മണ്ണും ഇനി ഓണ്‍ലൈന്‍ വഴി വീട്ടിലെത്തും

മട്ടുപ്പാവ് കൃഷിക്കാരെയും പൂന്തോട്ടം ഒരുക്കുന്നവരെയും ലക്ഷ്യം വച്ചാണ് കമ്പനിയുടെ പുതിയ നീക്കം.

News18 Malayalam
Updated: April 16, 2018, 6:22 PM IST
മണ്ണും ഇനി ഓണ്‍ലൈന്‍ വഴി വീട്ടിലെത്തും
മട്ടുപ്പാവ് കൃഷിക്കാരെയും പൂന്തോട്ടം ഒരുക്കുന്നവരെയും ലക്ഷ്യം വച്ചാണ് കമ്പനിയുടെ പുതിയ നീക്കം.
  • Share this:
തൃശ്ശൂര്‍ : ഓണ്‍ലൈന്‍ വ്യാപരസൈറ്റുകള്‍ ലോകം കീഴടക്കിയ കാലമാണിത്. നിത്യോപയോഗത്തിന് ആവശ്യമുള്ള എന്തും ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴി വീട്ടിലെത്തും. ഈ സാധ്യത മുതലെടുത്ത് പുതിയ ഒരു ഐറ്റം ഓണ്‍ലൈന്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ബാംഗ്ലൂര്‍ ആസ്ഥാമാക്കി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് ബാസ്‌കറ്റ് എന്ന കമ്പനി. അലങ്കാരച്ചെടികളുടെ വിത്തും വളവും ഓണ്‍ലൈനായി വില്‍ക്കുന്ന കമ്പനി ഇപ്പോള്‍ വിപണിയിലെത്തിച്ചിരിക്കുന്നത് മണ്ണാണ്. മട്ടുപ്പാവ് കൃഷിക്കാരെയും പൂന്തോട്ടം ഒരുക്കുന്നവരെയും ലക്ഷ്യം വച്ചാണ് കമ്പനിയുടെ പുതിയ നീക്കം.

പ്രധാനമായും നഗരവാസികളെ ഉദ്ദേശിച്ച് ആരംഭിച്ച പുതിയ വില്‍പ്പനയില്‍ പത്ത് കിലോ ചെമ്മണ്ണിന് 599 രൂപയ്ക്കാണ് ലഭിക്കുന്നത്. ഓര്‍ഡര്‍ ചെയ്താല്‍ ഇന്ത്യയില്‍ എവിടെ വേണമെങ്കിലും മണ്ണെത്തിക്കും.വീട്ടിലെത്തിക്കുന്നതിനായി 49 രൂപ അധിക നല്‍കേണ്ടി വരും. കര്‍ണ്ണാടകയിലെ പ്രാദേശിക മേഖലകളില്‍ നിന്ന് ശേഖരിച്ച് ശുദ്ധീകരിച്ചെത്തിക്കുന്ന മണ്ണാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

നന്നായി ഉണക്കിയെടുത്ത് ഈര്‍പ്പം നിലനിര്‍ത്തിയിരിക്കുന്നതിനാല്‍ അലങ്കാരച്ചെടികള്‍ വേഗത്തില്‍ വളരാനും വിത്തുകള്‍ പെട്ടെന്ന് മുളയ്ക്കാനും സഹായകമാകുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. ഒരിക്കല്‍ വാങ്ങിയാല്‍ കാലാകാലം പുനരുപയോഗം സാധ്യമാകുമെന്ന ഉറപ്പും ഇവര്‍ നല്‍കുന്നുണ്ട്. രാജ്യത്തുടനീളം പായ്ക്കറ്റ് മണ്ണിന് നല്ല ഡിമാന്‍ഡ് ആണുള്ളതെന്നും ട്രസ്റ്റ് ബാസ്‌കറ്റ് അധികൃതര്‍ പറയുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍