കാര്‍വാര്‍: ഉത്തര കന്നഡയില്‍ രണ്ട് പുതിയ ഇനം ഞണ്ടുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ശുദ്ധജലത്തിൽ ജീവിക്കുന്ന ഒരു ഞണ്ടിനെയും ഒരു കടല്‍ ഞണ്ടിനെയുമാണ് കണ്ടെത്തിയത്. ഫോറസ്റ്റ് ഗാര്‍ഡായ പരശുറാം ബജൻത്രിയും നാച്ചുറലിസ്റ്റായ ഗോപാല്‍കൃഷ്ണ ദത്താത്രേയ ഹെഗ്ഡെയും സമീര്‍ കുമാര്‍ പതിയും ചേര്‍ന്നാണ് ഞണ്ടുകളെ കണ്ടെത്തിയത്. ‘വേല ബാന്ധവ്യ’ (Vela Bandhavya) എന്നാണ് ശുദ്ധജലത്തിൽ ജീവിക്കുന്ന ഇനത്തിന്റെ പേര്. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഒരു വിദൂര പ്രദേശത്തു നിന്ന് ഞണ്ടിനെ കണ്ടെത്തിയതായാണ് വിവരം. പുതിയ ഞണ്ടുകളെ കണ്ടെത്തിയതോടെ ഇന്ത്യയിലെ ആകെ ഞണ്ട് സ്പീഷിസുകളുടെ എണ്ണം 75 ആയി.
Also Read- തീപിടിത്തത്തിലകപ്പെട്ട മൂർഖൻ പാമ്പിനെ സാഹസികമായി രക്ഷപെടുത്തി
മധ്യ പശ്ചിമഘട്ട മേഖലയില്‍ നിന്ന് നാല് ഇനം വേല സ്പീഷിസിൽ പെട്ട ഞണ്ടുകളെ കണ്ടെത്തിയിട്ടുണ്ട്. വേല കാര്‍ലി, വേല പുല്വിനത, വേല വിരൂപ എന്നിവയാണ് മറ്റ് മൂന്ന് ഇനമെന്ന് സൂടാക്സ എന്ന ജേണലിൽ പറയുന്നു. ഈ ഞണ്ടിന് പൊതുവെ മഞ്ഞകലര്ന്ന തവിട്ടുനിറമാണ്, പുറംഭാഗം ഇരുണ്ട തവിട്ടുനിറത്തിലാണ്.
ഉത്തര കന്നഡയിലെ എഴുത്തുകാരില്‍ ഒരാളുടെ ഏക മകളായ ബാന്ധവ്യ ഗോപാലകൃഷ്ണ ഹെഗ്ഡെയുടെ പേരാണ് പുതിയ ഞണ്ടിന് നല്‍കിയിരിക്കുന്നത്. ഇത് സാധാരണയായി ബാന്ധവ്യ ക്രാബ് എന്നാണ് അറിയപ്പെടുന്നത്. ‘ബന്ധങ്ങള്‍’ എന്നാണ് ഇതിനര്‍ത്ഥം.
നേരത്തെ, കര്‍ണാടക സര്‍വ്വകലാശാല ധാര്‍വാഡിലെ മറൈന്‍ ബയോളജി വിഭാഗത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ കിരണ്‍ വാസുദേവ മൂര്‍ത്തി കാര്‍വാറില്‍ ഒരു അപൂര്‍വ ബക്ക്ലര് ഞണ്ടിനെ കണ്ടെത്തിയിരുന്നു. അംഗഭംഗം വന്ന ഒരു പെണ് ഞണ്ടും മറ്റൊന്നിനെയുമാണ് കണ്ടെത്തിയതെന്ന് കിരണ്‍ പറഞ്ഞിരുന്നു. ഞണ്ടിന്റെ പുറത്തെ കട്ടിയുള്ള തൊലിയായ കാരപ്പേസിന്റെ നിറം ഇളം പിങ്ക് കലര്‍ന്ന തവിട്ട് നിറമാണ്. ഈ ഞണ്ടിന്റെ അടിവയര്‍ ഇടുങ്ങിയതും മുന്‍ഭാഗത്തേക്ക് വീതിയുള്ളതുമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.