നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • ഇത്ര ചെറിയ വയറിൽ ഇരട്ടക്കുട്ടികളോ? ഗർഭിണിയുടെ ചിത്രങ്ങൾ കണ്ട് ആശ്ചര്യപ്പെട്ട് സോഷ്യൽ മീഡിയ

    ഇത്ര ചെറിയ വയറിൽ ഇരട്ടക്കുട്ടികളോ? ഗർഭിണിയുടെ ചിത്രങ്ങൾ കണ്ട് ആശ്ചര്യപ്പെട്ട് സോഷ്യൽ മീഡിയ

    ഗർഭകാലം പൂർത്തിയാക്കാറായ യുവതിയുടെ ചിത്രങ്ങൾ കണ്ട് നെറ്റിസൺമാർ ശരിയ്ക്കും ഞെട്ടി. വയറിന്റെ മുന്നിൽ നിന്നും വശങ്ങളിൽ നിന്നുമുള്ള ചിത്രങ്ങൾ കണ്ടാൽ യുവതി ഗർഭിണിയാണെന്ന് തോന്നില്ല.

    rebecca-hurley-baby-bump

    rebecca-hurley-baby-bump

    • Share this:
      ആരോഗ്യവുമായി ബന്ധപ്പെട്ട ഏതൊരു അനുഭവവും പോലെ ഗർഭകാലവും ഓരോ സ്ത്രീകൾക്കും വ്യത്യസ്തമായിരിക്കും. ഗർഭിണികളുടെ വയറിന്റെ വലിപ്പം തന്നെ ശാരീരികമായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത രീതിയിലായിരിക്കും. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ റെബേക്ക ഹർലി എന്ന ഗർഭിണിയായ യുവതിയുടെ ചിത്രങ്ങൾ. വളരെ ചെറിയ വയറുള്ള ഹർലിക്ക് ഇരട്ടക്കുട്ടികളാണ് ജനിച്ചത്. ഗർഭിണിയാണെന്ന് പോലും തോന്നാത്ത തരത്തിലാണ് ഹർലിയുടെ വയർ. എന്നാൽ താൻ ഇരട്ടക്കുട്ടികളെ പ്രസവിച്ചതായാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ അഞ്ച് കുട്ടികളുടെ അമ്മയാണ് ഹർലി. തന്റെ കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ഹാൻഡിലിൽ ഹർലി പോസ്റ്റ് ചെയ്തിട്ടുണ്ട്.

      ഗർഭകാലം പൂർത്തിയാക്കാറായ ഹർലിയുടെ ചിത്രങ്ങൾ കണ്ട് നെറ്റിസൺമാർ ശരിയ്ക്കും ഞെട്ടി. വയറിന്റെ മുന്നിൽ നിന്നും വശങ്ങളിൽ നിന്നുമുള്ള ചിത്രങ്ങൾ കണ്ടാൽ യുവതി ഗർഭിണിയാണെന്ന് തോന്നില്ല. മറ്റൊരു വീഡിയോയിൽ, ഹർലി തന്റെ പ്രസവ അനുഭവം പങ്കുവെക്കുകയും താൻ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയതായും വെളിപ്പെടുത്തി. ഇപ്പോൾ അഞ്ച് കുട്ടികളുടെ അമ്മയാണ് യുവതി. ഇരട്ട കുട്ടികൾ അഞ്ച് ആഴ്ച മുമ്പാണ് ജനിച്ചതെന്ന് ഹർലി പറഞ്ഞു. പെൺകുഞ്ഞുങ്ങൾ ഇരുവരും ആരോഗ്യവതികളാണെന്നും രണ്ട് കിലോഗ്രാമാണ് ഇവരുടെ ഭാരമെന്നും ഹർലി പറഞ്ഞു. തന്റെ ഗർഭകാല അനുഭവത്തെക്കുറിച്ചും ഹർലി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു.

      ഹർലി ഇരട്ടക്കുട്ടികളുടെ ചിത്രങ്ങൾ കൂടി പങ്കുവച്ചതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. രണ്ട് കുഞ്ഞുങ്ങൾ എങ്ങനെ ഈ ചെറിയ വയറിൽ ഒളിച്ചിരുന്നുവെന്നാണ് പലരും ചോദിച്ചത്.








      View this post on Instagram






      A post shared by Rebecca Hurley (@nolanohana)





      വിമാന യാത്രക്ക് കൂടുതൽ ലഗേജ് കൊണ്ടുപോകാനായി വ്യത്യസ്ഥമായ വഴി തേടിയ യുവതിയുടെ വീഡിയോ അടുത്തിടെ ഇന്റർനെറ്റിൽ വൈറലായിരുന്നു. ഗർഭിണിയാണെന്ന് തെറ്റിധരിപ്പിച്ചാണ് അധിക ബാഗേജുമായി യുവതി വിമാന യാത്ര നടത്തിയത്. ആഷ്‌ലിൻ എന്ന യുവതി @miniadventures എന്ന ടിക്ക് ടോക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിമാന യാത്രക്കിടെ താൻ എങ്ങനെ അധിക ബാഗേജ് കൊണ്ടു പോയി എന്നാണ് വീഡിയോയിലൂടെ കാണിക്കുന്നത്.

      വിമാനത്താവളത്തിലെ ശുചിമുറിയിൽ കയറിയ ശേഷം ഒരു ബാഗ് തന്റെ വയറിന് മുകളിലാക്കി വെച്ച് അതിന് പുറത്ത് വസ്ത്രം ധരിക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്. ഒറ്റ നോട്ടത്തിൽ യുവതിയെ കണ്ടാൽ ഗർഭിണിയാണെന്ന് തോന്നിക്കും. നോബഡി ഗോണ നോ (ആരും അറിയാൻ പോകുന്നില്ല) എന്ന ശബ്ദമാണ് വീഡിയോക്ക് പശ്ചാത്തലമായി നൽകിയിരിക്കുന്നത്. 44 ഡോളറിന്റെ ( 3275 രൂപ ) വിമാന ടിക്കറ്റാണ് യുവതി എടുത്തിരുന്നത്. ഇതനുസരിച്ച് ഒരു ബാഗ് മാത്രം ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള അനുമതിയാണ് ഉള്ളത്. ഗർഭിണിയായി മാറാൻ ഒരു ബാഗ് ഉപയോഗിച്ചതോടെ രണ്ട് ബാഗുമായി യാത്ര ചെയ്യാൻ യുവതിയ്ക്ക് കഴിഞ്ഞു.
      Published by:Anuraj GR
      First published: