• HOME
  • »
  • NEWS
  • »
  • life
  • »
  • മുപ്പത് വർഷം മുമ്പ് ശീതികരിച്ച ഭ്രൂണത്തിൽനിന്ന് ഇരട്ടക്കുട്ടികൾ പിറന്നു; വിസ്മയമായി ലിഡിയയും തിമോത്തിയും

മുപ്പത് വർഷം മുമ്പ് ശീതികരിച്ച ഭ്രൂണത്തിൽനിന്ന് ഇരട്ടക്കുട്ടികൾ പിറന്നു; വിസ്മയമായി ലിഡിയയും തിമോത്തിയും

1992ൽ ശീതീകരിച്ച ഭ്രൂണത്തിൽനിന്നാണ് യുവതി ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്... 1992ൽ യുവതിക്ക് അഞ്ച് വയസ് മാത്രമായിരുന്നു പ്രായം!

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    വാഷിങ്ടൺ: മുപ്പത് വർഷം മുമ്പ് ശീതീകരിച്ച ഭ്രൂണത്തിൽ നിന്ന് ദമ്പതികൾക്ക് ഇരട്ട കുഞ്ഞുങ്ങൾ പിറന്നു. ഏറ്റവും കൂടുതൽ കാലം ശീതീകരിച്ച ഭ്രൂണത്തിൽനിന്ന് കുഞ്ഞ് പിറക്കുന്നതിന്‍റെ റെക്കോർഡും അമേരിക്കയിലെ ഒറിഗോണിലെ ഈ ഫ്രോസൻ എംബ്രിയോ ട്രാൻസ്ഫറിനായിരിക്കും(എഫ്.ഇ,ടി). 2006ൽ 27 വർഷമായ ശീതീകരിച്ച ഭ്രൂണത്തിൽനിന്ന് കുഞ്ഞ് പിറന്നതായിരുന്നു മുൻ റെക്കോർഡ്.

    1992 ഏപ്രിൽ 22-ന് ലിക്വിഡ് നൈട്രജൻ -196C (-323F) താപനിലയിൽ ഒറിഗോണിലെ ലാബിൽ ശീതീകരിച്ച ഭ്രൂണം ഉപയോഗിച്ച് റേച്ചൽ റിഡ്ജ്‌വേ എന്ന യുവതിയാണ് ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ലിഡിയ, തിമോത്തി എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേരിട്ടിരിക്കുന്നത്. ഒക്ടോബർ 31നാണ് നാല് കുട്ടികളുടെ അമ്മയായ റേച്ചൽ ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്.

    ദാനം ചെയ്ത ഭ്രൂണങ്ങളിൽ നിന്ന് 1,200-ലധികം ശിശുക്കളെ ജനിപ്പിക്കാൻ സഹായിച്ചതായി വിശ്വസിക്കുന്ന നാഷണൽ എംബ്രിയോ ഡൊണേഷൻ സെന്ററിൽനിന്നാണ് (എൻഇഡിസി) റേച്ചൽ ഭ്രൂണം സ്വീകരിച്ചത്. 5, 10, 20 വർഷങ്ങൾക്ക് മുമ്പ് തങ്ങൾ സൃഷ്ടിച്ച ഭ്രൂണങ്ങളെ മറ്റുള്ളവർക്ക് ദത്തെടുക്കാൻ അനുമതി നൽകേണ്ടതുണ്ട്. ഇതുപ്രകാരമാണ് നാഷണൽ എംബ്രിയോ ഡൊണേഷൻ സെന്ററിൽ ഭ്രൂണം ശീതീകരിച്ച് സൂക്ഷിച്ചിരിക്കുന്നത്.

    2007 വരെ യുഎസ് വെസ്റ്റ് കോസ്റ്റിലെ ഒരു ഫെർട്ടിലിറ്റി ലാബിൽ സൂക്ഷിച്ചിരുന്ന ഈ ഇരട്ടഭ്രൂണങ്ങൾ പിന്നീട് ദമ്പതികൾ ടെന്നസിയിലെ നോക്‌സ്‌വില്ലെയിലെ NEDC യിലേക്ക് ദാനം ചെയ്തു. NEDC യുടെ തന്നെ സ്ഥാപനമായ സൗത്ത് ഈസ്റ്റേൺ ഫെർട്ടിലിറ്റിയിലെ എംബ്രിയോ ഗവേഷകർ ഈ വർഷമാദ്യം ഈ ഭ്രൂണം റേച്ചലിന്‍റെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയായിരുന്നു.

    റേച്ചൽ റിഡ്ജ്‌വേയ്‌സിന് - ഒന്നിനും എട്ടിനും ഇടയിൽ പ്രായമുള്ള മറ്റ് നാല് കുട്ടികളുണ്ട്. എന്നാൽ ഐവിഎഫ് വഴിയോ ദാതാക്കളിലൂടെയോ ജനിക്കുന്ന ആദ്യത്തെ കുട്ടികളാണ് ലിഡിയയും തിമോത്തിയും. "ലിഡിയയും തിമോത്തിയും ഭ്രൂണാവസ്ഥയിൽ ഫ്രീസ് ചെയ്യുമ്പോൾ എനിക്ക് അഞ്ച് വയസ്സായിരുന്നു, അന്നുമുതൽ ആ ജീവനുകൾ എന്നിലൂടെ പിറവിയെടുക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു," റേച്ചൽ പറഞ്ഞു. "ഒരർത്ഥത്തിൽ, അവർ ഞങ്ങളുടെ ഏറ്റവും ചെറിയ കുട്ടികളാണെങ്കിലും ഞങ്ങളുടെ ഏറ്റവും മുതിർന്ന കുട്ടികളാണ്."- റേച്ചലിന്‍റെ ഭർത്താവ് ഫിലിപ്പ് പറഞ്ഞു.
    Published by:Anuraj GR
    First published: