നിങ്ങളുടെ ശരീരത്തിനും മനസിനും ഉൻമേഷം നൽകുന്ന ഏറ്റവും മികച്ച വ്യായാമങ്ങളിലൊന്നാണ് യോഗ (Yoga). ഇത് നിങ്ങളുടെ ശാരീരിക ക്ഷമത വർധിപ്പിക്കുക മാത്രമല്ല, മാനസിക സമ്മർദം അകറ്റാനും സഹായിക്കുന്നു. തിരക്കുപിടിച്ച ജീവിതത്തിൽ, വ്യായാമത്തിനും വിനോങ്ങൾക്കും സമയം ചെലവഴിക്കുന്നത് ബുദ്ധിമുട്ടാണ്. നിങ്ങളുടെ ശരീരത്തിനു വേണ്ടി സമയം ചെലവഴിക്കാൻ ആഗ്രഹിക്കുമ്പോളായിരിക്കും പ്രിയപ്പെട്ട ഒരു ഷോ കാണണമല്ലോ എന്നോർക്കുക. രണ്ടും ഒരുമിച്ച് ചെയ്യാനും സാധിക്കില്ല. എന്നാൽ ടിവിയോ നിങ്ങളുടെ പ്രിയപ്പെട്ട ഒരു പരിപാടിയോ കാണുന്നതിനിടെ ചെയ്യാവുന്ന ചില യോഗാസനങ്ങൾ പരിചയപ്പെടുത്തുകയാണ് സെലിബ്രിറ്റി യോഗ വിദഗ്ധയായ അനുഷ്‌ക (Anushka). ടെലിവിഷനോ മറ്റ് വീഡിയോകളോ കാണുമ്പോൾ ചെയ്യാവുന്ന ഏറ്റവും ലളിതമായ ചില ആസനങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോയാണ് അനുഷ്ക പങ്കുവെച്ചിരിക്കുന്നത്. അവ ഏതൊക്കെയാണെന്നു നോക്കാം.
1. മലാസന (Malasana)
നിങ്ങളുടെ ഇടുപ്പിന് ഒരുപാട് ഗുണം ചെയ്യുന്ന യോഗാസനം ആണിത്. പുറഭാഗം, ഗ്ലൂട്ടുകൾ, ഹാംസ്ട്രിംഗ്സ് എന്നീ ഭാഗങ്ങൾക്കും ഇത് നല്ലതാണ്. ഈ യോഗാസനം രക്തചംക്രമണം മെച്ചപ്പെടുത്തുകയും അടിവയറ്റിലെയും തുടയിലെയും പേശികൾക്ക് ബലം നൽകുകയും ചെയ്യുന്നു.
2. അർദ്ധ മത്സ്യേന്ദ്ര (Ardha Matsyendra)
നട്ടെല്ലിനുള്ള ഒരു യോഗാസനമാണിത്. ഇത് പുറം ഭാഗത്തെ വേദനക്ക് ആശ്വാസം നൽകുകയും പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
View this post on Instagram
3. ഭദ്രാസന
ധ്യാനിക്കുന്ന രീതിയിലുള്ള പോസ് ആണിത്. ഇത് നിങ്ങളുടെ മനസ്സിൽ നിന്ന് പോസിറ്റീവ് എനർജി പുറപ്പെടുവിക്കുകയും ശരീരത്തിന് വിശ്രമം നൽകുകയും ചെയ്യുന്നു. ഇത് കാലുകളെയും, തുടകൾ, ഇടുപ്പ്, നിതംബം എന്നീ അവയവങ്ങളെയും ബലപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ശരീരത്തിന് വഴക്കവും നൽകുന്നു.
Also Read-അന്താരാഷ്‌ട്ര യോഗ ദിനം: മാനസിക സമ്മർദ്ദം കുറയ്ക്കാൻ തുടക്കക്കാർക്ക് ചെയ്യാവുന്ന അഞ്ച് യോഗാസനങ്ങൾ
4. ഗോമുഖാസന (Gomukhasana)
ഗോമുഖാസനം നടത്തുമ്പോൾ നിങ്ങളുടെ ശരീരം മുഴുവനും വലിച്ചുനീട്ടുകയാണ് ചെയ്യുന്നത്. ഈ ആസനം ചെയ്യുമ്പോൾ, മിക്കവാറും എല്ലാ സന്ധികളും പ്രവർത്തിക്കുന്നു. ഇത് ശരിയായ രീതിയിലുള്ള രക്തപ്രവാഹത്തിനും കാരണമാകുന്നു. മെച്ചപ്പെട്ട രക്തചംക്രമണം ഉണ്ടാകുന്നത് ഊർജ്ജവും ശക്തിയും നേടാൻ നമ്മെ സഹായിക്കുന്നു.
5. അർദ്ധ ചന്ദ്രാസന (Ardha Chandrasana)
ഹാഫ് മൂൺ പോസ് എന്നും ഈ യോഗാസനം അറിയപ്പെടുന്നു. നടുവേദനയുള്ളവർക്ക് ഉത്തമമാണ് ഈ യോഗാസനം. ഇത് വേദന ഒഴിവാക്കുക മാത്രമല്ല ആ ഭാഗത്തെ പേശികളെയും തോളിനെയുമൊക്കെ ബലപ്പെടുത്തുകയും ചെയ്യുന്നു.
യോഗയുടെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അത് ജീവിതത്തിന്റെ ഭാഗമാക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ജൂൺ 21 ന് യോഗ ദിനം ആഘോഷിക്കാറുണ്ട്. 2014 ഡിസംബറിലാണ് 'ജൂൺ 21' അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഇതിന് മുൻകൈ എടുത്തത്. 2014 സെപ്റ്റംബർ 27ന് മോദി ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തുടർന്ന് ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാമെന്ന് ഐക്യരാഷ്ട്ര സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.