• HOME
 • »
 • NEWS
 • »
 • life
 • »
 • Project Shakthi | നൂറ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കൊടുമുടി കയറാൻ ഒരുങ്ങി തെലങ്കാന സ്വദേശിനികൾ

Project Shakthi | നൂറ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കൊടുമുടി കയറാൻ ഒരുങ്ങി തെലങ്കാന സ്വദേശിനികൾ

ഇന്ത്യയുടെ അഭിമാനമെന്നാണ് അരുണിമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചത്.

 • Last Updated :
 • Share this:
  തെലങ്കാന (Telangana) സ്വദേശിനികളായ കാവ്യയ്ക്കും പൂർണയ്ക്കുംമല കയറുന്നത് ഒരു ആവേശമാണ്. എന്നാല്‍ ഇത്തവണ 100 നിരാലംബരായ പെണ്‍കുട്ടികള്‍ക്ക് വിഭ്യാഭ്യാസം നല്‍കുന്ന പ്രോജക്ട് ശക്തി (Project Shakthi) എന്ന പദ്ധതിക്ക് വേണ്ടിയാണ് ഇവര്‍ കൊടുമുടി കയറുന്നത്. കാവ്യ മാന്യപു, പൂര്‍ണ മാലാവത് എന്നീ വനിതകളാണ് ഈ പദ്ധതിക്ക് വേണ്ടി ലഡാക്കിലെ കൊടുമുടി കയറുന്നത്. ഇതിലൂടെ പ്രോജക്ട് ശക്തിക്കായി 1,00,000 ഡോളര്‍ സമാഹരിക്കുകയാണ് ഇവരുടെ ലക്ഷ്യം.

  കാവ്യ മാന്യപു പ്രസിഡന്റ് അവാര്‍ഡ് ജേതാവും യുഎസിലെ (US) ബഹിരാകാശ ശാസ്ത്രജ്ഞയുമാണ്. പൂര്‍ണ മാലാവത്, എവറസ്റ്റ് കീഴടക്കുകയും സെവന്‍ സമ്മിറ്റ് ചലഞ്ച് പൂര്‍ത്തിയാക്കുകയും ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ്.

  തിങ്കളാഴ്ചയാണ് രണ്ട് യുവതികളും ഹൈദരാബാദില്‍ നിന്ന് ലഡാക്കിലെ ലേയിലേക്ക് പുറപ്പെട്ടത്. അടുത്ത 15 ദിവസത്തിനുള്ളില്‍, ലഡാക്കിലെ 6,200 മീറ്റര്‍ ഉയരമുള്ളതും ഇതുവരെ അധികമാരും കയറാത്തതും ഔദ്യോഗികമായി പേരിടാത്തതുമായ പര്‍വതം കയറുമെന്നുമാണ് ലഭിക്കുന്ന വിവരം.

  read also: പ്രായപൂർത്തിയായവരിലെ രക്തസമ്മര്‍ദ്ദത്തിന്റെ അളവുകൾ അറിയാം

  കാവ്യയും പൂര്‍ണയും തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയില്‍ നിന്നുള്ളവരാണ്. 2019ല്‍ ഒരു പ്രോഗ്രാമിനായി പൂര്‍ണ യുഎസില്‍ പോയപ്പോഴാണ് അവര്‍ ആദ്യമായി കണ്ടുമുട്ടുന്നത്. അതിന് ശേഷമാണ് ഇവരുവരും ഒരുമിച്ച് കൊടുമുടി കയറാന്‍ തീരുമാനിച്ചത്.

  'പ്രോജക്റ്റ് ശക്തിയ്ക്ക് വേണ്ടി ഞങ്ങള്‍ പര്‍വതാരോഹണം തിരഞ്ഞെടുക്കുകയായിരുന്നു.
  ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം മറ്റ് തൊഴിലുകളുമായി യാതൊരു ബന്ധമില്ലാത്ത ഒന്നാണിത്. പെണ്‍കുട്ടികള്‍ വലിയ സ്വപ്നങ്ങള്‍ കാണമെന്ന്' ഐഎഎന്‍എസിനോട് സംസാരിക്കവെ കാവ്യ പറഞ്ഞു.

  see also: മദ്യപാനവും കുടലും തമ്മിൽ ബന്ധമുണ്ടോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ

  ജൂണില്‍ വടക്കേ അമേരിക്കയിലെ പര്‍വതാരോഹണത്തിന് ശേഷമാണ് പൂര്‍ണ ലഡാക്കിലെ ദൗത്യത്തിനായി എത്തിയിരിക്കുന്നത്.'ഞാന്‍ വളരെ ആവേശത്തിലാണ്. ഇതുവരെ, എന്റെ ഇഷ്ടം കൊണ്ട് മാത്രമാണ് മലകള്‍ കയറിയത്. ഇത്തവണ ഒരു ലക്ഷ്യമുണ്ടെന്ന്' പൂര്‍ണ ഐഎഎന്‍എസിനോട് പറഞ്ഞു.

  അതേസമയം, ഇവര്‍ക്കൊപ്പം, ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ദിവ്യ താക്കൂര്‍, കേരളത്തില്‍ നിന്നുള്ള റെന്‍സി തോമസ്, വീഡിയോഗ്രാഫര്‍ അമിത നേഗി, ലെയ്സണ്‍ ഓഫീസര്‍ കിമി എന്നിവരുമുണ്ട്. ഇവര്‍ക്ക് ഇതിന് വേണ്ട പരിശീലനവും മറ്റ് ഉപകരണങ്ങളും നല്‍കുന്നത് ഇന്ത്യന്‍ കമ്പനിയായ ട്രാന്‍സ്സെന്‍ഡ് അഡ്വഞ്ചേഴ്സാണ്.

  നേരത്തെ ഒറ്റക്കാലില്‍ കൊടുമുടി കയറി അരുണിമ ചരിത്രം കുറിച്ചിരുന്നിരുന്നു. അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വിന്‍സണ്‍ കീഴടക്കിയാണ് യുപി സ്വദേശിനി ചരിത്രം കുറിച്ചത്. ഈ കൊടുമുടി കീഴടക്കുന്ന അംഗപരിമിതയായ ആദ്യ വനിത എന്ന നേട്ടം അരുണിമ സിന്‍ഹ കരസ്ഥമാക്കിയതോടെ ഇന്ത്യയുടെ അഭിമാനം കൂടിയാണ് കൊടുമുടി കയറിയത്. എവറസ്റ്റ് കീഴടക്കിയ ആദ്യ അംഗപരിമിത എന്ന റെക്കോര്‍ഡും അരുണിമയുടെ പേരിലാണ്.

  ഇന്ത്യയുടെ അഭിമാനമെന്നാണ് അരുണിമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചത്. വോളിബോള്‍ താരമായിരുന്ന അരുണിമയ്ക്ക് ഒരു ട്രെയിന്‍ അപകടത്തിലാണ് തന്റെ കാല്‍ നഷ്ടമാകുന്നത്. 2011 ല്‍ ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു സംഘം ഇവരുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ചു. ചെറുത്ത് നില്‍പ്പിനിടെ റെയില്‍ പാളത്തിലേക്ക് വീണ അരുണിമയുടെ കാല്‍ അടുത്ത ട്രാക്കിലൂടെ വരികയായിരുന്ന ട്രെയിനിനടിയില്‍ പെട്ട് അറ്റുപോകുകയായിരുന്നു.
  Published by:Amal Surendran
  First published: