'അവർ പാലൂട്ടുകയാണ്'; ആ വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്

അതേസമയം കണ്ണിൽ കാണുന്നതല്ല യഥാർഥ്യമെന്നാണ് ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: February 21, 2020, 2:03 PM IST
'അവർ പാലൂട്ടുകയാണ്'; ആ വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്
flamingos
  • Share this:
നിരവധി അദ്ഭുതങ്ങളാണ് പ്രകൃതി ഒളിപ്പിച്ചുവെച്ചിട്ടുള്ളത്. അതിൽ ചിലത് നമ്മൾ കണ്ടിട്ടുണ്ടാകും. ചിലതിനെ കുറിച്ച് നമുക്ക് അറിവ് പോലും ഉണ്ടാകില്ല. അത്തരത്തിൽ ഒരു അത്യപൂർവ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അടുത്തിടെ സയൻസ് ചാനൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ഈ വീഡിയോ. ഒരു രാജഹംസം മറ്റൊന്നിന്‍റെ തലയിൽ കൊത്തിയിരിക്കുന്നതും ആ രക്തം കുഞ്ഞിന്റെ വായിലേക്ക് ഇറ്റിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഒറ്റ നോട്ടത്തിൽ രാജഹംസങ്ങൾ കലഹിക്കുന്നതാണെന്നേ തോന്നൂ.

also read:മലയാളം ചൊല്ലിപ്പഠിച്ചും പഠിപ്പിച്ചും കുട്ടികൾ; മാതൃഭാഷാ ദിനം ആഘോഷമാക്കി കുരുന്നുകൾ

അതേസമയം കണ്ണിൽ കാണുന്നതല്ല യഥാർഥ്യമെന്നാണ് ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ രാജഹംസങ്ങൾ കുഞ്ഞിന് പാലൂട്ടുന്നതാണ് ഇതെന്നാണ് വീഡിയോയിൽ വ്യക്തമാക്കുന്നത്. രക്ഷാകർത്താക്കളായ രാജഹംസങ്ങൾ അവരുടെ ദഹനനാളങ്ങളിൽ ഉത്പാദിപ്പിക്കുന്ന പ്രത്യേക ദ്രാവകം കുഞ്ഞിന് നൽകുന്നതാണിത്.

പ്രോട്ടീനും കൊഴുപ്പും വളരെ കൂടുതലുള്ള ദ്രാവകമാണിത്. വലിയ പക്ഷികളുടെ അന്നനാളത്തിലാണ് ഈ ദ്രാവകമുണ്ടാകുന്നത്. ഇത് കുഞ്ഞു പക്ഷികളുടെ വായിലേക്കിറ്റിച്ച് നല്‍കുകയാണ് ചെയ്യുക. രാജഹംസത്തിന്റെ തൊണ്ടയുടെ സമീപത്തുള്ള സഞ്ചി പോലെയുള്ള ഭാഗത്താണ് ഈ ദ്രാവകം ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് വായിലൂടെ പുറത്തേക്ക് വരുത്തി കുഞ്ഞുങ്ങള്‍ക്ക് നൽകും. 49 ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 28,000 ഷെയറുകളും ലഭിച്ചിട്ടുണ്ട്.

First published: February 21, 2020, 2:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading