• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അഭിമാനമായി ബിനേഷ്; പഠിക്കാൻ ലണ്ടനിലേക്ക്

news18india
Updated: May 19, 2018, 1:15 PM IST
അഭിമാനമായി ബിനേഷ്; പഠിക്കാൻ ലണ്ടനിലേക്ക്
news18india
Updated: May 19, 2018, 1:15 PM IST
ലണ്ടന്‍ : ആദിവാസി യുവാവ് ബിനേഷ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ സ്‌കോളര്‍ഷിപ്പോടു കൂടി പഠിക്കാന്‍ പ്രവേശനം ലഭിച്ച കേരളത്തില്‍ നിന്നുള്ള ആദ്യ പട്ടികവര്‍ഗ്ഗ വിഭാഗക്കാരനാണ് ബിനേഷ്. ലണ്ടനിലെ തന്നെ ലോകപ്രശസ്തമായ ട്രിനിറ്റി കോളേജില്‍ എംഫില്‍ പഠനത്തിന് സ്‌കോളര്‍ഷിപ്പ് നേടിയാണ് 26 കാരനായ ഈ യുവാവ് വീണ്ടും കേരളത്തിന് അഭിമാനമായിരിക്കുന്നത്. നിലവില്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ആന്ത്രോപ്പോളജിയില്‍ ബിരുദാനന്തരബിരുദ പഠനം പൂര്‍ത്തിയാക്കുകയാണ് ബിനേഷ്.

കാസര്‍കോട് കൊള്ളിച്ചാല്‍ സ്വദേശിയായ ബിനേഷ്, 45 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടു കൂടി ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ പ്രവേശനം നേടിയാണ് ആദ്യം വാര്‍ത്തകൡ നിറയുന്നത്. എന്നാല്‍ ഇത്രയും തുക ലഭിച്ചിട്ടും, യാത്രാച്ചിലവിനും ഇംഗ്ലീഷ് അഭിരുചി പരീക്ഷയായ ഐഇഎല്‍ടിഎസിനുമുള്ള പണം കണ്ടെത്താനാകാതെ വിഷമിച്ച യുവാവ്, സര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ചു.സഹായം അനുവദിച്ചെങ്കിലും ചില ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം ഇത് കിട്ടാന്‍ വൈകിയത് വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് മന്ത്രി എ കെ ബാലന്‍ ഇടപെട്ടായിരുന്നു ബിനീഷിന് സഹായം ലഭ്യമാക്കിയത്.

അമ്മയും അച്ഛനും രോഗബാധിതരായതോടെ കൂലിപ്പണി ചെയ്തായിരുന്നു ബിനീഷ് തന്റെ പഠനത്തിനായുള്ള തുക കണ്ടെത്തിയത്. പ്രതിസന്ധികളിയെല്ലാം അതിജീവിച്ച് പഠനം എന്ന ലക്ഷ്യത്തോടെ മുന്നേറിയ ബിനീഷിന് 2015ലാണ് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠനത്തിനായുള്ള ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. സ്‌കോളര്‍ഷിപ്പ് ലഭിച്ച 20 വിദ്യാര്‍ത്ഥികളില്‍ ഏകമലയാളിയും കേരളത്തില്‍ നിന്ന് ഈ സ്‌കോളര്‍ഷിപ്പ് നേടുന്ന ആദ്യ വ്യക്തിയുമായി ബിനേഷ്.
First published: May 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍