ഹൃദയാഘാതം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താനാകും; സർക്കാർ ആശുപത്രികളിൽ ട്രോപ്പ് റ്റി അനലൈസറുകള്‍ ഉടൻ
ഹൃദയാഘാതം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താനാകും; സർക്കാർ ആശുപത്രികളിൽ ട്രോപ്പ് റ്റി അനലൈസറുകള്‍ ഉടൻ
28 ആശുപത്രികളില്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ
News18 Malayalam
Last Updated :
Share this:
ഹൃദയം സുരക്ഷിതമാക്കാൻ ട്രോപ്പ് റ്റി അനലൈസറുകൾ ഉടൻ സർക്കാർ ആശുപത്രികളിൽ സ്ഥാപിക്കും. ഹൃദയാഘാതം പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിച്ച് ജീവന് രക്ഷിക്കാൻ കഴിയുമെന്നതാണ് ട്രോപ്പ് റ്റി അനലൈസറുകളുടെ പ്രധാന ഗുണം. ഹൃദയാഘാതത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഇ.സി.ജി.യില്‍ മാറ്റങ്ങള്‍ വരുന്നതിന് മുമ്പുതന്നെ ഹൃദയാഘാതം കണ്ടെത്താന്‍ സാധിക്കുന്ന ട്രോപ്പ് റ്റി അനലൈസര്‍ 28 ആശുപത്രികളില്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.
1.5 ലക്ഷം രൂപ വിലയുള്ള ഈ ഉപകരണത്തിന്റെ സഹായത്തോടെ ഹൃദയാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും സാധിക്കും. 2019-20ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും അമൃതം ആരോഗ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുമാണ് ട്രോപ്പ് റ്റി അനലൈസറുകള്‍ വാങ്ങുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്.
അച്യുതമേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് ആന്റ് സ്റ്റഡീസ് സെന്ററും സംസ്ഥാന ആരോഗ്യവകുപ്പുമായി നടത്തിയ പഠനത്തില്‍ നമ്മുടെ ജനസംഖ്യയില്‍ മൂന്നില്‍ ഒരാള്‍ക്ക് രക്താതിമര്‍ദ്ദവും അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹവുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജീവിതശൈലീ രോഗനിര്‍ണയ പദ്ധതിയുടെ കീഴില്‍ ജില്ലാ ആശുപത്രികളില്‍ കൊറോണറി കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. മറ്റ് ആശുപത്രികളില്‍ ഹൃദയ സംബന്ധമായ രോഗനിര്‍ണയം നടത്തുന്നതിനുള്ള മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.