങ്ങളാൽ നിർത്തിവച്ചിരുന്ന ജീപ്പ് സവാരി പുനരാരംഭിച്ചു. എന്നാൽ യാത്രക്കാരുടെ എണ്ണത്തില്‍ ഏർപ്പെടുത്തിയ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. അംഗീകൃത ഡ്രൈവര്‍മാര്‍ക്ക് മാത്രമാണ് ജീപ്പ് സവാരിയ്ക്ക് അനുമതിയുള്ളത്. അനധികൃത ജീപ്പ് സവാരി തടയുന്നതിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രവേശന കവാടത്തില്‍ ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചു.

തമിഴ്‌നാടിന്റെ ഭാഗമായ കൊരങ്ങണി കാട്ടുതീ ദുരന്തത്തെ തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ കൊളുക്കുമലയിലേയ്ക്കുള്ള ട്രക്കിംഗും ജീപ്പ് സവാരിയും നിരോധിച്ചത്. ഇതിനിടയിൽ കേരളത്തില്‍ നിന്നും കൊളുക്കുമലയിലെത്തുന്ന സഞ്ചാരികളിൽ നിന്ന് വന്‍ തുക ഈടാക്കി അനധികൃതമായി ട്രക്കിംഗ് നടത്തുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സ‍‌ഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് അനധികൃത ട്രക്കിംഗ് തടയിടുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക പരിശീലനം നല്‍കിയ അംഗീകൃത ഡ്രൈവർമാർ മാത്രമാണ് കൊളുക്കുമലയിലേയ്ക്ക് സവാരി നടത്താൻ അനുമതിയുള്ളത്. ഇവർ സ‍‍ഞ്ചാരികളില്‍ നിന്നും അമിതമായി പണം ഈടാക്കാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
First published: May 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍